
കൊല്ലം പ്രവാസി അസോസിയേഷന്റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള മനാമ ഏരിയ സമ്മേളനം കഴിഞ്ഞ ദിവസം മനാമ എം സി എം എ ഹാളില്‍ നടന്നു. ജോയിന്റ് സെക്രട്ടറി സുധീര്‍ സുലൈമാന്‍ സ്വാഗതം ആശംസിച്ചു കൊണ്ട് തുടങ്ങിയ സമ്മേളനം ഏരിയ കോഓര്‍ഡിനേറ്റര്‍ കൊല്ലം ഷമീര്‍ സലിം ഉത്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അബ്ദുല്‍ അഹദ് അദ്ധ്യക്ഷത വഹിച്ചു. കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റര്‍ സംഘടനപ്രവര്‍ത്തനത്തെ കുറിച്ചു മുഖ്യ പ്രഭാഷണം നടത്തി.കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏരിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഏരിയ സെക്രട്ടറി അലക്‌സും സാമ്പത്തിക റിപ്പോര്‍ട്ട് ഏരിയ ട്രഷറര്‍ അരുണ്‍ പ്രസാദും സമ്മേളനനത്തില്‍ അവതരിപ്പിച്ചു പാസാക്കി.

തുടര്‍ന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട് കെപിഎ ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും സാമ്പത്തിക റിപ്പോര്‍ട്ട് കെപിഎ ട്രഷറര്‍ മനോജമാലിനും കൈമാറി. തുടര്‍ന്ന് നടന്ന 2026-28 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് വരണാധികാരികളായി കെപിഎ സെക്രട്ടറി അനില്‍കുമാര്‍ ഏരിയ കോഓര്‍ഡിനേറ്റര്‍ കൊല്ലം ഷമീര്‍ സലിം എന്നിവരുടെ നേതൃത്വത്തില്‍ നടന്നു. ഏരിയ കമ്മിറ്റിയില്‍ നിന്നും സെന്‍ട്രല്‍ കമ്മിറ്റിയിലേക്കുള്ള പ്രതിനിധി ആയി അബ്ദുല്‍ അഹദ്‌നെ തിരഞ്ഞെടുത്ത പ്രഖ്യാപനം ഏരിയ കോഡിനേറ്റര്‍ കൊല്ലം ഷമീര്‍ സലീം നടത്തി.

പുതിയതായി തിരഞ്ഞെടുത്ത ഏരിയ ഭാരവാഹികളുടെ പ്രഖ്യാപനം കെപിഎ സെക്രട്ടറി അനില്‍കുമാര്‍ നടത്തി. പ്രസിഡന്റായി അരുണ്‍ പ്രസാദ്, സെക്രട്ടറിയായി സുധീര്‍ സുലൈമാന്‍, ട്രഷറര്‍ ആയി ഷാനവാസ് ഷാജഹാന്‍, വൈസ് പ്രസിഡന്റ് നാസറുദ്ദീന്‍ കെ ആര്‍ ജോ:സെക്രട്ടറിയായി ഷാനു ഷാഹുദീന്‍ എന്നിവരെയും തിരഞ്ഞെടുത്തു. നിയുക്ത കമ്മിറ്റിയുടെ യോഗത്തില്‍ സെക്രട്ടറിയേറ്റ് അംഗങ്ങളായ പ്രശാന്ത് പ്രബുദ്ധന്‍, മനോജ് ജമാല്‍,
കോയിവിള മുഹമ്മദ് കുഞ്ഞ്,രജീഷ് പട്ടാഴി,കൃഷ്ണകുമാര്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. നിയുക്ത ട്രഷറര്‍ ഷാനവാസ് ഖാന്റെ നന്ദിയോടെ സമ്മേളന നടപടികള്‍ അവസാനിച്ചു.