Image

2026 ലെ ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് രചനകള്‍ ക്ഷണിക്കുന്നു.

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 16 May, 2026
2026 ലെ ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് രചനകള്‍ ക്ഷണിക്കുന്നു.

2026 ലെ ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് പരിഗണിക്കുന്നതിനായി 2022 ജൂലായ് ഒന്നിനും 2026 ജൂണ്‍ 30 നുമിടയ്ക്ക് ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികള്‍ ക്ഷണിക്കുന്നു.

നോര്‍ത്ത് അമേരിക്കയിലെ മലയാളം എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി നോവല്‍, ചെറുകഥ, കവിത, ഹാസ്യം, യാത്രാവിവരണം, ലേഖനം,ഓര്‍മ്മക്കുറിപ്പുകള്‍ എന്നീ വിഭാഗങ്ങളില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പുറത്തിറങ്ങിയ കൃതികള്‍ വിലയിരുത്തി അവാര്‍ഡുകള്‍ നല്‍കും. നോര്‍ത്ത് അമേരിക്കന്‍ എഴുത്തുകാരുടെ സമഗ്ര സാഹിത്യ സംഭാവനകള്‍ പരിഗണിച്ചും പ്രത്യേക പുരസ്‌കാരങ്ങളും നല്‍കപ്പെടും.

2026 ആഗസ്റ്റ് 6,7.8,9 തീയതികളില്‍ പെന്‍സില്‍വാനിയയിലെ കലഹാരി റിസോര്‍ട്ടില്‍ അരങ്ങേറുന്ന ഫൊക്കാന കണ്‍വെന്‍ഷനില്‍ വെച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അര്‍ഹമായ പ്രാധാന്യം നല്‍കി വിപുലമായ സാഹിത്യസമ്മേളനമാണ് ഫൊക്കാന കണ്‍വെന്‍ഷനില്‍ സംഘടിപ്പിക്കുന്നത്.

കേരളത്തില്‍ നിന്നുള്ള പ്രമുഖ സാഹിത്യകാരന്മാരും അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന എഴുത്തുകാരും സമ്മേളനത്തില്‍ പങ്കെടുക്കും. അടൂര്‍ ഗോപാലകൃഷ്ണന്‍, കെ. വി. മോഹന്‍കുമാര്‍, ജോസ് പനച്ചിപുറം, പി.പി.ജെയിംസ്, ബെന്നി നായരമ്പലം, ഡോ. പ്രമീളാദേവി, ടി .ഡി . രാമകൃഷ്ണന്‍ തുടങ്ങിയ നിരവധി ചലച്ചിത്ര സാഹിത്യ പ്രതിഭകള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

കോരസണ്‍ വര്‍ഗീസ് (ചെയര്‍മാന്‍), കെ. കെ. ജോണ്‍സന്‍ (കോ-ചെയര്‍മാന്‍), മുരളി ജെ. നായര്‍ (കോ-ചെയര്‍മാന്‍) എന്നിവരുടെ നേതൃത്വത്തില്‍ ഫൊക്കാന ചുമതലപ്പെടുത്തുന്ന പ്രഗത്ഭരായ എഴുത്തുകാരുടെ സമിതി ആയിരിക്കും അവാര്‍ഡിനര്‍ഹരായവരെ തീരുമാനിക്കുക.

പുസ്തകത്തിന്റെ രണ്ട് കോപ്പികള്‍ 2026 ജൂലായ് അഞ്ചിനു മുന്‍പ് താഴെ പറയുന്ന വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ് എന്ന് ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി അറിയിച്ചു.

ചെയര്‍മാന്‍ ,ഫൊക്കാന സാഹിത്യ പുരസ്‌കാര സമിതി ,3 Lane Place, Plainview, NY 11803.
 

Join WhatsApp News
Independent Observer 2026-05-16 17:04:28
സാഹിത്യത്തിൻറെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡിന് എന്തുകൊണ്ടും സമാദരണീയനായ ജെ. മാത്യു സാർ അർഹനാണ്. ഗുരുകുലം സ്കൂൾ, ജനനി മാസിക ചീഫ് എഡിറ്റർ, ലാന, സർഗവേദി തുടങ്ങിയ സാഹിത്യ സംഘടനകളിലെ സജീവ സാന്നിധ്യം. തുടങ്ങി അനവധി സംഭാവനകൾ അദ്ദേഹം അമേരിക്കയിൽ മലയാള സാഹിത്യത്തിനു നൽകിയിട്ടുണ്ട്. പരിഗണിക്കാവുന്നതാണ്.
തോമസ് പുരയിടം 2026-05-16 20:24:06
ഇവിടെ independent Observer എന്ന പേരിൽ എഴുതിയിരിക്കുന്ന വ്യക്തി സമഗ്ര സംഭാവനക്കുള്ള അവാർഡ് ഒരു പ്രത്യേക വ്യക്തിക്ക് വേണ്ടി ഇപ്പോഴേ പരസ്യമായി ചരട് വലി നടത്തിയിരിക്കുന്നു. ഒരുതരം ക്യാൻവാസിങ് ആണ്. അത് ശരിയാണോ എന്ന്, പൊതുജനങ്ങളും, ജഡ്ജിങ് കമ്മിറ്റിയും തീരുമാനിക്കട്ടെ. ഇവിടെ മേൽപ്പറഞ്ഞ ആ സാർ മാത്രമല്ല മറ്റു എത്രയോ വലിയ സാറന്മാർ, സാറെത്തികൾ സമഗ്ര സംഭാവന പുരസ്കാരത്തിന് അർഹമാണ് എന്ന കാര്യം വിസ്മരിക്കരുത്. മുൻ പറഞ്ഞ വ്യക്തിയുടെ നാലിരട്ടി പുസ്തകങ്ങൾ എഴുതുകയും, സാഹിത്യസംഘടനകളെ നയിക്കുകയും, പത്രമാധ്യമങ്ങൾ നടത്തുകയും, വിവിധ സംഘടനകൾക്ക് നേതൃത്വം കൊടുക്കുകയും ഒക്കെ ചെയ്ത ആരാധ്യരായ, ഇടതു കൈ ചെയ്യുന്നത് വലതു കൈ പോലും അറിയാത്ത എളിമയുള്ള എത്രയോ വ്യക്തികൾ ഉണ്ട്?. അവരെയൊക്കെ തേടി കണ്ടുപിടിച്ച അർഹരായവർക്ക് കൊടുക്കുക. എല്ലാം നിഷ്പക്ഷമായിരിക്കണം. യാതൊരുവിധ ചരട് വലിയും ക്യാൻ വാസിംഗും അതിൽ പാടില്ല. നന്ദി
കാവിൽ 2026-05-18 03:11:56
നല്ല എഴുത്തു കാരനെ നിഷ്‌പക്ഷ മായി കണ്ടെത്തുവാൻ ചില ജഡ്‌ജിമാരുടെ പേർ കണ്ടു . അവരെ സ്വാധീനിക്കു വാൻ പ്രേരക ശക്തി നൽകുന്നതിനാണോ ഈ പേരുകൾ കാണിക്കുന്നത് . എന്തിന് ജഡ്ജസിൻ്റെ പേർ പരസ്യ പ്പെടുത്തി
Doubting Thomas 2026-05-18 17:31:34
സത്യത്തിൽ, 'താനൊരു എഴുത്തുകാരനാണ്/ സാഹിത്യകാരനാണ്' എന്ന് സ്വയം പരിചപ്പെടുത്താതെ, നാലാൾ അറിയപ്പെടുന്ന എത്ര എഴുത്തുകാർ ഉണ്ടിവിടെ? സമഗ്ര സംഭവനക്കുള്ള മാനദണ്ഡങ്ങൾ എന്താണ്? അതും തീരുമാനിക്കുന്നത് നാട്ടിൽ നിന്നുള്ള 'പ്രഗത്ഭരായ സാഹിത്യകാരൻ'മ്മാരാണോ? അതോ ഇതെല്ലം നേരത്തെ തീരുമാനിച്ചു കഴിഞ്ഞിട്ടാണോ ഈ വാർത്ത പ്രസീകരിച്ചിരിക്കുന്നതു. അതാണൊരു പതിവ്. അതുകൊണ്ടു വെറുതെ ഒന്ന് ചോദിച്ചതാണ്.
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-18 18:15:00
💥🔥To@👉 Independent Observer, തോമസ് പുരയിടം, കാവിൽ, Doubting Thomas...നിങ്ങൾ മനുഷ്യരെ വല്ലാതെ ചിരിപ്പിക്കല്ലേ, "ഫൊക്കാനാ" തന്നെ ഒരു thick കട്ട കോമഡി piece അല്ലേ?? അപ്പോൾ പിന്നെ അവർ തട്ടിക്കൂട്ടുന്ന "സാഹിതീ പൊറാട്ട് " ഒരു ഡബിൾ Comedy തന്നേ... നോക്കൂ അവരുടെ നേതാക്കളെ....അവരുടെ പേരുകൾ മാത്രം മതി നിർത്താതെ ചിരിക്കാൻ.... റെജീസ് ✳️
Judging Committee 2026-05-18 20:16:28
ഇതിൽ ചിരിക്കാൻ എന്തിരിക്കുന്നു ശ്രീ റെജിസ്. ഇവരെല്ലാം തന്നെ അമേരിക്കയിലെ അറിയപ്പെടുന്ന സാഹിത്യ പ്രവർത്തകരാണ്. മിക്കവാറും പേര് 'ലാന' ഭാരവാഹികളുമായിരുന്നു ഇവർ സ്വയം തിരഞ്ഞെടുക്കുകയല്ല, മറ്റുള്ള അർഹതപ്പെട്ടവരെ സെലക്ട് ചെയ്‌കയാണ്. ശ്രീ റെജിസിനെയും പരിഗണിക്കുന്നുണ്ട്. FOKANA ഭാരവാഹികളാണ് ഈ കമ്മറ്റിയെ ഈ ദൗത്യം ചുമതലപ്പെടുത്തിയിരിക്കുന്നത്.
സാഹിത്യ നിരീക്ഷകൻ 2026-05-18 22:44:17
ജഡ്ജിങ് കമ്മിറ്റിയിൽ എഴുത്തുകാരും ഉണ്ട്, കാര്യമായി ഒന്നും എഴുതാത്തവരും ഉണ്ട്. വലിയ എഴുത്തുകാർ സാഹിത്യകാരന്മാർ എന്ന് നടിക്കുന്നവരും കമ്മിറ്റിയിൽ ഉണ്ട്. അവർ ആരൊക്കെ എന്ന് ഞാൻ പ്രത്യേകം പേരെടുത്ത് പറയുന്നത് ശരിയല്ലല്ലോ. ഒരു കാര്യവും അറിയിക്കട്ടെ. ജഡ്ജസ് ആരൊക്കെയാണെന്ന് മുൻകൂറായി പരസ്യപ്പെടുത്തുന്നത് ശരിയല്ല. കാരണം അവരെ ഫോൺ വിളിക്കും പണം കൊടുത്തും മറ്റും സ്വാത്തിനിക്കാൻ നമ്മുടെ ആൾക്കാർ ശ്രമിക്കും. നമ്മുടെ മലയാളികൾ അല്ലേ, നാട്ടിൽ കൂലി കൊടുത്തു പോലും ചിലർ എഴുതിച്ച് സമ്മാനങ്ങളും പൊന്നാടകളും വാങ്ങുന്നു. പിന്നെയാണോ after all FOKANA സാഹിത്യ പരിപാടി. ഒരുപക്ഷേ നേരത്തെ തന്നെ ആർക്ക് കൊടുക്കണം എന്ന് ഇവർ തീരുമാനിച്ചിട്ടുണ്ടാകാം. ഒരു ജഡ്ജിനെ വിളിച്ചു. എന്നോട് Krithi അല്ലെങ്കിൽ രചന അയച്ചുകൊടുക്കുക സമ്മാനം ഉറപ്പായി തരാം എന്നാണ് പറഞ്ഞത്. കൂട്ടത്തിൽ ഒരു 500 ഡോളറിന്റെ check വെച്ചാൽ 100% നിങ്ങൾക്ക് തരാം എന്ന് ഒരു ജഡ്ജി എനിക്ക് ഉറപ്പു തന്നു. കാരണം ജഡ്ജസ്റ്റ് ട്രാൻസ്പോർട്ടേഷൻ, വായിച്ചു നോക്കാനുള്ള സമയം, അങ്ങനെ ഇക്കാര്യത്തിൽ ചെലവുള്ളതിനാൽ അയക്കുന്നതാണ് നല്ലത് എന്നാണ് പുള്ളിക്കാരൻ എന്നോട് പറഞ്ഞത്. അങ്ങനെ ഒരു 50 പാർട്ടിസിപ്പൽ ഉണ്ടായാൽ 25000.00 ഡോളർ കിട്ടും. അങ്ങനെ പൊക്കാനാക്ക, അതിൻറെ ജഡ്ജസ്റ്റ് ഒക്കെ മൂക്കുമുട്ട, പുട്ടടിക്കാം, വാട്ടീസ്അടിക്കാം
ഒരു എഴുത്തറിയാത്ത സാഹിത്യ ആസ്വാദകൻ 2026-05-19 12:11:49
ഫൊക്കാന സാഹിത്യത്തിനുള്ള സമഗ്ര സംഭാവനയ്ക്ക് അവാർഡ് നൽകുന്നു - സന്തോഷം! അമെരിക്കയിൽ സാഹ്ത്യത്തിന് സംഭാവന നൽകിയവർ ആരെങ്കിലും ഉണ്ടോ ? ഇവിടത്തെ പ്രസിദ്ധീകരണങ്ങളിൽ സ്ഥിരം എഴുതുന്നവർ ധാരാളം! എന്നാൽ എഴുതുന്നവരെല്ലാം സാഹിത്യമാണോ എഴുതുന്നത്? കഴിഞ്ഞ മുപ്പത്തി അഞ്ചു വർഷങ്ങളായി മലയാളത്തിൽ പ്രിന്റ് ഓൺലൈൻ പ്രസിദ്ധീകരണങ്ങൾ വായിക്കുന്ന ഒരാൾ ആണ് ഇതെഴുതുന്നത്. കുറെ പേർ സ്ഥിരമായി എഴുതുന്നു; ചിലർ വല്ലപ്പോഴും എഴുതുന്നു. ചിലർ സ്വന്തം രചനകൾ പ്രകാശനം ചെയ്യുന്നു, വേറെ ചിലർ മറ്റുള്ളവരെ കൊണ്ട് എഴുതിക്കുന്നു. പ്രസിദ്ധീകരിക്കുന്നവയെ കുറിച്ച് ചിലർ നന്നായും ചിലർ മോശമായും എഴുതുന്നു. ചിലർ റേസിപ്രോക്കൽ അപ്പ്രീസിയേഷൻ അല്ലെങ്കിൽ കുറ്റം പറയൽ നടത്തും. എന്നാൽ സാഹിത്യമൂല്യങ്ങളെ അപഗ്രഥിച്ചു വിമര്ശനം നടത്തപ്പെടുന്ന രചനകൾ ഒന്നും തന്നെ വര്ഷങ്ങളായി അമേരിക്കയിൽ കണ്ടിട്ടില്ല. അങ്ങനെ വിമര്ശിക്കുന്നവരും ഇല്ല. എഴുതുന്നവരെല്ലാം സാഹിത്യകാരെന്ന് സ്വയം അഭിമാനിക്കുന്നു. സാഹിത്യം എന്താണെന്ന ഒരു ലേഖനമോ ചർച്ചയോ ഇവിടത്തെ പ്രസിദ്ധീകരണങ്ങളിൽ കാണുന്നില്ല എന്നത് സങ്കടത്തോടെ മാത്രമെ കുറിക്കാനാവൂ. അതു കൊണ്ട് ഫൊക്കാനാ സാഹിത്യ മത്സര സമിതിയോട് ഒരു അപേക്ഷ:. സാഹിത്യത്തിനുള്ള മാനദണ്ഡങ്ങൾ വയ്ക്കുക. എഴുത്തുകാരുടെ പ്രസിദ്ധിയേക്കാൾ സാഹിത്യം എന്താണെന്നും സാഹിത്യ സംഭാവനയ്ക്ക് നിർവചനം നൽകുകയും ചെയ്യുക. എഴുത്തുകാരെയും സാഹിത്യകാരെയും വിവേചിച്ചറിയുക - ദയവു ചെയ്ത്.
Johny kutty, Chicago 2026-05-19 13:37:05
ഇവിടെ കമന്റ് എഴുതുന്നവർ എല്ലാം അമേരിക്കയിലെ എഴുത്തുകാർ നിലവാരമില്ലാത്ത രചനകൾ നടത്തുന്നുവെന്ന മുൻവിധിയോടെയാണ് എഴുതുന്നത് .അമേരിക്കയിൽ ധാരാളം എഴുത്തുകാർ ഉണ്ട്. ശരിയാണ്. നിങ്ങൾ അതിൽ നിന്നും ഒരു പത്തുപേരുടെ രചനകൾ വായിച്ചിട്ട് കമന്റ് എഴുതു . എന്തിനാണ് വല്ലവരും പറഞ്ഞുവച്ചത് ഛർദിക്കുന്നു. അതായത് അമേരിക്കൻ മലയാളികളിൽ എഴുത്തുകാരില്ല അവർ എഴുതുന്നതൊക്കെ നിലവാരമില്ലാത്തതാണ്. ഇവിടെ കമന്റ് എഴുതുന്നവർക്ക് സമയമുണ്ടെങ്കിൽ ഇ മലയാളിയുടെ എഴുത്തുകാർ എന്ന ഫോൾഡറിൽ പോകുക അതിൽ ജോസഫ് എബ്രഹാം എന്ന എഴുത്തുകാരന്റെ രചനകൾ വായിക്കുക, രാജു മൈലാപ്രയുടെ രചനകൾ വായിക്കുക, പിന്നെ ജയൻ വർഗീസ്, സാംസി കൊടുമൺ, ജോർജ്ജ് പുത്തൻകുരിശ്, ജോണ് മാത്യു, എ സി ജോർജ്ജ് , നിങ്ങൾ ഒരു പക്ഷെ ആരുടെയെങ്കിലും സ്വാധീനത്തിൽ എഴുതുന്ന- തായിരിക്കും. പക്ഷെ ഓർക്കുക നിങ്ങൾ വരും തലമുറയോട് തെറ്റാണ് ചെയ്യുന്നത്. അമേരിക്കൻ മലയാള സാഹിത്യത്തിൽ അഭിമാനം കൊള്ളുക. നിങ്ങൾക്ക് അറിയാമോ ഇവിടെ കഥ, കവിത, ലേഖനം, ക്‌ളാസ്സിക് കൃതികളുടെ പുനരാഖ്യാനങ്ങൾ, ഹാസ്യം, നിരീക്ഷണങ്ങൾ, എഴുത്തുകാരുടെ രചനകളേക്കുറിച്ചുള്ള പഠനങ്ങൾ, നിരൂപണങ്ങൾ ഓർമ്മക്കുറിപ്പുകൾ, യാത്രാവിവരണം, ആത്മകഥ പരിഭാഷകൾ, നോവലുകൾ, അങ്ങനെ സാഹിത്യത്തിലെ എല്ലാ വിഭാഗത്തിലും അമേരിക്കൻ മലയാളിയുടെ കയ്യൊപ്പ് ഉണ്ട്. അതൊക്കെ പുച്ഛിച്ച് കളയല്ലേ സഹോദരന്മാരെ...അമേരിക്കൻ മലയാളി എഴുത്തുകാരുടെ പതനം തുടങ്ങിയത് അവർ മറ്റുള്ളവരുടെ രചനകൾ അംഗീകരിക്കാൻ വൈമനസ്യം കാട്ടിയതുമുതലാണ്. ഇപ്പോഴും അതെ. പിന്നെ എങ്ങനെ ചർച്ചകൾ ഉണ്ടാകും. പൊതുജനം അറിയും. എഴുത്തുകാരും പരസ്പരം സ്നേഹബന്ധങ്ങൾ വയ്ക്കണം. വ്യക്തിവിരോധം മൂലം ഒരു എഴുത്തുകാരന്റെ അല്ലെങ്കിൽ എഴുത്തുകാരുടെ രചനകളെ താഴ്ത്തുമ്പോൾ അത് മൊത്തം ഇവിടത്തെ സാഹിത്യത്തെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കുന്നില്ല. എല്ലാവരും മരത്തിന്റെ കൊമ്പത്തിരുന്നു കട മുറിക്കുന്നു. എല്ലാവര്ക്കും നന്മകൾ നേരുന്നു. നാട്ടിൽ നിന്നും എഴുത്തുകാരെ കൊണ്ടുവരുന്ന പണം മതി ഇവിടത്തെ സാഹിത്യത്തെ വളർത്താൻ. ചിന്തിക്കുക....
രസികൻ വലിയിടം 2026-05-19 19:45:18
അമേരിക്കൻ മലയാളി എഴുത്തുകാർക്ക് നേരെയുള്ള പരിഹാസം അതിക്രമിച്ചിരിക്കുന്നു. എഴുത്തുകാർ തമ്മിൽ സൗഹൃദമില്ലായ്മ ആണ് ഒരു കാരണം. പിന്നെ ഇവിടെയുള്ള ജനങ്ങളുടെ തലയിൽ നാട്ടിൽ ഉള്ള എഴുത്തുകാർ മാത്രമാണ് എഴുത്തുകാർ എന്ന വിശ്വാസം നാട്ടിൽ മാതൃഭൂമിയിൽ എഴുതുന്നവർ വലിയ എഴുത്തുകാർ എന്ന് തല നരച്ച ചിലർ ഗ്രോസറി സ്റ്റോറിൽ നിന്ന് ചർച്ച ചെയുന്നത് കേട്ട്. ഇവിടത്തെ സാഹിത്യ സംഘടനകൾക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല. പാവങ്ങൾ. വര്ഷം തോറും നാട്ടിൽ നിന്നും എഴുനെള്ളിക്കുന്ന ഗജവീരന്മാരെ വച്ച് ഒരു സമ്മേളനം. കഴിഞ്ഞു. പിന്നെ നാട്ടുകാർ അവര്ക് വായിൽ തോന്നിയത് . പള്ളിക്ക് ആയിരകണക്കിന് ഡോളർ കൊടുക്കുന്നവർ ഒരു സെന്റ് പോലും എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ കൊടുക്കില്ല. ശ്രീ റെജിസ് നെടുങ്ങാടപ്പള്ളി ഈ കാര്യത്തിൽ ഇടപെടണം. ഇമലയാളിയും സഹായിക്കണം. തിരഞ്ഞെടുക്കു ശ്രീ റെജിസ് പത്ത് പേരെ എന്നിട്ട് ചർച്ച ചെയ്യട്ടെ. നിങ്ങൾക്കാണ് നട്ടെലിനു ഉറപ്പുള്ളതായി കാണുന്നത്.
A well wisher of US Malayalam literature 2026-05-19 21:07:33
"പൂച്ചക്കാര് മണികെട്ടും " ഞാൻ തരുന്നു പത്ത് പേരുകൾ. ഇതേപോലെ സാഹിത്യകുതുകികൾ നൽകട്ടെ അവരുടെ ശുപാർശകൾ.പേരിനെ ചൊല്ലി വഴക്ക് കൂടരുത്. നിങ്ങൾ യോജിക്കുന്നില്ലെങ്കിൽ നിങ്ങളുടെ choice നൽകുക. അങ്ങനെ അവസാനം രസികൻ പറഞ്ഞപോലെ ശ്രീ നെടുങ്ങാടപ്പള്ളി അനുയോജ്യരെ തിരഞ്ഞെടുക്കട്ടെ. 1. ജോൺ മാത്യു, ടെക്സസ് 2. ശ്രീ ജോർജ്ജ് തുമ്പയിൽ 3. തമ്പി ആന്റണി 4. എ സി ജോർജ്ജ് 5. ജോസഫ് എബ്രഹാം 6. രാജു മൈലപ്ര 7. ജയൻ വര്ഗീസ് founding members of American Malayalam literature 8. ജോൺ വേറ്റം 9. എൽസി യോഹന്നാൻ ശങ്കരത്തിൽ 10. സരോജ വർഗീസ്
Jayan varghese 2026-05-19 22:43:07
നീയൊരു കൗശലക്കാരനായ കുറുക്കനാണ് എന്ന് നരേന്ദ്ര പ്രസാദ് പറഞ്ഞ സിനിമാ ഡയലോഗു പോലെയുണ്ട് അമേരിക്കയിലെ മലയാള സാഹിത്യ വിലയിരുത്തലുകൾ. ഒന്നാമത് നാലും മൂന്നും ഏഴു പുസ്തകങ്ങൾ വായിച്ച അറിവ് മാത്രമേ മിക്കവർക്കുമുള്ളു. രണ്ടാമത് കൊച്ചമ്പ്രാൻ കയ്യേൽ കേറി പിടിച്ചാൽ എങ്ങനെ വേണ്ടാന്നു പറയും എന്ന നിലയിലുള്ള പള്ളി യമ്പല സമാജ കള്ളുപാർട്ടി ബന്ധങ്ങൾ. അച്ചായന്റെ മുഖത്തു നോക്കി കൃതി മോശമാണെന്ന് എങ്ങനെ പറയും എന്ന ശങ്ക. വേറെ നല്ലതുണ്ടോ എന്നറിയാൻ അതൊട്ടു വായിച്ചിട്ടുമില്ല. നാട്ടു സാഹിത്യകാരന്മാരുമായി വാടാ പോടാ ബന്ധം ഉണ്ടെന്നു പറയുന്ന ചില വാ പോളീയന്മാർ പറയും. എതിരൊന്നും പറയാനറിയാത്ത അപ്പക്കാളകൾ തലയാട്ടും. ജയൻ വർഗീസ്.
Vayanakaran 2026-05-19 22:52:23
ജയൻ സാറേ കുറുക്കൻ ആകാതെ താങ്കൾ എന്തിനാണ് മറ്റുള്ളവരുടെ അറിവ് അളക്കുന്നത്. താങ്കൾക്ക് ധൈര്യമുണ്ടെങ്കിൽ പറയു പത്ത് പേരുകൾ. പള്ളിക്കാരെയും അച്ചന്മാരെയും നാമെന്തിന് കളിയാക്കുന്നു.
എഴുത്തുകാരൻ അല്ലാത്ത സാഹിത്യാസ്വാദകൻ 2026-05-19 23:42:34
ഇവിടേ പ്രതികരിക്കുന്നവർ ഇപ്പോഴും കുറെ പേരുകളിൽ തന്നെ കേന്ദ്രീകരിക്കുകയാണ്. രചനകളെ കുറിച്ച് അല്ലെങ്കിൽ കൃതികളെ കുറിച്ച് സംവാദം നടത്താമോ? അവയുടെ സാഹിത്യ ഗുണങ്ങളെ കുറിച്ചു പരാമർശിക്കാമോ? വ്യക്തികളെ ഉയർത്തുന്നതിനുമാത്രം ഊർജ്ജം ചെലവഴിക്കാതെ സാഹിത്യ രചനകളെ ചൂണ്ടിക്കാണിച്ചു അവ നല്കുന്ന സാഹിത്യ സംഭാവന എന്താണെന്ന് എടുത്തു കാണിക്കുക. അത് ഒരുപക്ഷെ ജൂറിക്ക് മാനദണ്ഡങ്ങൾ നൽകുന്നതിന് സഹായിച്ചേക്കാം.
Judge 2026-05-20 00:45:29
ഇവിടെ കിടന്നു മോങ്ങിയിട്ടു കാര്യമില്ല. അമേരിക്കൻ സാഹിത്യകാരന്മ്മാരുടെ കൃതികൾ നിഷ്പക്ഷമായി തിരഞ്ഞെടുക്കുന്നതിന് വേണ്ടിയാണു കേരളത്തിൽ നിന്നുമുള്ള പ്രഗത്ഭ സാഹിത്യകാരന്മ്മാരെ ചുമതലപ്പെടുത്തിയിരിക്കുന്നത്. നിങ്ങളുടെ കൃതികൾ പരിഗണിക്കണമെങ്കിൽ പുസ്തകത്തിന്റെ രണ്ടു കോപ്പികൾ 2026 ജൂലൈ അഞ്ചിന് മുൻപായി ചെയർമാന്റെ വിലാസത്തിൽ അയച്ചു കൊടുക്കണം. (പുസ്തകം തിരിച്ചു നൽകുന്നതല്ല.) ഈ പ്രസിദ്ധകരണത്തിലെ പ്രതികരണ തൊഴിലകളെ ഈ ചുമതല ഫൊക്കാന ഏല്പിച്ചിട്ടില്ല. ദയവായി സഹകരിക്കുക.
തിരിവിൽ തിരിവ് 2026-05-20 20:02:25
ഇവിടെ കിടന്നു മോങ്ങുന്നവർ അവാർഡിന് വേണ്ടിയല്ല. അമേരിക്കൻ മലയാള സാഹിത്യത്തിലെ മുഖ്യ എഴുത്തുകാർ ആരൊക്കെ എന്ന പട്ടിക ഓരോരുത്തരും നിരത്തുന്നു. കമന്റുകാരിൽ ശ്രീ ജയൻ പതിവുപോലെ ഇത്തിരി അഹങ്കാരത്തിൽ നാലും മൂന്നും ഏഴു പുസ്തകങ്ങൾ വായിച്ച അറിവ് മാത്രമേ മിക്കവർക്കുമുള്ളു എന്ന് പ്രസ്താവിച്ചു. അത് ശരിയായിരിക്കാം തെറ്റായിരിക്കാം. കോളേജ് ഡിഗ്രി ഉള്ളതുകൊണ്ട് ഒരാള് നല്ല എഴുത്തുകാരൻ ആകുകയോ ഡിഗ്രി ഇല്ലാത്തവൻ ചീത്ത എഴുത്തുകാരൻ ആകുകയോ ചെയ്യുന്നില്ല. ഇതെല്ലാം ദൈവാധീനമായ സർഗ്ഗശക്തിയുടെ പ്രകടനമാണ്. പലരും പറഞ്ഞ പട്ടികയിൽ നിന്നും ചിലരെ ഞാനും തിരഞ്ഞെടുക്കുന്നു. 1. തമ്പി ആന്റണി 2. ജോൺ മാത്യു ടെക്സസ് 3. രാജു മൈലാപ്ര ഫ്ലോറിഡ 4. ജയൻ വർഗീസ്, ന്യയോർക്ക് 5. റാഹിമബി മൊയ്‌ദീൻ' 6. ജോണ് വേറ്റം 7. സരോജ വർഗീസ് 8. എൽസി യോഹന്നാൻ ശങ്കരത്തിൽ 9. രാജു ചിറമണ്ണേൽ 10. ഡോക്ടർ എം വി പിള്ളൈ അഭിപ്രായങ്ങളുമായി വായനക്കാർ വരിക. എല്ലാവരുടെയും പേര് നിർദേശങ്ങൾ കിട്ടിയതിനു ശേഷം ഒരു final ലിസ്റ്റ് ഉണ്ടാക്കാം.
സാഹിത്യം ഇഷ്ട്ടപ്പെടുന്ന ഒരു വായനക്കാരൻ 2026-05-20 23:11:58
ജഡ്ജ്, പ്രതികരണ കോളത്തിൽ വരുന്നത് ചിവരെഴുത്തുകളാണ്. നിങ്ങൾ നല്ല ജൂറിയെ തെരഞ്ഞെടുത്തിട്ടുണ്ടാകാം - എങ്കില് നല്ലകാര്യം . അമേരിക്കയിൽ ധാരാളം പേർ എഴുതുന്നുണ്ട്. എഴുതുന്നവർ എല്ലാവരും സാഹിത്യകാർ ആണോ? എഴുത്തുകാരെ സാഹിത്യകാരനെന്നോ സാഹിത്യകാരിയെന്നോ വിളിക്കുന്നതെപ്പോൾ ആണ് ? അവരുടേ കൃതികൾ നല്ല ലക്ഷ്യത്തോടെ, നല്ല ഹിതത്തോടെ, ഭാഷയ്ക്കും സമൂഹത്തിനും പ്രദാനം ചെയ്യുമ്പോൾ ആണ്. അമേരിക്കയിൽ എഴുതുന്നവർ ധാരാളമുണ്ട്. മലയാളത്തിൽ നന്നായി രണ്ടു മൂന്നു വാചകങ്ങൾ എഴുതാൻ അറിയാത്തവർ പോലും ഗ്രന്ഥകർത്താക്കൾ ആകുന്നത് നമ്മൾ കാണുന്നുണ്ട് . രചനകളെ വിലയിരുത്തുന്ന വിമർശനങ്ങളുടെ അഭാവം ഇന്ന് വളരെ പ്രസക്തമാണ്. ഫൊക്കാനയുടെ സാഹിത്യ അവാർഡ് പുതിയ വെളിച്ചം തെളിക്കുമെന്ന് പ്രതീക്ഷിക്കട്ടെ.
തോമസ് കുട്ടി 2026-05-22 02:02:36
ഇവിടെ തിരിവിൽ തിരിവ് എന്ന പേരിൽ എഴുതിയ വ്യക്തി ഒരു ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത് കണ്ടു. അത് അയാളുടെ അഭിപ്രായം മാത്രം. ഞാൻ ഒരു പൊതുവായ അഭിപ്രായം പറയട്ടെ. പൊക്കാനാ Judges, ശ്രദ്ധിക്കുക. ഇവിടെ ജാതി മത വർഗ്ഗ വ്യത്യാസം പാടില്ല. തികച്ചും നിഷ്പക്ഷമായിരിക്കണം. അർഹതപ്പെട്ടവർ മാത്രം കൊടുക്കുക. ചിലർ ചിലരെ പൊക്കിക്കൊണ്ട് നടക്കുന്നു, ചിലർ ചിലരെ വളരെ സാഹിത്യ ബഹുമാന്യരായി കാണുന്നു, അല്ലെങ്കിൽ ചില മെഗാ സംഘടനക്കാർ മഹാ എഴുത്തുകാർ ആയി പൊക്കിക്കൊണ്ടു നടക്കുന്നു എന്നൊക്കെ കരുതി അത്തരക്കാർക്ക് അല്ല അവാർഡ് കൊടുക്കേണ്ടത്. റിയൽ എഴുത്തുകാർക്ക്, റിയൽ സാഹിത്യ സംഭാവനകൾ നടത്തിയവർക്ക് നടത്തുന്നവർക്ക് അവാർഡുകൾ കൊടുക്കണം. നിങ്ങളെ ചൊറിഞ്ഞു പൊക്കുന്നവർക്ക് മാത്രം അവാർഡുകൾ കൊടുക്കരുത്. കൂലിക്ക് എഴുതിക്കുന്നവർക്ക് അവാർഡ് കൊടുക്കരുത്. ഒറിജിനൽ എഴുത്തുകാർക്ക് അവാർഡ് കൊടുക്കുക. അവാർഡ് കൊടുക്കുന്നതിനു മുൻപ് ഇത് കൂലിക്ക് എഴുതിയതാണോ എന്ന് ശരിയായി ടെസ്റ്റ് ചെയ്യുക, ശരിയായി ഇൻവെസ്റ്റിഗേറ്റ് ചെയ്യുക. അമേരിക്കയിൽ കൂലിക്ക് എഴുതിക്കുന്നവർ ധാരാളം ഉണ്ട്. ഓരോ അധ്യായവും സ്ഥിരമായി പത്രത്തിൽ അത്തരക്കാർ എഴുതി വിടുന്നുണ്ട്. Manufactured ആയി എഴുതി വരുത്തുന്നവരുണ്ട്. അതായത് സ്ഥിരം അവർ അവിടെ പണം കൊടുത്തിരിക്കുകയാണ്. അമേരിക്കയിൽ നിങ്ങൾ വലിയ എഴുത്തുകാരായി കരുതുന്ന ചില മഹാ എഴുത്തുകാർ, ചില ഹെവി വെയ്റ്റ് എഴുത്തുകാർ അത്തരത്തിൽ പെടും. . എനിക്കത് കൃത്യമായി അറിയാം എൻറെ കയ്യിൽ അതിൻറെ ലിസ്റ്റ് ഉണ്ട്. പക്ഷേ ഞാൻ ഇവിടെ ആരുടെയും പേര് എടുത്തു പറയുന്നില്ല. കാരണം അത് വ്യക്തിഹത്യ ആയി മാറും. ധീരമായി ഒന്നുരണ്ട് കാര്യങ്ങൾ പറയട്ടെ. ഇവിടെ ചിലർ മഹാസാഹിത്യകാരന്മാരും മറ്റുമായി വേദികളിൽ പൊക്കിക്കൊണ്ട് നടക്കുന്നവർ, അല്ലെങ്കിൽ സദാ ചൊറിഞ്ഞ് പൊക്കപ്പെടുന്നവർ ചിലർ വെറും ഫെയ്ക്ക് എഴുത്തുകാരാണ്. . അധികവും ഇത്തരത്തിലുള്ള ഫെയ്ക്ക് എഴുത്തുകാരാണ് നമ്മുടെ അവാർഡുകൾ അടിച്ചു കൊണ്ടു പോകുന്നത്. അത്തരക്കാർ പൊന്നാടയും ചൂടി നിൽക്കുമ്പോൾ എനിക്ക് കൂവാൻ തോന്നിയിട്ടുണ്ട്. പക്ഷേ കൂവിയാൽ എനിക്കിട്ട് അടിയും തൊഴിയും തന്ന് എന്നെ സെക്യൂരിറ്റി പൊക്കിക്കൊണ്ട് പോകും. പിന്നെ ഇതൊക്കെ ഞാൻ പേര് വെച്ച് എഴുതിയാൽ ഇത്തരം ഫെയിക്കുകളെ പൊക്കിക്കൊണ്ട് നടക്കുന്നവർ എന്നെ വീട്ടുകേറി തല്ലി എന്നെ ഡിസേബിൾ ആക്കും. അതിനാൽ ജീവിച്ചു പോകണ്ടേ എന്ന് കരുതി തോമസ് കുട്ടി എന്ന് എൻറെ തൂലികാനാമം ഞാനിവിടെ കുറിക്കുകയാണ്.
