Image

നവയുഗം വായനവേദി അക്ഷരസദസ്സ് ദമ്മാമില്‍ അരങ്ങേറി.

Published on 27 August, 2026
നവയുഗം വായനവേദി അക്ഷരസദസ്സ് ദമ്മാമില്‍ അരങ്ങേറി.

ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദി വായനവേദിയുടെ പ്രതിമാസ പുസ്തകചര്‍ച്ചാപരിപാടിയായ 'അക്ഷരസദസ്സ്' ദമ്മാമില്‍ അരങ്ങേറി.

വായനവേദി പ്രസിഡന്റ് ശ്രീകുമാര്‍ വെള്ളല്ലൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അക്ഷര സദസ്സിനു, സെക്രട്ടറി ബിനു കുഞ്ഞു സ്വാഗതം പറഞ്ഞു.

ചടങ്ങില്‍ നവയുഗം മുതിര്‍ന്ന നേതാവ് ഉണ്ണി പൂച്ചെടിയില്‍ സി.അച്ചുതമേനോന്‍ അനുസ്മരണം അവതരിപ്പിച്ചു.  

ലാലു ദിവാകരന്‍  ബിജു തുറയില്‍കുന്ന് എഴുതിയ 'കുട്ടികൊമ്പന്‍' എന്ന പുസ്തകവും,  ഹുസ്സൈന്‍ നിലമേല്‍  ബാബു എബ്രഹാം എഴുതിയ 'കമ്പിളി കണ്ടത്തെ കല്‍ഭരണികള്‍' എന്ന പുസ്തകവും , ബെന്‍സി മോഹന്‍ ഫയദോര്‍ ദസ്‌ക്കോവിസ്‌ക്കിയുടെ  'കുറ്റവും ശിക്ഷയും' എന്ന പുസ്തകവും അവതരിപ്പിച്ചു.

നിസാം കൊല്ലം, സാജന്‍ കണിയാപുരം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഭാവി പ്രവര്‍ത്തങ്ങളെ പറ്റി എം എ വാഹിദ് സംസാരിച്ചു.

വായനാവേദി ലൈബ്രറേറിയന്‍ സജീര്‍ അക്ഷരസദസ്സിനു നന്ദി രേഖപ്പെടുത്തി.

അടുത്ത മാസത്തെ അക്ഷരസദസ്സ് സെപ്റ്റംബര്‍ 10 ന് നടത്താന്‍ തീരുമാനിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക