Image

ജെടിഎ അര്‍ദ്ധവാര്‍ഷിക പൊതുയോഗവും കലാ സന്ധ്യയും വര്‍ണ്ണാഭമായി

Published on 15 June, 2026
ജെടിഎ അര്‍ദ്ധവാര്‍ഷിക പൊതുയോഗവും കലാ സന്ധ്യയും വര്‍ണ്ണാഭമായി

ജിദ്ദ: തിരുവിതാംകൂറിന്റെ സാംസ്‌കാരിക തനിമയെ തൊട്ടുണര്‍ത്തി പ്രൗഢ ഗംഭീരമായി ജെടിഎ അര്‍ദ്ധവാര്‍ഷിക പൊതുയോഗം 2026 സംഘടിപ്പിച്ചു.

*ലക്ഷ്യബോധത്തോടെ മുന്നോട്ട്*


'നന്‍മയ്ക്കായി കൈകോര്‍ക്കാം' എന്ന ശീര്‍ഷകത്തില്‍ അരങ്ങേറിയ പൊതുയോഗത്തിന് ജെടിഎ പ്രസിഡണ്ട് നൗഷാദ് ജമാല്‍ പന്‍മന അധ്യക്ഷത വഹിച്ചു. സംഘടനയുടെ ജനാധിപത്യ മതനിരപേക്ഷ പ്രവര്‍ത്തനരീതികളും ലക്ഷ്യവും വീക്ഷണവും, ഭാവി പരിപാടികളും അദ്ദേഹം തന്റെ അധ്യക്ഷ പ്രസംഗത്തില്‍ അടിവരയിട്ടു പറഞ്ഞു.

*പ്രവാസി സമൂഹത്തിന്റെ പ്രശംസ പിടിച്ച് പറ്റി പ്രവര്‍ത്തന റിപ്പോര്‍ട്ട്*

കഴിഞ്ഞ ആറുമാസത്തെ വൈവിധ്യമാര്‍ന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍, സാമൂഹ്യ സാംസ്‌കാരിക ഇടപെടലുകള്‍, മലയാളികള്‍ പൊതുവില്‍ ആഘോഷിക്കുന്ന പരിപാടികളുടെ സംഘാടനം എന്നിത്യാദി പ്രവര്‍ത്തനങ്ങള്‍ വളരെ മെച്ചപ്പെട്ട രീതിയില്‍ മലയാളി പ്രവാസി സമൂഹത്തിന്റെ മുക്തകണ്ഠം പ്രശംസ നേടിയിട്ടുള്ളതാണെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു കൊണ്ട് ജെടിഎ ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഷീദ് ഓയൂര്‍ പറഞ്ഞു. വൈസ് പ്രസിഡണ്ട് മാജാസാഹിബ് സംഘടനയുടെ വിഷനും മിഷനും അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഇര്‍ഷാദ്, ശ്രീജിത്ത്, നജ്ബുദീന്‍ കെ. പി, രാജലക്ഷ്മി തുടങ്ങിയവര്‍  പങ്കെടുത്തു.

പൊതുയോഗത്തിന് ജനറല്‍ സെക്രട്ടറി റഷീദ് ഓയൂര്‍ സ്വാഗതവും, രക്ഷാധികാരി അലി തേക്കുതോട് ഉദ്ഘാടനവും, ട്രഷറര്‍ രഞ്ജിത്ത് വള്ളികുന്നം നന്ദിയും രേഖപ്പെടുത്തി. ദിലീപ് താമരക്കുളം, ജ്യോതി ബാബുകുമാര്‍, ഷെഫിന്‍ഷാ, നവാസ് ബീമാപ്പള്ളി, ഡോ. ഷിബു തിരുവനന്തപുരം, വാസുദേവന്‍ വെള്ളേടത്ത്, ആതിര കുഞ്ഞുമോന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

*സദസ്സിനെ വിസ്മയിപ്പിച്ച് കലാസന്ധ്യ*

തുടര്‍ന്നു നടന്ന കലാസന്ധ്യയില്‍ പ്രമുഖ മെന്റലിസ്റ്റ് അഫ്‌സല്‍ നാറാണത്ത് അവതരിപ്പിച്ച 'മനസ്സിന്റെ ബോസ് നിങ്ങളാണോ' എന്ന പരിപാടി സദസ്സിനെ വിസ്മയിപ്പിച്ചു. ജെടിഎ കലാകാരന്‍മാരും കലാകാരികളും അവതരിപ്പിച്ച ഗാനാലാപനങ്ങള്‍, കുട്ടികളുടെ നൃത്തനൃത്യങ്ങള്‍ എന്നിവ കലാസന്ധ്യയ്ക്കു കൂടുതല്‍ മിഴിവേകി. കലാപരിപാടികള്‍ക്ക് കള്‍ച്ചറല്‍ കണ്‍വീനര്‍ ശിഹാബ് താമരക്കുളം, ജോയിന്റ് കണ്‍വീനര്‍ ഷറഫുദ്ധീന്‍ പത്തനംതിട്ട എന്നിവര്‍ നേതൃത്വം നല്‍കി.

അയ്യൂബ് ഖാന്‍ പന്തളം, ആഷിര്‍ കൊല്ലം, നവാസ് ചിറ്റാര്‍, മസൂദ് ബാലരാമപുരം, മുജീബ് കന്യാകുമാരി, നൂഹ് ബീമാപള്ളി, നജിബുദ്ദീന്‍, അല്‍ അമീന്‍ പന്തളം, ഷാനവാസ് കോന്നി, റജികുമാര്‍, ഡെന്‍സണ്‍, വിന്‍സെന്റ്, നിസാര്‍ കരുനാഗപ്പള്ളി, സിത്താര നൗഷാദ്, അന്നാമ്മ വര്‍ഗീസ്, ആശ അബി, പ്രീത,  എന്നിവര്‍ പരിപാടികള്‍ക്ക് വിജയകരമായ നേതൃത്വം നല്‍കി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക