Image

കൊല്ലം പ്രവാസി അസോസിയേഷന്‍: പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ജൂലൈ 24-ന്

Published on 23 July, 2026
കൊല്ലം പ്രവാസി അസോസിയേഷന്‍: പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ജൂലൈ 24-ന്

ബഹ്റൈനിലെ കൊല്ലം പ്രവാസികളുടെ  സംഘടനയായ കൊല്ലം പ്രവാസി അസോസിയേഷന്റെ  (കെ.പി.എ)  2026-2028 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണവും, മുന്‍  ഭരണസമിതിക്കുള്ള ആദരവും, 2026-ലെ വിളക്കുമരം സുവനീര്‍ പ്രകാശനവും  ജൂലൈ 24-ന് വൈകുന്നേരം 6 മണിക്ക്  കെസിഎ ഹാളില്‍ വെച്ച്  നടക്കും.

ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള പരിപാടി ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ സ്‌കൂള്‍ ബഹ്റൈന്‍ മുന്‍ ചെയര്‍മാനും കെ.പി.എ രക്ഷാധികാരിയുമായ പ്രിന്‍സ് നടരാജന്‍ മുഖ്യപ്രഭാഷണം നടത്തും. സംഘടനയുടെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിളക്കുമരം 2026  സുവനീര്‍ മുതിര്‍ന്ന കെപിഎ അംഗം റഹീം വാവാകുഞ്ഞു ചടങ്ങില്‍ പ്രകാശനം ചെയ്യും. തുടര്‍ന്ന് കെപിഎയുടെ കലാ-സാംസ്‌കാരിക വിഭാഗങ്ങളായ കെപിഎ സിംഫണി, പ്രവാസ്ശ്രീ, സൃഷ്ടി, ചില്‍ഡ്രന്‍സ് പാര്‍ലമെന്റ് എന്നിവയിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വര്‍ണാഭമായ സംഗീത-നൃത്ത പരിപാടികള്‍ അരങ്ങേറും.

സംഘടനയുടെ അംഗങ്ങളും കുടുംബാംഗങ്ങളും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന ഈ ആഘോഷ പരിപാടിയിലേക്ക് ബഹ്റൈനിലുള്ള എല്ലാ കൊല്ലം പ്രവാസികളെയും കുടുംബസമേതം ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക