Image

ഫോമാ നാഷണല്‍ കണ്‍വന്‍ഷന്‍ സുവനീര്‍ കവര്‍ പേജ് ഡിസൈന്‍ മത്സരം; വിജയികള്‍ക്ക് കാഷ് അവാര്‍ഡ്

അച്ചന്‍കുഞ്ഞ് മാത്യു Published on 05 May, 2026
ഫോമാ നാഷണല്‍ കണ്‍വന്‍ഷന്‍ സുവനീര്‍ കവര്‍ പേജ് ഡിസൈന്‍ മത്സരം; വിജയികള്‍ക്ക് കാഷ് അവാര്‍ഡ്



ഹൂസ്റ്റണ്‍: ജൂലൈ 30, 31 ആഗസ്റ്റ് 1, 2 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ വിഖ്യാതമായ എന്‍.ആര്‍.ജി സ്റ്റേഡത്തിന് സമീപമുള്ള ആഡംബര ഹോട്ടല്‍ സമുച്ചയമായ 'വിന്‍ധം ഹൂസ്റ്റണി'ല്‍ അരങ്ങേറുന്ന ഫോമാ നാഷണല്‍ കണ്‍വന്‍ഷനോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിനുള്ള കവര്‍ പേജ് ഡിസൈന്‍ നോര്‍ത്ത് അമേരിക്കയിലെ മലയാളികളില്‍ നിന്നും ക്ഷണിച്ചുകൊള്ളുന്നു. തിരഞ്ഞെടുക്കുന്ന ഡിസൈനിന് 500 ഡോളര്‍ ക്യാഷ് അവാര്‍ഡ് നല്‍കുന്നതാണെന്ന് ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു.

കവര്‍ പേജ് ഡിസൈനിന്റെ കണ്‍സപ്റ്റ്, യു.എസ്.എ, കേരള, ഹൂസ്റ്റണ്‍ എന്നിവയിലധിഷ്ഠിതമായ തീം ആയിരിക്കണം. ജെ.പി.ജി അല്ലെങ്കില്‍ പി.ഡി.എഫ് ഫോര്‍മാറ്റില്‍ ആയിരിക്കണം പ്രിന്റബിള്‍ ഡിസൈന്‍ അയയ്‌ക്കേണ്ടത്. സുവനീര്‍ കമ്മിറ്റി ആയിരിക്കും ഉചിതമായ ഡിസൈന്‍ തിരഞ്ഞെടുക്കുക. കമ്മറ്റിയുടെ തീരുമാനം അന്തിമം ആയിരിക്കും. നിങ്ങളുടെ ഡിസൈനുകള്‍ ജൂണ്‍ 10-ന് മുമ്പ് ലഭിച്ചിരിക്കണം.

ഇതോടൊപ്പം ഫോമായുടെ ചരിത്രമുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കിക്കൊണ്ട് പുറത്തിറക്കുന്ന സുവനീറില്‍ ചേര്‍ക്കുന്നതിനായി നോര്‍ത്ത് അമേരിക്കന്‍ മലയാളികളില്‍ നിന്നും ലേഖനങ്ങള്‍, കവിത, ഷോര്‍ട്ട് സ്റ്റോറി, സമകാലീന സംഭവങ്ങളെ കുറിച്ചുള്ള ലേഖനങ്ങള്‍ എന്നിവയും ക്ഷണിക്കുന്നു. രചനകളോടൊപ്പം നിങ്ങളുടെ പാസ്സ്‌പോര്‍ട്ട് ഫോട്ടോയും കൂടി അയച്ചുതരിക. സുവനീര്‍ കവര്‍പേജ് ഡിസൈനും സുവനീര്‍ രചകളും സംബന്ധിച്ച  കൂടുതല്‍ വിവരങ്ങള്‍ സുവനീര്‍ കമ്മറ്റി മെമ്പര്‍ അച്ചന്‍ കുഞ്ഞ് മാത്യുവിന് അയയ്ക്കാം. മറ്റ് സുവനീര്‍ കമ്മറ്റി മെമ്പര്‍മാരെയും ബന്ധപ്പെടാവുന്നതാണ്.

രചനകള്‍ ജൂണ്‍ 20-ന് മുമ്പ് ലഭിച്ചിരിക്കണം. കവര്‍ പേജ്  ഡിസൈനും മറ്റ് സൃഷ്ടികളും   fomaasouvenir2026@gmail.com  എന്ന മെയിലില്‍ അയയ്‌ക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
അച്ചന്‍കുഞ്ഞ് മാത്യു (ചീഫ് എഡിറ്റര്‍)
ഫോണ്‍ 847 912 2578 


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക