Image

APAB വനിതാസംഗമം; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ആദ്വിക് സുജേഷ് Published on 19 June, 2026
APAB വനിതാസംഗമം; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

മനാമ: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ (APAB) വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ 'തണലും തമാശകളും' എന്ന പേരില്‍ വനിതാസംഗമം സംഘടിപ്പിച്ചു. മനാമ സല്‍മാനിയ ഗാര്‍ഡനില്‍ നടന്ന പരിപാടി പ്രവാസ ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ വനിതകള്‍ക്ക് സന്തോഷവും സൗഹൃദവും പങ്കിടുന്നതിനും, പരസ്പര ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കുന്നതിനുമുളള വേദിയായി.

ചില്ലറ വര്‍ത്തമാനങ്ങളും ഒത്തിരി ചിരികളുമായി തികച്ചും സൗഹൃദാന്തരീക്ഷത്തില്‍ നടന്ന സംഗമത്തില്‍ വിവിധ വിനോദപരിപാടികളും ഒരുക്കിയിരുന്നു. വനിതാവേദി കണ്‍വീനര്‍ ശാന്തി ശ്രീകുമാര്‍ ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. വനിതാ അംഗങ്ങളുടെ സജീവ പങ്കാളിത്തം പരിപാടിയെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കിയതായി അവര്‍ പറഞ്ഞു. കോര്‍ഡിനേറ്റര്‍ ചിഞ്ചു സച്ചിന്‍ ചടങ്ങില്‍ നന്ദി രേഖപ്പെടുത്തി. APAB ഭാരവാഹികളും വനിതാവേദി പ്രവര്‍ത്തകരും പരിപാടിയുടെ വിജയത്തിന് നേതൃത്വം നല്‍കി.

വനിതാ വേദിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ ഭാരവാഹികളെയും ചടങ്ങില്‍ വെച്ച് തിരഞ്ഞെടുത്തു.
പുതിയ വനിതാ വേദി ഭാരവാഹികള്‍:
കണ്‍വീനര്‍: ശാന്തി ശ്രീകുമാര്‍
കോര്‍ഡിനേറ്റര്‍മാര്‍: ചിഞ്ചു സച്ചിന്‍, അഖില അജയന്‍, അഞ്ചു സന്തോഷ്
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക