Image

'കൊമ്പന്‍സ് കപ്പ് 2026' ഓള്‍ യു കെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സ്റ്റീവനേജില്‍ ആഗസ്റ്റ് 23 ന്;

അപ്പച്ചന്‍ കണ്ണന്‍ച്ചിറ Published on 14 July, 2026
'കൊമ്പന്‍സ്  കപ്പ് 2026' ഓള്‍ യു കെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സ്റ്റീവനേജില്‍ ആഗസ്റ്റ് 23 ന്;

സ്റ്റീവനേജ് : പ്രശസ്ത മലയാളി ക്രിക്കറ്റ് ക്ലബ്ബും, ലണ്ടന്‍ ലീഗില്‍ ശ്രദ്ധേയമായ കളി കാഴ്ച്ച വെക്കുകയും ചെയ്യുന്ന സ്റ്റീവനേജ് കൊമ്പന്‍സ് സംഘടിപ്പിക്കുന്ന രണ്ടാമത് 'കൊമ്പന്‍സ്  കപ്പ് 2026' ഓള്‍ യു കെ ഏകദിന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റാണ് സ്റ്റീവനേജില്‍  നടക്കുക. ടൂര്‍ണമെന്റ്  രജിസ്‌ട്രേഷന്‍ ഫീസ് 300 പൗണ്ടാണ്. ഹര്‍ട്ട്‌ഫോര്‍ഡ്ഷയറിലെ മികച്ച ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലൊന്നായ നെബ് വര്‍ത്ത് പാര്‍ക്ക് ക്രിക്കറ്റ് ക്ലബ്ബ് സ്റ്റേഡിയത്തില്‍ ആവേശകരമായ മത്സരമാവും കാണികള്‍ക്കായി അരങ്ങേറുക.

ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍12 ടീമുകള്‍ മാറ്റുരക്കും. പ്രാഥമിക റൗണ്ടില്‍ നറുക്കെടുപ്പിലൂടെ മൂന്ന് ടീമുകള്‍ വീതമുള്ള നാല് ഗ്രൂപ്പുകളായി ടീമുകളെ തിരിക്കും. ഓരോ ഗ്രൂപ്പിലും ലീഗ് അടിസ്ഥാനത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ നിന്നും വിജയികളാവുന്ന ടീമുകള്‍ സെമിഫൈനലിലേക്ക് യോഗ്യത നേടും. സെമിഫൈനല്‍ മത്സരങ്ങള്‍ വിജയിക്കുന്ന ടീമുകള്‍ ഫൈനലില്‍ ചാമ്പ്യന്‍ഷിപ്പിനായി ഏറ്റുമുട്ടും.

'കൊമ്പന്‍സ്  കപ്പ് 2026' ഓള്‍ യു കെ ഏകദിന ക്രിക്കറ്റ്  ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് ആകര്‍ഷകമായ കാഷ് പ്രൈസും, ട്രോഫിയും സമ്മാനിക്കുന്നതാണ്. ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് 1501 പൗണ്ടും ട്രോഫിയും, റണ്ണറപ്പിന് 751 പൗണ്ടും ട്രോഫിയും ലഭിക്കും.  കൂടാതെ ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്സ്മാന്‍, മികച്ച ബൗളര്‍, മാന്‍ ഓഫ് ദി മാച്ച്, മാന്‍ ഓഫ് ദി സീരീസ്, ബെസ്റ്റ് ഫീല്‍ഡര്‍ തുടങ്ങിയ തലങ്ങളില്‍ ആകര്‍ഷകമായ ഉപഹാരങ്ങള്‍ നേടുവാനും കളിക്കാര്‍ക്ക് അവസരം ഉണ്ട്.

ഹര്‍ട്ട്‌ഫോര്‍ഡ്ഷയറിലെ കായിക-ക്രിക്കറ്റ് പ്രേമികളുടെ ഈറ്റില്ലമായ സ്റ്റീവനേജിലെ, മികച്ച കാഷ് പ്രൈസ് വാഗ്ദാനം നല്‍കുന്ന ഓള്‍ യു കെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍, സ്‌പോണ്‍സര്‍മാരെ തേടുന്നതായും, കായികപ്രേമികള്‍ക്ക് ആവേശകരമായ മത്സരങ്ങള്‍ സമ്മാനിക്കുന്ന ഈ ടൂര്‍ണമെന്റിലേക്ക് ഏവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായും കോര്‍ഡിനേറ്റര്‍മാരായ മെല്‍വിന്‍ അഗസ്റ്റിന്‍, ബേസില്‍ ജോയി എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
മെല്‍വിന്‍ അഗസ്റ്റിന്‍ - 07456281428
ബേസില്‍ ജോയി - 07721678689 
 

Venue:

Knebworth Park Cricket Club Stadium, 
SG3 6HQ.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക