
സ്റ്റീവനേജ്: സ്റ്റീവനേജ്: പ്രശസ്ത മലയാളി ക്രിക്കറ്റ് ക്ലബ്ബായ സ്റ്റീവനേജ് കൊമ്പന്‍സ് സംഘടിപ്പിക്കുന്ന രണ്ടാമത് 'കൊമ്പന്‍സ് കപ്പ് 2026' ഓള്‍ യു.കെ. ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റ് മറ്റന്നാള്‍, ഞായറാഴ്ച സ്റ്റീവനേജില്‍ നടക്കും. ഹര്‍ട്ട്‌ഫോര്‍ഡ്ഷയറിലെ പ്രമുഖ ക്രിക്കറ്റ് വേദിയായ നെബ് വര്‍ത്ത് പാര്‍ക്ക് ക്രിക്കറ്റ് ക്ലബ് സ്റ്റേഡിയം ആണ് മത്സരങ്ങള്‍ക്ക് വേദിയാകുന്നത്. യു. കെ യിലെ പ്രശസ്തരും പ്രഗത്ഭരുമായ ടീമുകള്‍ തമ്മില്‍ മാറ്റുരക്കുന്ന അത്യന്തരം ആവേശകരവും തീപാറുന്നതുമായ മത്സരമാവും സ്റ്റീവനേജില്‍ ഒരുങ്ങുക.
ആതിഥേയരായ കൊമ്പന്‍സടക്കം പന്ത്രണ്ടോളം ടീമുകള്‍ മത്സരത്തില്‍ മാറ്റുരക്കും. പ്രമുഖ മോര്‍ട്ടഗേജ് ആന്‍ഡ് ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ലൈന്‍ പ്രൊട്ടക്ട്, ചായ് ലിങ്ക്, ടി&ടി കാറ്ററിംഗ്സ്, സ്പൈസ് ആന്‍ഡ് ക്രൗണ്‍, കറി വില്ലേജ്, കൂക്‌സ് തുടങ്ങിയ സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 'കൊമ്പന്‍സ് കപ്പ് 2026' ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ജേതാക്കള്‍ക്ക് £1,501 ക്യാഷ് പ്രൈസും ട്രോഫിയും, റണ്ണറപ്പിന് £751 ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും. മികച്ച ബാറ്റ്സ്മാന്‍, മികച്ച ബൗളര്‍, മാന്‍ ഓഫ് ദി മാച്ച്, മാന്‍ ഓഫ് ദി സീരീസ്, ബെസ്റ്റ് ഫീല്‍ഡര്‍ തുടങ്ങിയ വിഭാഗങ്ങളിലും പ്രത്യേക പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നതാണ്.

മികച്ച സമ്മാനത്തുകയും, പ്രമുഖ ടീമുകളുടെ പങ്കാളിത്തവും, മികച്ച ക്രിക്കറ്റ് വേദിയും ചേര്‍ന്ന് 'കൊമ്പന്‍സ് കപ്പ് 2026', ഹര്‍ട്ട്‌ഫോര്‍ഡ്ഷയറിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശകരമായ കായിക വിരുന്നായി മാറുമെന്ന് സംഘാടകര്‍ അറിയിച്ചു. ആവേശകരമായ മത്സരങ്ങള്‍, തികച്ചും സൗജന്യമായി സാക്ഷ്യം വഹിക്കുവാന്‍ അവസരം ഒരുക്കുന്ന, കൊമ്പന്‍സ് ഏകദിന ടൂര്‍ണമെന്റിലേക്ക്, എല്ലാ കായിക പ്രേമികളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി കോര്‍ഡിനേറ്റര്‍മാരായ മെല്‍വിന്‍ അഗസ്റ്റിന്‍, ബേസില്‍ ജോയി എന്നിവര്‍ അറിയിച്ചു.