Image

കൃപാസനം മരിയന്‍ ഉടമ്പടി ധ്യാനം അബര്‍ഡീനില്‍ ആഗസ്റ്റ് 25 മുതല്‍; ബിഷപ്പ് ഹ്യുഗ് ഗില്‍ബെര്‍ട്, ആര്‍ച്ച് ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍, റവ. ഡോ. ജോസഫ് വലിയവീട്ടില്‍ എന്നിവര്‍ നയിക്കും.

അപ്പച്ചന്‍ കണ്ണന്‍ച്ചിറ Published on 26 June, 2026
കൃപാസനം മരിയന്‍ ഉടമ്പടി ധ്യാനം അബര്‍ഡീനില്‍ ആഗസ്റ്റ് 25 മുതല്‍;  ബിഷപ്പ് ഹ്യുഗ് ഗില്‍ബെര്‍ട്, ആര്‍ച്ച് ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍, റവ. ഡോ. ജോസഫ് വലിയവീട്ടില്‍ എന്നിവര്‍  നയിക്കും.

അബര്‍ഡീന്‍ : ആത്മീയ നവീകരണത്തിനും, മാതൃ മാദ്ധ്യസ്ഥത്തിനും, അനുഗ്രഹീത സന്നിധിയായ 'കൃപാസനം മരിയന്‍ സെന്റര്‍' ഈ വര്‍ഷവും യുകെ യില്‍ കൃപാസനം ഉടമ്പടി ധ്യാനം സംഘടിപ്പിക്കുന്നു. യു കെ യില്‍ കഴിഞ്ഞ വര്‍ഷം നടത്തപ്പെട്ട മരിയന്‍ കൃപാസന ഉടമ്പടി ധ്യാനങ്ങളിലൂടെ ലഭിച്ച പ്രാര്‍ത്ഥനാ സാഫല്യങ്ങള്‍ക്കുള്ള നന്ദി സൂചകമായും, അന്ന് പങ്കുചേരുവാന്‍ കഴിയാതെ പോയ നിരവധിയായ മാതൃഭക്തരുടെ അഭ്യര്‍ത്ഥന പരിഗണിച്ചുമാണ് കൃപാസനം ഉടമ്പടി ധ്യാനം ഈ വര്‍ഷവും ഒരുക്കുന്നത്.

അബര്‍ഡീന്‍ കത്തോലിക്കാ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ ബിഷപ്പ് ഹ്യൂഗ് ഗില്‍ബര്‍ട്ട്, കാലിക്കറ്റ് റോമന്‍ കത്തോലിക്കാ അതിരൂപതയുടെ മെട്രോപൊളിറ്റന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ വര്‍ഗീസ് ചക്കാലക്കല്‍, കൃപാസനം മരിയന്‍ റിട്രീറ്റ് സെന്ററിന്റെ സ്ഥാപകനും, ഡയറക്ടറുമായ റവ .ഡോ ജോസഫ് വലിയവീട്ടില്‍, കദോഷ് മരിയന്‍ മിനിസ്ട്രികളുടെ സ്പിരിച്ച്വല്‍ ഡയറക്ടറും, സെന്റ് ജോര്‍ജ്ജ് കത്തീഡ്രലിന്റെ സബ് ഡീനുമായ ഫാ. ജാക്സണ്‍ സെബാസ്റ്റ്യന്‍, കദോഷ് മരിയന്‍ മിനിസ്ട്രീസ് ചെയര്‍മാന്‍ ബ്രദര്‍ തോമസ് ജോര്‍ജ്ജ് എന്നിവരാവും പ്രധാനമായും സ്‌കോട്‌ലന്‍ഡിലെ അബര്‍ഡീനില്‍ കൃപാസനം ഉടമ്പടി ധ്യാനത്തിന് നേതൃത്വം നല്‍കുക.

പരിശുദ്ധ കന്യാമറിയത്തോടുള്ള പ്രാര്‍ത്ഥനയില്‍ വെളിവായ അമ്മയുടെ അഭിലാഷം മനസ്സിലാക്കി ആരംഭിച്ച കൃപാസനം മരിയന്‍ റിട്രീറ്റ് സെന്ററില്‍, പരിശുദ്ധ അമ്മയുമായി ചേര്‍ന്ന് എടുക്കുന്ന ഉടമ്പടിയിലൂടെ ജീവിതം ക്രമീകരിക്കുമ്പോള്‍ ലഭിക്കുന്ന അത്ഭുതാനുഭവങ്ങള്‍ക്കും രോഗശാന്തികള്‍ക്കും അനുഗ്രഹസാഫല്യങ്ങള്‍ക്കും നിത്യേന ലഭിക്കുന്ന അനുഭവസാക്ഷ്യങ്ങള്‍ അനവധിയാണ്.  

സ്‌കോട്ട്‌ലന്‍ഡിലെ അബര്‍ഡീന്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ വെച്ച് ആഗസ്റ്റ് മാസം 25,26,27 തീയതികളിലാവും കൃപാസനം ഉടമ്പടി ത്രിദിന ധ്യാനം നടത്തപ്പെടുക. രാവിലെ എട്ടുമണിക്ക് ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന പ്രതിദിന ശുശ്രൂഷകളില്‍ തുടര്‍ന്ന് ആരാധന, സ്തുതിപ്പ്, വിശുദ്ധ കുര്‍ബാന, തിരുവചന ശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. ദിവ്യകാരുണ്യ ആരാധനയോടെ പ്രതിദിന ധ്യാന ശുശ്രുഷകള്‍ വൈകുന്നേരം അഞ്ചു മണിയോടെ സമാപിക്കുന്നതാണ്.

കൃപാസനം മരിയന്‍ ഉടമ്പടി ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ ലഭിക്കുന്ന ഈ അവസരം ഉപയോഗിക്കുവാനും, അനുഗ്രഹങ്ങളുടെ വാതായനങ്ങള്‍ തുറന്നു കിട്ടുന്ന തിരുവചന ശുശ്രൂഷയിലും തിരുക്കര്‍മ്മങ്ങളിലും പങ്കുചേരുവാനും, കാദോഷ് മരിയന്‍ മിനിസ്ട്രീസ് ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. കൃപാസന ഉടമ്പടി ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂറായി  പേരുകള്‍ രെജിസ്റ്റര്‍ ചെയ്തു സീറ്റുകള്‍ ഉറപ്പാക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

Abredeen - https://www.tickettailor.com/events/kadoshmarianministries/2083917

For More Details: 07770 730769, 07459 873176

St Mary's R C Cathedral, 16-20 Huntly St, Aberdeen AB10 1SH, Scotland
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക