
ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദി വായനവേദിയ്ക്ക് പുതിയ കേന്ദ്ര നേതൃത്വം നിലവില്‍ വന്നു.
ദമ്മാം നവയുഗം ഹാളില്‍ നടന്ന കണ്‍വെന്‍ഷനില്‍ വെച്ചാണ് പതിനഞ്ചു അംഗങ്ങള്‍ അടങ്ങിയ പുതിയ കേന്ദ്രകമ്മിറ്റിയെ തെരഞ്ഞെടുത്തത്.
കണ്‍വെന്‍ഷനില്‍ കേന്ദ്രകമ്മിറ്റി അംഗം സജീഷ് പട്ടാഴി അധ്യക്ഷത വഹിച്ചു.
വായനവേദി സെക്രട്ടറി ബിനു കുഞ്ഞ് കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
നവയുഗം ജനറല്‍ സെക്രട്ടറി MA വാഹിദ് വായനാവേദിയുടെ ഭാവി പ്രവര്‍ത്തന മാര്‍ഗ്ഗരേഖ അവതരിപ്പിച്ചു.
വായനവേദിയുടെ പുതിയ ഭാരവാഹികളായി, ഷീബാ സാജന്‍ (രക്ഷധികാരി), ശ്രീകുമാര്‍ വെള്ളല്ലൂര്‍ (പ്രസിഡന്റ്), മഞ്ജു അശോക്, നന്ദകുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), ബിനു കുഞ്ഞ് (സെക്രട്ടറി), ലാലു ദിവാകരന്‍, ജോസ് കടമ്പനാട് (ജോയിന്റ് സെക്രട്ടറിമാര്‍), സജീര്‍ (ലൈബ്രറേറിയന്‍) എന്നിവരെ തെരെഞ്ഞെടുത്തു.
ഹുസൈന്‍ നിലമേല്‍, മുരളി പാലേരി, സുനില്‍ വലിയാട്ടില്‍, അനസ് ജലീല്‍, രാജേഷ് മതിലകം, ഫൈസല്‍, അഷറഫ് എന്നിവരാണ് മറ്റു കമ്മിറ്റി അംഗങ്ങള്‍.
കണ്‍വെന്‍ഷന് ഷീബാ സാജന്‍ സ്വാഗതവും, ശ്രീകുമാര്‍ വെള്ളല്ലൂര്‍ നന്ദിയും പറഞ്ഞു.