Image

ഒഐസിസി കുവൈറ്റ് പാലക്കാട് ജില്ലാ കമ്മിറ്റി മുന്‍ എം.എല്‍.എ കെ. അച്യുതന്‍ അനുസ്മരണം സംഘടിപ്പിച്ചു.

വിപിന്‍ മങ്ങാട്ട് Published on 14 September, 2026
ഒഐസിസി കുവൈറ്റ് പാലക്കാട് ജില്ലാ കമ്മിറ്റി മുന്‍ എം.എല്‍.എ കെ. അച്യുതന്‍ അനുസ്മരണം സംഘടിപ്പിച്ചു.

കുവൈറ്റ്: ചിറ്റൂര്‍ മുന്‍ എം.എല്‍.എയും പാലക്കാട് ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ. അച്യുതന്റെ അനുസ്മരണ യോഗം ഒഐസിസി കുവൈറ്റ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. സെപ്റ്റംബര്‍ 11ന് വൈകുന്നേരം 7 മണിക്ക് സൂം പ്ലാറ്റ്ഫോം വഴിയാണ് അനുസ്മരണ സമ്മേളനം നടന്നത്.

പാലക്കാട് ജില്ലാ പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍ ആലിക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ ട്രഷറര്‍ ഫൈസല്‍ കമാല്‍ സ്വാഗതം ആശംസിച്ചു. പാലക്കാട് ജില്ലാ ഡി.സി.സി വൈസ് പ്രസിഡന്റ് ടി. എച്ച്. ഫിറോസ് ബാബു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഒഐസിസി കുവൈറ്റ് ആക്ടിംഗ് പ്രസിഡന്റ് ബി. എസ്. പിള്ള അനുസ്മരണ പ്രഭാഷണം നടത്തി.

നാഷണല്‍ കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം. എ. നിസാം, പാലക്കാട് ജില്ലാ ചുമതലയുള്ള നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷംസുദീന്‍ കുക്കു, നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ വിപിന്‍ മങ്ങാട്ട്, ജോബിന്‍ ജോസ്, സിദ്ദിക്ക് അപ്പക്കന്‍, നാഷണല്‍ ജനറല്‍ സെക്രട്ടറി ഇല്യാസ് പൊതുവാചേരി, നാഷണല്‍ സെക്രട്ടറി സുഭാഷ് പി. നായര്‍, യൂത്ത് വിംഗ് പ്രസിഡന്റ് ഷോബിന്‍ സണ്ണി, കാസര്‍ഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി അനില്‍ ചീമേനി, കള്‍ച്ചറല്‍ വിംഗ് കോര്‍ഡിനേറ്റര്‍ നൗഷാദ് ടി , നിഷാദ് ചിറ്റൂര്‍, നിഷാദ് നീലേശ്വരം എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

കെ. അച്യുതനുമായുള്ള വ്യക്തിപരമായ ഓര്‍മ്മകളും അദ്ദേഹത്തിന്റെ ദീര്‍ഘകാല പൊതുപ്രവര്‍ത്തന ജീവിതവും കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും സമൂഹത്തിനും നല്‍കിയ വിലപ്പെട്ട സംഭാവനകളും പ്രഭാഷകര്‍ അനുസ്മരിച്ചു. ജനകീയനായ നേതാവെന്ന നിലയില്‍ സമൂഹത്തില്‍ അദ്ദേഹം ചെലുത്തിയ സ്വാധീനവും രാഷ്ട്രീയ ജീവിതത്തിലെ മാതൃകാപരമായ നിലപാടുകളും അനുസ്മരണ പ്രഭാഷണങ്ങളില്‍ നിറഞ്ഞുനിന്നു.

യോഗത്തില്‍ പാലക്കാട് ജില്ലാ സെക്രട്ടറി അനൂപ് ഓലിക്കല്‍ നന്ദി രേഖപ്പെടുത്തി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക