Image

ഐ ഓ സി (യു കെ)യുടെ ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനങ്ങള്‍ക്ക് ബാണ്‍സ്ലിയില്‍ തുടക്കം; 10 ഇടങ്ങളില്‍ ചടങ്ങുകള്‍ സംഘടിപ്പിക്കും

റോമി കുര്യാക്കോസ് Published on 18 July, 2026
ഐ ഓ സി (യു കെ)യുടെ ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനങ്ങള്‍ക്ക് ബാണ്‍സ്ലിയില്‍ തുടക്കം; 10 ഇടങ്ങളില്‍ ചടങ്ങുകള്‍ സംഘടിപ്പിക്കും

മിഡ്‌ലാന്‍ഡ്‌സ്: ജനകീയനും ജനപ്രീയനുമായിരുന്ന  മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടിയുടെ മൂന്നാം ഓര്‍മ  ദിനത്തോടനുബന്ധിച്ച് യു കെയില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനങ്ങള്‍ക്ക് ബാണ്‍സ്ലിയില്‍ തുടക്കമായി.

'നീതിമാന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം' എന്ന തലക്കെട്ടോടെ ഐ ഓ സി (യു കെ) - കേരള ചാപ്റ്റര്‍ മിഡ്‌ലാന്‍ഡ്‌സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിലാണ് വിവിധ പരിപാടികളോടെ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നത്. യു കെയിലെ വിവിധ ഭാഗങ്ങളിലായി പത്തോളം ഇടങ്ങളില്‍ വച്ച് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനങ്ങള്‍ക്കാണ് വെള്ളിയാഴ്ച ബാണ്‍സ്ലിയില്‍ തുടക്കം കുറിച്ചത്.

ബാണ്‍സ്ലി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങുകള്‍ക്ക് വിനീത് മാത്യു, അലന്‍ ഓവില്‍, ജസ്റ്റിന്‍ ബേബി, വിനീഷ് വിജയകുമാര്‍, ലിജോ വര്‍ഗീസ്, നിതിന്‍ ഡാനിയേല്‍, നിമിഷ ജോസഫ്, ടിന്റു വിനീത് എന്നിവര്‍ നേതൃത്വം നല്‍കി. യൂണിറ്റ് പ്രസിഡന്റ്  ബിബിന്‍ രാജ് കുരീക്കന്‍പറ, ജനറല്‍ സെക്രട്ടറി രാജുല്‍ രമണന്‍ എന്നിവര്‍ അനുസ്മരണം സന്ദേശങ്ങള്‍ നല്‍കി. പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടി സ്മൃതി ദീപം തെളിച്ചു.

പ്രസ്റ്റണ്‍, ലിവര്‍പൂള്‍, ലെസ്റ്റര്‍, സ്‌കോട്ട്‌ലാന്‍ഡ്, ബ്ലാക്ക്പൂള്‍, കവന്‍ട്രി, പീറ്റര്‍ബോറോ, നോര്‍ത്തംപ്റ്റണ്‍, വുള്‍ഹംപ്റ്റണ്‍,  ആസ്റ്റണ്‍ അണ്ടര്‍ ലൈന്‍ തുടങ്ങിയ ഇടങ്ങളിലും ശനി, ഞായര്‍ ദിവസങ്ങളിലായി ഐ ഓ സിയുടെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും.

ലെസ്റ്റര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ ചടങ്ങുകള്‍ ഏറ്റുമാനൂര്‍ എം എല്‍ എയും കോട്ടയം ഡി സി സി അധ്യക്ഷനുമായ ശ്രീ.  നാട്ടകം സുരേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം അജയ് ജ്യൂവല്‍ കുര്യാക്കോസ് പങ്കെടുക്കും. ലിവര്‍പൂള്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനനത്തിന്റെ ഉദ്ഘാടനം റവ. ഫാ. ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ നിര്‍വഹിക്കും. കേരള ഐ ഓ സി (യു കെ)യുടെ ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനങ്ങള്‍ക്ക് ബാണ്‍സ്ലിയില്‍ തുടക്കം; 10 ഇടങ്ങളില്‍ ചടങ്ങുകള്‍ സംഘടിപ്പിക്കും; ലെസ്റ്ററിലെ ചടങ്ങുകളുടെ ഉദ്ഘാടനം നാട്ടകം സുരേഷ് എം എല്‍ എ നിര്‍വഹിക്കും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക