Image

നവയുഗം 'സൗഹൃദസംഗമം' കോബാറില്‍ അരങ്ങേറി; കലാവേദിയെ ഇനി മുഹമ്മദ് റിയാസും സംഗീത സന്തോഷും നയിക്കും.

Published on 30 July, 2026
നവയുഗം 'സൗഹൃദസംഗമം' കോബാറില്‍ അരങ്ങേറി; കലാവേദിയെ ഇനി മുഹമ്മദ് റിയാസും സംഗീത സന്തോഷും നയിക്കും.

അല്‍ഖോബാര്‍: നവയുഗം സാംസ്‌ക്കാരികവേദിയുടെ കലാസാംസ്‌ക്കാരികവിഭാഗമായ നവയുഗം കലാവേദിയ്ക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു.

നവയുഗം കലാവേദി കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍  അല്‍ഖോബാര്‍  വെച്ച് 'സൗഹൃദസംഗമം' പരിപാടി സംഘടിപ്പിച്ചു.

അപ്‌സര ഹാളില്‍ നടന്ന സൗഹൃദസംഗമത്തില്‍ നവയുഗം കലാവേദി പ്രസിഡന്റ് മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിനുകുഞ്ഞു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ്, കേന്ദ്രനേതാക്കളായ ഷാജി മതിലകം, ഗോപകുമാര്‍ അമ്പലപ്പുഴ, നിസാം കൊല്ലം, തമ്പാന്‍ നടരാജന്‍,  ശരണ്യ ഷിബു, അമീന റിയാസ് എന്നിവര്‍ ആശംസപ്രസംഗം നടത്തി.

സൗഹൃദസംഗമത്തില്‍ വെച്ച് 25  അംഗങ്ങള്‍ അടങ്ങിയ പുതിയ കലാവേദി കേന്ദ്ര കമ്മിറ്റി രൂപീകരിച്ചു.

മുഹമ്മദ് റിയാസ് (പ്രസിഡന്റ്), ദീപ സുധീഷ് (വൈസ് പ്രസിഡന്റ്), സംഗീത സന്തോഷ് (സെക്രട്ടറി),  സാജി അച്യുതന്‍ (ജോയിന്‍ സെക്രട്ടറി) എന്നിവരാണ് പുതിയ കേന്ദ്രകമ്മിറ്റി ഭാരവാഹികള്‍.

ബിനുകുഞ്ഞു, ഷാജി മതിലകം, ശരണ്യ ഷിബു, മഞ്ജു അശോക്, ബിജു മുണ്ടക്കയം, അമീന റിയാസ്, സന്തോഷ്, ലത്തീഫ് മൈനാഗപ്പള്ളി, അന്‍വര്‍ തക്കല, ബക്കര്‍ മൈനാഗപ്പള്ളി, സുധീര്‍, ആതിര, സരിത രഞ്ജിത്, നാസര്‍, ദില്‍ന, സുധീഷ് കുമാര്‍, അഞ്ചുന സുഗുണേഷ്, സൗമ്യ മനോജ്, അഞ്ജനശശാങ്കന്‍ എന്നിവരാണ് മറ്റു കേന്ദ്രകമ്മിറ്റി അംഗങ്ങള്‍.

തുടര്‍ന്ന് കലാവേദി അംഗങ്ങളായ കലാകാരന്മാരെയും, കുടുംബവേദി വനിതാവേദി, ബാലവേദി അംഗങ്ങളെയും ഉള്‍പ്പെടുത്തി നടത്തിയ വിവിധ കലാപരിപാടികള്‍ ശ്രദ്ധേയമായി.

പരിപാടിയ്ക്ക് സാജി അച്യുതന്‍ സ്വാഗതവും, സംഗീത സന്തോഷ് നന്ദിയും പറഞ്ഞു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക