Image

കൊല്ലം പ്രവാസി അസോസിയേഷന്‍ സല്‍മാനിയ ഏരിയക്ക് പുതിയ അമരക്കാര്‍.

Published on 19 May, 2026
കൊല്ലം പ്രവാസി അസോസിയേഷന്‍ സല്‍മാനിയ ഏരിയക്ക് പുതിയ അമരക്കാര്‍.

കൊല്ലം പ്രവാസി അസോസിയേഷന്റെ (കെ.പി.എ) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള സല്‍മാനിയ ഏരിയ സമ്മേളനം പ്രൗഢമായി നടന്നു. കെ.പി.എ ഹാളിലെ രവീന്ദ്രന്‍ മാസ്റ്റര്‍ നഗറില്‍ നടന്ന സമ്മേളനം ഏരിയ കോഓര്‍ഡിനേറ്റര്‍ റെജിമോന്‍ ബേബികുട്ടി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ജേക്കബ് ജോണ്‍ സ്വാഗതം ആശംസിച്ചു. കെ.പി.എ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി.

കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏരിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി ജിബി ജോണും സാമ്പത്തിക റിപ്പോര്‍ട്ട് ട്രഷറര്‍ സന്തോഷ് കുമാറും സമ്മേളനത്തില്‍ അവതരിപ്പിച്ചു പാസാക്കി. തുടര്‍ന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട് കെ.പി.എ ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും, സാമ്പത്തിക റിപ്പോര്‍ട്ട് കെ.പി.എ ട്രഷറര്‍ മനോജ് ജമാലിനും കൈമാറി.

തുടര്‍ന്ന് 202628 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് നടന്നു. കെ.പി.എ സെക്രട്ടറി അനില്‍കുമാര്‍, ഏരിയ കോഓര്‍ഡിനേറ്റര്‍ റെജിമോന്‍ ബേബികുട്ടി എന്നിവര്‍ വരണാധികാരികളായിരുന്നു. ഏരിയ കമ്മിറ്റിയില്‍ നിന്നും സെന്‍ട്രല്‍ കമ്മിറ്റിയിലേക്കുള്ള പ്രതിനിധികളായി സന്തോഷ് കുമാര്‍, ജിബി ജോണ്‍ എന്നിവരെ തിരഞ്ഞെടുത്തതായി റെജിമോന്‍ ബേബികുട്ടി പ്രഖ്യാപിച്ചു.

പുതിയ ഏരിയ ഭാരവാഹികളായി *ജയകുമാര്‍ (പ്രസിഡന്റ്), അക്ബര്‍ ഷാ (സെക്രട്ടറി), ജേക്കബ് ജോണ്‍ (ട്രഷറര്‍), ബൈജു തോമസ് (വൈസ് പ്രസിഡന്റ്), സജി ഡാനിയല്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തതായി കെ.പി.എ സെക്രട്ടറി അനില്‍കുമാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

നിയുക്ത കമ്മിറ്റിയുടെ യോഗത്തില്‍ സെക്രട്ടേറിയറ്റ് അംഗങ്ങളായ പ്രശാന്ത് പ്രബുദ്ധന്‍, മനോജ് ജമാല്‍, അനില്‍ കുമാര്‍ ഏരിയ കോഡിനേറ്റര്‍ ബിജു ആര്‍ പിള്ള  നിയുക്ത സല്‍മാനിയ ഏരിയ എക്‌സിക്യൂട്ടീവ് മെമ്പര്‍ അലക്‌സ് തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഏരിയയിലെ പ്രവാസി സമൂഹത്തിന്റെ ക്ഷേമവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുന്‍നിര്‍ത്തിയുള്ള വിപുലമായ കര്‍മ്മപരിപാടികളുമായി പുതിയ കമ്മിറ്റി മുന്നോട്ടുപോകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. നിയുക്ത ട്രഷറര്‍ ജേക്കബ് ജോണ്‍ നന്ദി രേഖപ്പെടുത്തിയതോടെ സമ്മേളന നടപടികള്‍ സമാപിച്ചു.
 

കൊല്ലം പ്രവാസി അസോസിയേഷന്‍ സല്‍മാനിയ ഏരിയക്ക് പുതിയ അമരക്കാര്‍.
കൊല്ലം പ്രവാസി അസോസിയേഷന്‍ സല്‍മാനിയ ഏരിയക്ക് പുതിയ അമരക്കാര്‍.
കൊല്ലം പ്രവാസി അസോസിയേഷന്‍ സല്‍മാനിയ ഏരിയക്ക് പുതിയ അമരക്കാര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക