Image

ഫൊക്കാന ഹെല്‍ത്ത് ക്ലിനിക്കിന്റെ ന്യൂ ജേഴ്സി ഓഫീസ് ഉല്‍ഘാടനം ചെയ്തു.

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 09 April, 2026
ഫൊക്കാന ഹെല്‍ത്ത് ക്ലിനിക്കിന്റെ  ന്യൂ ജേഴ്സി ഓഫീസ് ഉല്‍ഘാടനം  ചെയ്തു.

ന്യൂ യോര്‍ക്ക് : ഫൊക്കാനയുടെ  ഡ്രീം പ്രൊജെക്ടുകളില്‍ ഒന്നായ  ഫൊക്കാന ഹെല്‍ത്ത് ക്ലിനിക്കിന്റെ  ന്യൂ ജേഴ്സി  ഓഫീസിന്റെ ഉല്‍ഘാടനം ഫൊക്കാന പ്രസിഡന്റ്  സജിമോന്‍ ആന്റണി നിര്‍വഹിച്ചു. ന്യൂ ജേഴ്സി ഓഫീസ് ഇന്‍ചാര്ജും ന്യൂ ജേഴ്‌സിയിലെ പ്രമുഖ ഡോക്ടറായ ജെയിംസ് ജോസഫിന്റെ അദ്ധ്യക്ഷതയില്‍ നടന്ന മീറ്റിങ്ങില്‍ ഫൊക്കാന സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷര്‍ ജോയി ചാക്കപ്പന്‍, റീജണല്‍ വൈസ് പ്രസിഡന്റ് കോശി കുരുവിള, റെജിസ്‌ട്രേഷന്‍ കമ്മിറ്റി ചെയര്‍ ഫ്രാന്‍സിസ് കരക്കാട്ട് എന്നിവരും പങ്കെടുത്തു ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

നാട്ടില്‍ നിന്നും വരുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത ആളുകള്‍ക്കും   അതുപോലെ അമേരിക്കയിലുള്ള   ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത  മലയാളികള്‍ക്ക് ബേസിക് ചികിത്സ നല്‍കുക എന്ന ലക്ഷ്യത്തോട് ആണ് ഫൊക്കാന  ഹെല്‍ത്ത് ക്ലിനിക്ക് നിലവില്‍ വന്നിരിക്കുന്നത് . ഈ ഹെല്‍ത്ത് ക്ലിനിക്കുകളുടെ  ന്യൂ ജേഴ്സി  ഓഫീസ് ആയി പ്രവര്‍ത്തിക്കുന്നത് (124 Gregory Ave # 301 ,Passaic ,New Jersey  )  ഡോ. ജെയിംസ് എബ്രഹാം MD യുടെ  സ്വന്തം  ഓഫീസില്‍ തന്നെയാണ്.

ഡോ. ജെയിംസ് എബ്രഹാം MD , 38 വര്‍ഷത്തെ മെഡിക്കല്‍ പരിചയം ഉള്ള ന്യൂ ജേഴ്‌സിയിലെ പ്രസിദ്ധനായ ഡോക്ടര്‍ ആണ്, ന്യൂ ജേഴ്‌സിയില്‍ 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. സെന്റ് മേരീസ് ജനറല്‍ ഹോസ്പിറ്റല്‍, കെയര്‍ പോയിന്റ് ഹെല്‍ത്ത് ബേവണ്‍  യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററുമായും  അഫിലിയേറ്റ് ആയാണ്  പ്രവര്‍ത്തിക്കുന്നത്.  അദ്ദേഹം സ്‌പെഷ്യലൈസ് ചെയ്യുന്നത് പര്‍മോളജി, ഇന്റേണല്‍ മെഡിസിന്‍, ക്രിട്ടിക്കല്‍ കെയര്‍, സ്ലീപ്പ് മെഡിസിസ്സ്  എന്നീ മേഘലകളില്‍  ആണ്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്നും മെഡിസിന്‍ കഴിഞ്ഞു അമേരിക്കയില്‍ എത്തിയ ഡോ. ജെയിംസ് എബ്രഹാം ടോപ് ഡോക്ടര്‍സ് റെക്കകനേഷന്‍ ലിസ്റ്റില്‍ അംഗമാണ്. ഔട്ട്സ്റ്റാന്‍ഡിങ്  ഹെല്‍ത്ത്  എഡ്യൂക്കേഷന്‍  നാഷണല്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. നല്ല ഒരു ഡോക്ടര്‍ എന്നതിനെ പോലെത്തന്നെ നല്ല ഒരു മനുഷ്യ സ്‌നേഹികുടിയാണ് അദ്ദേഹം. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.

  ദ്രുതഗതിയിലുള്ള മാറ്റങ്ങളാണ്  ഫൊക്കാനയില്‍ ഉണ്ടായത്. മിന്നല്‍  വേഗത്തില്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍   സമൂഹത്തിന്റെ താഴേത്തട്ടില്‍ എത്തിക്കുവാന്‍ ഈ കമ്മിറ്റിക്ക്  കഴിഞ്ഞിട്ടുണ്ട് എന്ന്  പ്രസിഡന്റ് സജിമോന്‍ ആന്റണി അഭിപ്രായപ്പെട്ടു. പുതിയ പുതിയ ആശയങ്ങള്‍ സംഘടനയില്‍ കൊണ്ടുവരുന്നതും സംഘടനയെ പുരോഗതിലേക്ക് നയിക്കുന്നതും  ഒരു ലീഡര്‍ഷിപ്പിന്റെ ക്വാളിറ്റി മാത്രമല്ല മറിച്ചു സമൂഹത്തോടുള്ള നമ്മുടെ കമ്മിറ്റ്മെന്റ്  കൂടിയാണ് . ഫൊക്കാന ഹെല്‍ത്ത് ക്ലിനിക്ക് പ്രാവര്‍ത്തികമാക്കാന്‍ ഫൊക്കാനക്ക്  കഴിയുന്നത് ഡോ. ജെയിംസ് എബ്രഹാം MD യെപോലെയുള്ള നല്ല കുറെ ഡോക്ടര്‍മാരുടെ സഹകരണം കൊണ്ട്  കൂടിയാണെന്നും സജിമോന്‍ ആന്റണി അഭിപ്രായപ്പെട്ടു.

തന്റെ ഓഫീസും സ്റ്റാഫും ഫൊക്കാനയുടെ ഹെല്‍ത്ത് ക്ലിനിക്കുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതില്‍  അതിയായ സന്തോഷമേ ഉള്ളു എന്നും എന്റെ സേവനങ്ങള്‍ അമേരിക്കന്‍ മലയാളീ സമൂഹത്തിന് പ്രയോജനപ്പെടുന്നതില്‍ തനിക്ക് സംതൃപ്തി നല്‍കുന്ന കാര്യമാണ് എന്നും ഡോ. ജെയിംസ് എബ്രഹാം പറഞ്ഞു. എന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു സേവനമായി തന്നെയാണ് ചെയ്യുന്നത് എന്നും അദ്ദേഹം അറിയിച്ചു.

ഫൊക്കാനയുടെ പ്രെസ്റ്റീജിസ് ആയ നിരവധി പ്രോഗ്രാമുകളില്‍ ചിലതായ ഫൊക്കാന മെഡിക്കല്‍ കാര്‍ഡിനും, ഫൊക്കാന പ്രിവിലേജ് കാര്‍ഡിനും ശേഷം അമേരിക്കന്‍ മലയാളീ സമൂഹത്തിന് വളരെ അധികം പ്രയോജനം ലഭിക്കുന്ന മറ്റൊരു   പ്രെസ്റ്റീജിസ് പ്രോഗ്രാമായ  ഫൊക്കാന ഹെല്‍ത്ത് ക്ലിനിക്ക് ഏവരുടെയും പ്രശംസക്ക് പാത്രമാകുന്നു.
 

Join WhatsApp News
എം.പി.ഷീല 2026-04-09 19:28:49
ഇത് അമേരിക്കൻ മലയാളികളോടുള്ളവലിയൊരു കരുതലാണ്. ആത്മവിശ്വാസം നൽകലാണ് . ചേർത്തുപ്പിടിക്കലാണ്. ഫൊക്കാനയുടെ മികച്ച നേതൃത്വപാടവം ഇവിടെ വ്യക്തമാകുന്നുണ്ട്. മലയാളികളെ ചേർത്തുപ്പിടിക്കുന്ന ഫൊക്കാനയെ മലയാളികളും സ്‌നേഹത്തോടെ ചേർത്തുപ്പിടിക്കും .ഫൊക്കാന ടീമിന് അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകൾ
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-04-09 23:57:56
💥🔥മെഡിക്കൽ കാർഡും പ്രിവിലേജ് card കിട്ടാനും എങ്ങനെയാണ് അപേക്ഷിക്കേണ്ടത്??? നിങ്ങളുടെ ആരുടെയെങ്കിലും ശുപാർശക്കത്തു വേണമോ???🔺 ആരെയാണ് ബന്ധപ്പെടേണ്ടത്???? Rejice
A Keralite 2026-04-10 11:48:38
It sounds a good initiative. What are the basic services offered at the clinic? What can someone who comes to the US and has no health insurance, expect to receive? Vital signs, X-ray, basic bloodwork, and physical examination by an MD or NP or PA? It would be helpful if people know what kind of medical services this FOKANA clinic offers. Thanks.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക