
നീണ്ട പ്രവാസജീവിതത്തിനിടയില്‍ രോഗം മൂലം സല്‍മാനിയ ആശുപത്രിയില്‍ നിന്നും ചികിത്സ കഴിഞ്ഞു, നാട്ടിലേക്ക് തുടര്‍ ചികിത്സക്കായി പോകേണ്ട അവസ്ഥയില്‍ കഴിഞ്ഞിരുന്ന കൊല്ലം തേവലക്കര സ്വദേശിക്കു കൊല്ലം പ്രവാസി അസോസിയേഷന്റെ സഹായം.
രോഗം കാരണം കഴിഞ്ഞ കുറെ നാളുകളായി ജോലിയില്ലാതെ ബുദ്ധിമുട്ടിയിരുന്ന സഹോദരനാണ് കെപിഎ യുടെ സഹായം ലഭിച്ചിരിക്കുന്നത്. കെപിഎ യുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഗുദൈബിയ ഏരിയ കമ്മറ്റി ഭാരവാഹികളുടെ സാന്നിധ്യത്തില്‍ കെപിഎ ചാരിറ്റി വിംഗ് യാത്ര ടിക്കറ്റ് കൈമാറി.