Image

ആലപ്പുഴ വള്ളികുന്നം സ്വദേശിനിക്ക് കൈത്താങ്ങായി ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി

വിപിന്‍ രാജേന്ദ്രേന്‍ Published on 10 September, 2026
ആലപ്പുഴ വള്ളികുന്നം സ്വദേശിനിക്ക് കൈത്താങ്ങായി ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി

ആലപ്പുഴ വള്ളികുന്നം സ്വദേശിനിയും കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളിയായി ജോലി ചെയ്തുവരികയും ചെയ്യുന്ന സഹോദരി ഏറെ നാളായി അസുഖബാധിതയായി ചികിത്സയില്‍ കഴിയുകയായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അടിയന്തരമായി നാട്ടിലെത്തി തുടര്‍ചികിത്സ നടത്തേണ്ട സാഹചര്യമുണ്ടായി.

ഈ വിവരം കെപിസിസി ജനറല്‍ സെക്രട്ടറി കെ. പി. ശ്രീകുമാര്‍ മുഖേന ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ഇടപെടലിലൂടെ നാട്ടിലേക്ക് മടങ്ങുന്നതിനാവശ്യമായ വിമാന ടിക്കറ്റ് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ അടിയന്തരമായി ഒരുക്കുകയും, ആവശ്യമായ സഹായങ്ങള്‍ നല്‍കി സുരക്ഷിതമായി നാട്ടിലേക്ക് അയക്കുകയും ചെയ്തു.

ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി നടപ്പാക്കിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ''ഒപ്പം'' എന്ന പദ്ധതിയിലൂടെ സമൂഹത്തിലെ അര്‍ഹരായവര്‍ക്ക് വിവിധ തരത്തിലുള്ള സഹായങ്ങള്‍ നല്‍കിവരികയാണ്.

പ്രവാസി സമൂഹത്തിന്റെ വേദനകളില്‍ ഒപ്പം നില്‍ക്കുകയും, ആവശ്യമായ ഘട്ടങ്ങളില്‍ കൈത്താങ്ങാകുകയും ചെയ്യുക എന്ന സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി തുടര്‍ന്നും നടത്തിവരുന്നത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക