
മനാമ: മനസ്സില്‍ നന്മയുടെ വെളിച്ചവുമായി പ്രവര്‍ത്തനം ആരംഭിച്ച ആശ്രയം ബഹ്റൈന്‍ കൂട്ടായ്മയുടെ ആദ്യ ചാരിറ്റി പ്രവര്‍ത്തനത്തിന് തുടക്കമായി. ഓണാഘോഷത്തോടനുബന്ധിച്ച് എ.സി.എം.ഇ ക്യാമ്പിലെ സഹോദരങ്ങള്‍ക്ക് ആശ്രയത്തിന്റെ നേതൃത്വത്തില്‍ സ്‌നേഹനിര്‍ഭരമായ 'ഓണസദ്യ' വിതരണം ചെയ്തു.
രക്ഷാധികാരി സെയ്ദ് ഹനീഫ, വൈസ് പ്രസിഡന്റ് അലീന അഗസ്റ്റിന്‍, ചാരിറ്റി കോഡിനേറ്റര്‍ അനീഷ് ആലപ്പുഴ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ മുതിരി, മുസ്തഫ, അബ്ദുള്ള എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
പ്രവാസലോകത്ത് തണലായി മാറുക എന്ന ലക്ഷ്യത്തോടെയാണ് സംഘടനയുടെ ആദ്യ കാരുണ്യ പ്രവര്‍ത്തനം വിജയകരമായി സംഘടിപ്പിച്ചത്. വരും ദിവസങ്ങളിലും പ്രവാസി സഹോദരങ്ങള്‍ക്കായി വൈവിധ്യമാര്‍ന്ന ക്ഷേമ-കാരുണ്യ പ്രവര്‍ത്തനങ്ങളുമായി ആശ്രയം മുന്നോട്ടുപോകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
?ആദ്യ സംരംഭത്തില്‍ പങ്കാളികളാവുകയും വിജയകരമാക്കാന്‍ സഹകരിക്കുകയും ചെയ്ത എല്ലാ പ്രിയപ്പെട്ട അംഗങ്ങള്‍ക്കും ആശ്രയം കമ്മിറ്റി നന്ദി രേഖപ്പെടുത്തി.