Image

ഐ ഒ സി ഈസ്റ്റ് ലണ്ടന്‍ യൂണിറ്റ് ഓണാഘോഷം ആഗസ്റ്റ് 29 ശനിയാഴ്ച്ച ഈസ്റ്റ് ഹാം സെന്റ് പോള്‍സ് ചര്‍ച്ച് ഹാളില്‍

റജി നന്തികാട്ട് ( പി ആര്‍ ഒ , ഐ.ഒ.സി ഈസ്റ്റ് ലണ്ടന്‍ യൂണിറ്റ് ) Published on 14 August, 2026
ഐ ഒ സി ഈസ്റ്റ് ലണ്ടന്‍ യൂണിറ്റ് ഓണാഘോഷം ആഗസ്റ്റ് 29 ശനിയാഴ്ച്ച ഈസ്റ്റ് ഹാം സെന്റ് പോള്‍സ് ചര്‍ച്ച് ഹാളില്‍

ലണ്ടന്‍: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (UK-കേരള ചാപ്റ്റര്‍), ഈസ്റ്റ് ലണ്ടന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഓണം 2026 വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 29 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ ഈസ്റ്റ് ഹാമിലെ St. Paul's Church, E6 2EU-ല്‍ വച്ചാണ് ആഘോഷപരിപാടികള്‍ നടക്കുന്നത്.

കേരളത്തിന്റെ തനത് ഓണാഘോഷങ്ങളുടെ പാരമ്പര്യവും സൗഹൃദവും ഒത്തുചേര്‍ന്നാണ് പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. ഓണസദ്യ, വടംവലി, തിരുവാതിര, മാവേലി എഴുന്നള്ളത്ത് എന്നിവയ്‌ക്കൊപ്പം വിവിധ കലാ-വിനോദ മത്സരങ്ങളും പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി ഉണ്ടായിരിക്കും.

ഓണസദ്യയ്ക്ക് വ്യക്തിക്ക് £15, മൂന്ന് പേരടങ്ങുന്ന കുടുംബത്തിന് £40, നാല് പേരടങ്ങുന്ന കുടുംബത്തിന് £50 എന്നിങ്ങനെയാണ് നിരക്ക്.

ഈസ്റ്റ് ലണ്ടനിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളി കുടുംബങ്ങളെയും സുഹൃത്തുക്കളെയും പരിപാടിയില്‍ പങ്കുചേര്‍ന്ന് ഓണത്തിന്റെ സന്തോഷവും കേരളീയ പാരമ്പര്യവും ആഘോഷിക്കുവാന്‍ സംഘാടകര്‍ ക്ഷണിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും കൂപ്പണ്‍ ലഭിക്കുന്നതിനുമായി റജി നന്തികാട്ട്  - 07852 437505, ഹിഷാം - 07393 701757 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
 

ഐ ഒ സി ഈസ്റ്റ് ലണ്ടന്‍ യൂണിറ്റ് ഓണാഘോഷം ആഗസ്റ്റ് 29 ശനിയാഴ്ച്ച ഈസ്റ്റ് ഹാം സെന്റ് പോള്‍സ് ചര്‍ച്ച് ഹാളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക