
ഹൂസ്റ്റണ്‍: ഫോമാ കണ്‍വന്‍ഷനോടനുബന്ധിച്ച് നടന്ന കാര്‍ഗഡ് ഗെയിം ടൂര്‍മമെന്റ് ആവേശകരമായിരുന്നു. രജിസ്‌ട്രേഷന്‍ മുതല്‍ ടീമുകളുടെ ഏകോപനം, മത്സരങ്ങളുടെ ക്രമീകരണം, മികച്ച നടത്തിപ്പ് എന്നിവയ്ക്കായി നിങ്ങള്‍ നല്‍കിയ അകമഴിഞ്ഞ പിന്തുണയും സഹകരണവും ഏറെ വിലമതിക്കപ്പെടുന്നു. സംഘാടകരുടെ സമര്‍പ്പണവും കൂട്ടായ പരിശ്രമവുമാണ് ഈ ടൂര്‍ണമെന്റിനെ മികച്ച വിജയമാക്കി മാറ്റിയത്. പ്രത്യേകിച്ച് ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ള ബിഞ്ചു ജോണ്‍, കൂടാതെ ചിക്കാഗോയില്‍ നിന്നുള്ള ആഷ്‌ലി ജോര്‍ജ്, ന്യൂയോര്‍ക്കില്‍ നിന്നുള്ള സുനില്‍ ചാക്കോ, പ്രകാശ് ജോസഫ് എന്നിവര്‍ നല്‍കിയ നേതൃത്വത്തിനും ആത്മാര്‍ത്ഥമായ സേവനത്തിനും പ്രത്യേകം നന്ദി അറിയിക്കുന്നു.
പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും കളിക്കാര്‍ക്കും, അസോസിയേഷനുകള്‍ക്കും, സംഘാടകര്‍ക്കും, സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും നന്ദിയും. ഫോമയുടെ ഈ കൂട്ടായ്മയും ഐക്യവും ഇനിയും കൂടുതല്‍ മനോഹരമായ പരിപാടികള്‍ക്ക് പ്രചോദനമാകട്ടെ. എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി ഹൃദയം നിറഞ്ഞ നന്ദി.
അതേസമയം, ഫോമാ കാര്‍ഡ് ഗെയിം ടൂര്‍ണമെന്റില്‍ ചിക്കാഗോ ടീമാണ് ഒന്നാം സമ്മാനം കരസ്ഥമാക്കിയത്. വിജയികള്‍ക്ക് 1,200 ഡോളര്‍ സമ്മാനമായി ലഭിച്ചു. ഹ്യൂസ്റ്റണ്‍ ടീം രണ്ടാം സ്ഥാനം നേടി 750 ഡോളര്‍ സമ്മാനത്തിന് അര്‍ഹരായി. ചിക്കാഗോ ടീം തന്നെയാണ് മൂന്നാം സ്ഥാനവും സ്വന്തമാക്കിയത്. മൂന്നാം സമ്മാനം 400 ഡോളര്‍. ന്യൂയോര്‍ക്ക് ടീം നാലാം സ്ഥാനം നേടി 300 ഡോളര്‍ സമ്മാനം കരസ്ഥമാക്കി.
കാര്‍ഡ് ഗെയിം ടൂര്‍ണമെന്റില്‍ 34 ടീമുകളിലായി 102 പേരാണ് പങ്കെടുത്തത്. വടക്കേ അമേരിക്കയിലെ കാര്‍ഡ് ഗെയിം മത്സരങ്ങളുടെ ചരിത്രത്തില്‍ തന്നെ ശ്രദ്ധേയമായൊരു റെക്കോര്‍ഡാണ് ഇത്രയും ടീമുകളുടെ പങ്കാളിത്തത്തോടെ നടന്ന ഈ ടൂര്‍ണമെന്റ്. പങ്കെടുത്ത 34 ടീമുകളില്‍ നിന്ന് മികച്ച പ്രകടനം കാഴ്ചവെച്ച 16 ടീമുകള്‍ പ്ലേഓഫിലേക്ക് യോഗ്യത നേടി. ആവേശകരമായ മത്സരങ്ങളാണ് ടൂര്‍ണമെന്റിലുടനീളം അരങ്ങേറിയത്. സംഘാടകരുടെയും മത്സരാര്‍ത്ഥികളുടെയും കൂട്ടായ പ്രവര്‍ത്തനമാണ് വന്‍ പങ്കാളിത്തത്തോടെ ടൂര്‍ണമെന്റ് വിജയകരമാക്കിയത്.