
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കൊല്ലം പ്രവാസി അസോസിയേഷന്‍ (കെ.പി.എ) സെന്‍ട്രല്‍ കമ്മിറ്റി അംഗമായിരുന്ന *ശ്രീ. റോജി ജോണിന്* കെ.പി.എയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.
കെ.പി.എയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളിയായിരുന്ന റോജി ജോണ്‍ സംഘടനയ്ക്ക് നല്‍കിയ വിലപ്പെട്ട സംഭാവനകളെ ചടങ്ങില്‍ അനുസ്മരിച്ചു. കെ.പി.എയുടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം നല്‍കിയ ആത്മാര്‍ത്ഥമായ സഹകരണവും സേവനവും കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം പ്രത്യേകം അഭിനന്ദിച്ചു.
ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, വര്‍ക്കിംഗ് പ്രസിഡന്റ് രാജ് കൃഷ്ണന്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി അനൂപ് തങ്കച്ചന്‍, സെക്രട്ടറി വി. എം. പ്രമോദ്, അസിസ്റ്റന്റ് ട്രഷറര്‍ സിദ്ധിക് ഷാന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
റോജി ജോണിന്റെ നാട്ടിലെ ഭാവിജീവിതത്തിന് കെ.പി.എ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളും ആശംസകള്‍ നേര്‍ന്നു.