
അല്‍ഹസ്സ: 18 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്‌ക്കാരികവേദി അല്‍ഹസ്സ മേഖലാ കമ്മറ്റി അംഗവും, ബത്തലിയ യൂണിറ്റ് അംഗവുമായ ഗിരീഷ് കുമാറിനു നവയുഗം യാത്രയയപ്പ് നല്‍കി.
ബത്തലിയയില്‍ നവയുഗം അല്‍ഹസ്സ മേഖലാ പ്രസിഡിന്റ് സുനില്‍ വലിയാട്ടിലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യാത്രയയപ്പ് യോഗം, മേഖലാ രക്ഷാധികാരി സുശീല്‍ കുമാര്‍ ഉത്ഘാടനം ചെയ്തു.
മേഖലാ സെക്രട്ടറി ഉണ്ണിമാധവം സ്വാഗതം ആശംസിച്ചു.
ഗിരീഷ് കുമാറിന് നവയുഗത്തിന്റെ സ്‌നേഹോപഹാരം നവയുഗം ബത്തലിയ യൂണീറ്റ് സെക്രട്ടറിയും, മേഖലകമ്മിറ്റി അംഗവുമായ സജീവ് കൈമാറി.
നവയുഗം അല്‍ഹസ്സ മേഖല കമ്മിറ്റി നേതാക്കളായ വേലൂരാജന്‍, ബക്കര്‍ മൈനാഗപ്പള്ളി, ജലീല്‍ കല്ലമ്പലം, സിയാദ് പള്ളിമുക്ക്, വിജയന്‍ K , അലീം കല്ലമ്പലം, താഹിര്‍, ഹനീഫ, അന്‍വര്‍ തക്കല എന്നിവര്‍ യോഗത്തില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
ഊഷ്മളമായ യാത്രഅയപ്പ് ചടങ്ങിന് ഗിരീഷ് നന്ദി അറിയിച്ചു.
കൊല്ലം ചടയമംഗലം സ്വദേശിയായ ഗിരീഷ് കുമാര്‍ കഴിഞ്ഞ പതിനെട്ടു വര്‍ഷമായി അല്‍ഹസ്സയില്‍ ജോലി ചെയ്തു വരുകയായിരുന്നു. വ്യക്തീപരമായ കാരണങ്ങളാലാണ് പ്രവാസം അവസാനിപ്പിയ്ക്കുന്നത്. ഭാര്യ സുനിതയ്ക്കും മകന്‍ ഗോവിന്ദിനും അടങ്ങുന്ന കുടുംബത്തോടൊപ്പം നാട്ടില്‍ തന്നെ കഴിയാനാണ് തീരുമാനം.