പൊന്നച്ചൻ 2026-05-22 22:09:08
മുകളിൽ ചിത്രങ്ങൾ സഹിതം സാഹിത്യ ജഡ്ജസിനെ പ്രസിദ്ധപ്പെടുത്തുന്നത് ശരിയായില്ല. പലരും ജഡ്ജസിനെ സ്വാധീനിച്ച് കഴിഞ്ഞു എന്നാണ് അറിവ്. പക്ഷേ ഒരു കാര്യം കൂടെ പറയട്ടെ മുകളിലത്തെ ജഡ്ജസിൽ പലരും സാഹിത്യസംബന്ധമായി ഒരു പത്തു വരി പോലും എഴുതാത്ത വരും ഉണ്ട്. ചിലരുടെ ഒരു കുറിപ്പടപോലും ഞാനടക്കം പലരും വായിച്ചിട്ടില്ല. ഒരുപക്ഷേ അത് ഞാനടക്കമുള്ള വായനക്കാരുടെ കുഴപ്പമാണെന്ന് നിങ്ങളിൽ കുറച്ചുപേർ പറഞ്ഞേക്കാം. ഇവിടെ തമാശയ്ക്കായി ആണെങ്കിലും ഒരു ചെറിയ താരതമ്യ പഠനം നടത്തട്ടെ. ഈ ജഡ്ജസിനെ കൃതികൾ അയക്കുന്നത്, അല്ലെങ്കിൽ യുവർ ജഡ്ജ് ചെയ്യാൻ പോകുന്നത് ഇവരെക്കാൾ ഒരു 50 മടങ്ങ് എഴുതിയിട്ടുള്ള, എഴുത്തുകാരായ മഹാസാഹിത്യകാരന്മാരെ ആയിരിക്കും. ഒരു തമാശയ്ക്ക് പറയട്ടെ " SSLC" ആൾക്കാർ Phd. കാർക്ക് മാർക്കിടാൻ പോകുന്നു. അതായത് മാർപ്പാപ്പമാർക്ക് കുർബാന ചൊല്ലുന്നതിനെപ്പറ്റി വെറും കൊച്ചച്ചന്മാരെ അല്ലെങ്കിൽ ശമ്മാശന്മാരെ ഏൽപ്പിക്കുന്ന മാതിരി ആയി. ചുമ്മാ തമാശക്ക് ഒരു ചെറിയ താരതമ്യം ഇവിടെ നടത്തി എന്ന് മാത്രം. എന്നാ വയ്ക്കട്ടെ കൂടുതൽ കാര്യങ്ങൾ FOKANA കൺവെൻഷനിൽ വന്ന് പറയാം.
വായനക്കാരൻ 2026-05-23 01:00:53
വായനക്കാർ ശ്രദ്ധിച്ച് വായിക്കുന്നില്ല. ശ്രീകുമാർ ഉണ്ണിത്താനും ശ്രദ്ധിക്കുന്നില്ല. ഫൊക്കാന സാഹിത്യകാരന്മാരെ തിരഞ്ഞെടുക്കുന്ന ജഡ്ജിമാരെ പ്രഖ്യാപിച്ചിട്ടില്ല. ജഡ്ജി മാരെ തിരഞ്ഞെടുക്കാൻ ഒരു കമ്മറ്റിയെ നിയോഗിച്ചുവെന്നാണ് ശ്രീ ശ്രീകുമാർ എഴുതിയത്. ഇ മലയാളിയിൽ കാണുന്ന ഒരു പ്രവണത. ഇതിൽ എഴുതുന്നവർ അത് പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ പിന്നെ തിരിഞ്ഞു നോക്കില്ല. ശ്രീമാൻ നെടുങ്ങാടപ്പള്ളി ചോദ്യം ചോദിച്ചാലും മിണ്ടില്ല. വീട്ടമ്മമാർ അടുക്കളയിലെ മാലിന്യം വലിച്ചെറിയുന്ന പോലെ ഒരാൾ ഒരു രചന അയക്കുന്നു. വീട്ടമ്മ പിന്നെ അത് നോക്കുന്നില്ല. കാക്ക, ഉറുമ്പുകൾ, മുതലായവ മാലിന്യങ്ങളെ കൊത്തിപ്പെറുക്കുന്നു പൊക്കി കൊണ്ടുപോകുന്നു. ഒരു മാലിന്യത്തെ എത്ര കീടങ്ങൾ കൊത്തിവലിക്കുന്നുവോ അതേപോലെ കമന്റ് കോളത്തിൽ കടി പിടി. ശ്രീ നെടുങ്ങാടപ്പള്ളി ചെയ്യുന്നപോലെ ചെയ്യണം വായിക്കുന്നു സംശയങ്ങൾ ഉന്നയിക്കുന്നു. മറുപടി പറയാൻ എഴുതിയവർ ബാധ്യസ്ഥരാണ് . അത് ഇവിടെ ഇല്ല. പിന്നെ ഞാൻ മനസ്സിലാക്കിയത് ഓരോരുത്തർ തയ്യാറാക്കിയ പേരുകൾ സാഹിത്യ മത്സരത്തിനല്ല. അത് ഇവിടത്തെ പ്രമുഖ എഴുത്തുകാർ ആരെന്ന ഉത്തരം കിട്ടാത്ത ചോദ്യത്തിനുള്ള മാതൃക ഉത്തരങ്ങളാണ്. ഇവിടെ ഒരാൾ എഴുതിയിരുന്നു അമേരിക്കൻ മലയാളി എഴുത്തുകാരിൽ മൂന്നേ മൂന്ന് പേരേയുള്ളുവെന്ന് അത് രാജു മൈലാപ്ര, ജയൻ വർഗീസ്, നിർമ്മല. മതി അത്രയും മതി. അല്ലെങ്കിൽ തന്നെ എഴുതുന്നവർ എല്ലാം എഴുത്തുകാരാണോ. രാജു മൈലപ്ര എഴുതിയ അത്രയും എം ടി പോലും എഴുതി കാണില്ല. പിന്നെ ജയൻ വർഗീസ് അയാൾ നാട്ടിലെ ഏതു പേര് കേട്ട എഴുത്തുകാരനും തുല്യനാണ്. നിർമ്മല കനേഡിയൻ മലയാളി നോവലിസ്റ്റ് അവരും നാട്ടിൽ അംഗീകരിക്കപ്പെട്ട എഴുത്തുകാരി. ഈ മൂന്നുപേർ അമേരിക്കൻ മലയാള സാഹിത്യത്തിനെ ഉയർച്ചയിൽ എത്തിക്കും. ഈ കോളത്തിൽ പലരും പലരുടെയും പേരുകൾ പറഞ്ഞു. എന്നാൽ ഒരു വായനക്കാരൻ പോലും അവരെ endorse ചെയ്തില്ല. മേൽപ്പറഞ്ഞ മൂന്നു പേര് കൂടാതെ ഞാൻ കുറച്ചുപേരുടെ പേരുകൾ പറയുന്നു. ജോസഫ് എബ്രഹാം, തമ്പി ആന്റണി, ജോർജ് തുമ്പായിൽ, ജോസഫ് നമ്പിമഠം, ഡോണ മയൂര, എ സി ജോർജ്ജ് . എഴുത്തുകാരുടെ പുസ്തകങ്ങൾ ജഡ്ജിമാർക്ക് അയക്കുമ്പോൾ അവരുടെ പേരുകൾ ഇവിടെ കൊടുക്കുക. വായനക്കാരൻ അവർക്ക് എങ്ങനെ മാർക്കിടും എന്ന് നോക്കാം. യുവ സാഹിത്യകാരനായ കോരസൺ പുതുമകൾ കൊണ്ടുവരുന്ന പുരോഗമനചിന്തയുള്ള എഴുത്തുകാരനാണല്ലോ അദ്ദേഹം ഇതിൽ മനസ്സ് വയ്ക്കുക. ഒരു പുതിയ രീതി, പുതിയ തിരഞ്ഞെടുപ്പ്, ശ്രമിക്കു യുവ എഴുത്തുകാരാ .. മാറ്റങ്ങൾ നല്ല മാറ്റങ്ങൾ നല്ല ഫലം തരും.
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-23 11:11:05
💥🔥ശ്രീമാൻ.പൊന്നച്ചാ, അവർ "കൊളീജിയം" ആണ്, ന്യായാധിപർ അല്ല. എന്നിരുന്നാൽ തന്നെയും, പടത്തിലുള്ള ആ 8 പേരെയും വെളിപ്പെടുത്തണമായിരുന്നോ എന്ന ചോദ്യം ന്യായം തന്നേ. റെജിസ്✳️
Janardhanan Pilla 2026-05-23 19:05:56
ശ്രീ ജോണികുട്ടി, ചിക്കാഗോയുടെ അഭ്യർത്ഥന പ്രകാരം ഞാൻ ഇ-മലയാളിയുടെ എഴുത്തുകാരുടെ ഫോൾഡറിൽ പോയി ഒന്ന് തപ്പി. എൻ്റെ ഈശ്വരാ, ഇരുന്നൂറിലധികം എഴുത്തുകാർ ഇ-മലയാളിയിൽ എഴുതുന്നുണ്ട് അല്ലെങ്കിൽ എഴുതിയിട്ടുണ്ട്. ഞാൻ പഴയ 'മലയാളംപത്രം' വായനക്കാരനാണ്. രാജു മൈലപ്ര, ജോർജ് തുമ്പയിൽ, മീനു എലിസബത്ത്, റോസ് മേരി തുടങ്ങിയവർ അതിൽ തുടർച്ചയായി എഴുതുമായിരുന്നു. ഈ-മലയാളീയിൽ, ശ്രീ സുധീർ പണിക്കവീട്ടിൽ, ജയൻ വർഗീസ്, എ.സി. ജോർജ് തുടങ്ങിയവരുടെ കൃതികളാണ് പ്രധാനമായും വായിക്കുന്നത്. കവിതയോടെ വലിയ താൽപ്പര്യമില്ല. ഇവരൊന്നും ഫൊക്കാന അവാർഡിനു വേണ്ടി തങ്ങളുടെ കൃതികൾ അയക്കുമെന്ന് തോന്നുന്നില്ല. അതുകൊണ്ടു പുതിയ തലമുറയിലെ എഴുത്തുകാർക്കാണ് അവാർഡ് കൊടുക്കേണ്ടത്. അവരാണ് പ്രോത്സാഹനം അർഹിക്കുന്നത്. പ്രതികരണ കോളം അവാർഡ് ഉണ്ടെങ്കിൽ, രെജിസ് നെടുങ്ങാടപ്പള്ളി, ജയൻ വര്ഗീസ്, നൈനാൻ മാത്തുള്ള, സുധീർ പണിക്കവീട്ടിൽ, വിദ്യാധരൻ, ജോൺ വേറ്റം തുടങ്ങിയവർ പാരിഗണന അർഹിക്കുന്നു. ഏതായാലും ഇത്രയധികം പേർ ഫൊക്കാന അവാർഡ് ശ്രദ്ധിക്കുന്നു എന്നത് തന്നെ വലിയ കാര്യം. വെറും കടലാസ് സർട്ടിഫിക്കറ്റ് മാത്രം കൊടുക്കാതെ, ചില്ലറ കാശു കൂടി അവാർഡിനൊപ്പം കൊടുത്താൽ നല്ലതു. അത് അവാർഡ് കിട്ടുന്ന എഴുത്തുകാർ തന്നെ തന്നോളും.
ബാലൻ നായർ 2026-05-23 22:27:22
അവാർഡ് മത്സരത്തെപ്പറ്റി ഒരു സംശയം. അവാർഡ് കമ്മറ്റിയോ ജഡ്ജികളോ മറ്റ് അറിയാവുന്നവരോട് ഒന്ന് വ്യക്തമാക്കി തരിക. ഇവിടെ ഈ പ്രതികരണ കോളത്തിലും എഴുതിയാലും മതി. നാട്ടിൽ സ്ഥിരതാമസം ആക്കിയവർക്ക് പങ്കെടുക്കാമോ?. ? അമേരിക്ക മലയാളികൾക്ക് മാത്രമാണോ ഇത്?. സമ്മാനത്തിനായി പുസ്തകങ്ങൾ അയക്കുന്നവർ, കൺവെൻഷനിൽ രജിസ്റ്റർ ചെയ്ത് വരണമോ? വരുന്നവർക്ക് മാത്രമാണോ അവാർഡ്?. വരാത്തവർക്ക് അവാർഡ് കിട്ടിയാൽ പോസ്റ്റൽ വഴി- മെയിൽ വഴി അയച്ചു തരുമോ?. എല്ലാം ഒന്ന് വ്യക്തമായി പറയൂ. . എല്ലാം അറിഞ്ഞിട്ട് ഞാൻ എഴുതിയ ഒരു പത്ത് പുസ്തകം അങ്ങോട്ട് അയച്ചു തരാം. ഇതൊന്നും അറിയാതെ ചുമ്മാ പുസ്തകം അയക്കാൻ സാധിക്കുകയില്ല. ഞാൻ കൺവൻഷൻ വരാനും പ്ലാൻ ഇട്ടിട്ടില്ല. എന്റെ 10 പുസ്തകം അയച്ചു തരട്ടെ?. അത് ചുമ്മാ വേസ്റ്റ് ആക്കാനും എനിക്ക് ഉദ്ദേശമില്ല. അയക്കാൻ സ്റ്റാമ്പ് തന്നെ കുറച്ച് ഒട്ടിക്കണം. അതിനാലാണ് ഇത്ര കൃത്യമായി ഞാൻ ചോദിക്കുന്നത്. ഭാരവാഹികൾ കാര്യങ്ങൾ എഴുതുമ്പോൾ വിശദമായി എഴുതുക. ചുമ്മാ അഴമ്പനായി എഴുതരുത്. അതുപോലെ ഒരല്പം കാശ് തള്ളി തന്നാൽ അവാർഡ് തരുമോ?. എന്താണ് അതിൻറെ ഒരു നിലവിലെ റേറ്റ്?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക