Image

ഫോമാ ഇലക്ഷൻ: ടീം പ്രോമിസിന് ഹ്യൂസ്റ്റണിൽ ഉജ്ജ്വല സ്വീകരണം

അനിൽ ആറന്മുള Published on 17 March, 2026
ഫോമാ ഇലക്ഷൻ: ടീം പ്രോമിസിന്  ഹ്യൂസ്റ്റണിൽ ഉജ്ജ്വല സ്വീകരണം

മിസ്സോറി സിറ്റി: ഫോമായുടെ 2027-2028 ലെ ഭാരവാഹികൾക്കായി നടക്കുന്ന മത്സരത്തിൽ മുൻപന്തിയിൽ നിൽക്കുന്ന പ്രസിഡണ്ട് സ്ഥാനാർഥി മാത്യു വർഗീസ് (ഫ്ലോറിഡ) നയിക്കുന്ന "ടീം പ്രോമിസ്"നു ഹ്യൂസ്റ്റൺ മലയാളികൾ ഉജ്ജ്വല സ്വീകരണമാണ് നൽകിയത്. വെള്ളിയാഴ്ച മിസ്സോറിസിറ്റിയിലെ തനിമ റെസ്റ്റോറന്റിൽ ഒരുക്കിയ സമ്മേളനത്തിൽ ഹൂസ്റ്റണിലെ വിവിധ മലയാളി സംഘടനാ പ്രതിനിധികൾ ഭാഗഭാക്കായി.

ടീം അംഗങ്ങളായ സ്ഥാനാർഥികൾ മാത്യു വർഗീസ് (പ്രസിഡണ്ട്), അനു സ്കറിയ (സെക്രട്ടറി), ബിനോയ് തോമസ് (ട്രെഷറർ), ജോൺസൺ ജോസഫ് (വൈസ് പ്രസിഡെന്റ്), രേഷ്മ രഞ്‌ജൻ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് എത്തിച്ചേർന്നത്. 

ഹ്യൂസ്റ്റൺ മലയാളി അസോസിയേഷൻ പ്രസിഡന്റ് റോയ് മാത്യു ടീം അംഗങ്ങളെ ഹ്യൂസ്റ്റണിലേക്കു സ്വാഗതം ചെയ്തു. മാഗ് പ്രസിഡണ്ട് എന്ന നിലയിൽ  മത്സരിക്കുന്ന എല്ലാ ടീമുകളോടും ഒരേസമീപനം ആണ് പുലർത്തുന്നതെങ്കിലും ടീം പ്രോമിസിലെ പലരും തനിക്കു ദീർഘകാലമായി അറിയാവുന്നവരും സംഘടനയെ ഉയരങ്ങളിലെത്തിക്കാൻ കഴിവുള്ളവരും ആണെന്ന് റോയ് അഭിപ്രായപ്പെട്ടു.
ടീമിന് വിജയാശംസകൾ നേർന്ന ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ ജൂലൈ അവസാനം ഹ്യൂസ്റ്റനിൽ അരങ്ങേറുന്ന ഫോമാ സമ്മേളനത്തിന് രജിസ്റ്റർ ചെയ്ത് കൂടുതൽ ആളുകളെ പങ്കെടുപ്പിക്കാൻ എല്ലാവരും സഹായിക്കണമെന്നും അഭ്യർഥിച്ചു. 


തുടർന്ന് ആശംസകളുമായെത്തിയ ഫോമാ സ്ഥാപകപ്രസിഡന്റ് ശശിധരൻ നായർ ഫോമയുടെ തുടക്കത്തിൽ ആദ്യത്തെ സെക്രെട്ടറിയാകാൻ തീരുമാനിച്ച ആളാണ് മാത്യു വർഗീസ് എന്നും ഫോമയുടെ ഉന്നതിക്കായി അവിരാമം പ്രവർത്തിക്കുന്ന മാത്യു വർഗീസ് നേരത്തെ തന്നെ ഫോമയുടെ പ്രസിഡണ്ട് ആകേണ്ട ആളാണെന്നും ഇത്ര കഴിവുറ്റ ഒരു ടീമിനെ വിജയിപ്പിക്കേണ്ടത് ഫോമയുടെ നിലനിൽപ്പിനു അവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇന്ത്യാ പ്രസ് ക്ലബ് ജനറൽ സെക്രട്ടറി അനിൽ ആറന്മുള, വേൾഡ് മലയാളി കൌൺസിൽ ഹ്യൂസ്റ്റൺ പ്രൊവിൻസ് പ്രസിഡണ്ട് എസ് കെ ചെറിയാൻ, 'നേർകാഴ്ച' ചീഫ് എഡിറ്റർ സൈമൺ വാളച്ചേരിൽ, ഫോമാ നാഷണൽ കമ്മറ്റി അംഗം ജിജു കുളങ്ങര, ഫോമാ കൺവെൻഷൻ ചെയർമാൻ സുബിൻ കുമാരൻ, മാഗ് ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോജി ജോസഫ്,  'ഒരുമ' മുൻ പ്രസിഡന്റ്‌ ജിൻസ് മാത്യു,  അനില സന്ദീപ് (മാഗ് പ്രോഗ്രാം കോർഡിനേറ്റർ), സന്തോഷ് ആറ്റുപുറം(മാഗ് ജോ.സെക്രട്ടറി) , ഡെന്നിസ് മാത്യു, സുബിൻ ബാലകൃഷ്ണൻ (ആഷാ റേഡിയോ), മിഖായേൽ ജോയ് (ബീറ്റ്‌സ് എഫ് എം) എന്നിവരും ടീം പ്രോമിസിന് ആശംസകൾ അറിയിച്ചു.

മാത്യു വർഗീസും ടീം അംഗങ്ങളും ഹ്യൂസ്റ്റൺ മലയാളികൾക്ക് നന്ദി പറഞ്ഞു. തങ്ങൾ പറഞ്ഞിരിക്കുന്നതുപോലെ വിശ്വാസ്യതയും, സത്യസന്ധതയും, ഉത്തരവാദിത്വ ബോധവും  സുതാര്യവുമായി ഫോമാ എന്ന സംഘടനയെ അടുത്ത തലത്തിലെത്തിലേക്കുയർത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും മാത്യു വർഗീസ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. 
 

ഫോമാ ഇലക്ഷൻ: ടീം പ്രോമിസിന്  ഹ്യൂസ്റ്റണിൽ ഉജ്ജ്വല സ്വീകരണം
Join WhatsApp News
വിജയൻ കരോട്ട് 2026-03-17 03:33:48
ഇലക്ഷൻ പ്രചരണമായിരിക്കും അല്ലേ?. രക്ഷപ്പെട്ടു. ഈ പ്രചരണ യോഗത്തിൽ എങ്കിലും നമ്മുടെ ഹ്യൂസ്റ്റനിലെ Elected Officials ആൾക്കാരെ കെട്ടി എഴുന്നെള്ളിക്കാതിരുന്നത് നന്നായി. അല്ലെങ്കിൽ ഇവിടെ പള്ളിയോഗം ആയിക്കോട്ടെ എന്ത് യോഗമായിക്കോട്ടെ ഒരു അഞ്ചാറ് Elected ആൾക്കാർ, Mayors, Judges, യൂണിഫോമിട്ട പോലീസ്, രാഷ്ട്രീയത്തിൽ ഇറങ്ങാൻ പോകുന്നവർ എല്ലാവരെയും കാണാമായിരുന്നു അവരുടെ ബോറടി പ്രസംഗങ്ങൾ കേൾക്കായിരുന്നു. കോൺഗ്രസിന്റെ യോഗത്തിലും കമ്മ്യൂണിസ്റ്റിന്റെ യോഗത്തിലും ബിജെപി യോഗത്തിലും അവർ വന്ന് കുത്തിയിരുന്ന് അതിനെ സപ്പോർട്ട് ചെയ്യും. പിന്നെ ചില തട്ടിക്കൂട്ട് സംഘടന നേതാക്കളും എന്തൊക്കെയോ വിളിച്ചുപറഞ്ഞു വായിട്ടടിക്കും. Kejay വിളി ഒന്നും നടന്നില്ല എന്ന് തോന്നുന്നു. എപ്പോഴും ഒരു ഫൗണ്ടർ വന്ന് കുത്തിയിരിക്കും. എല്ലാ സ്റ്റേജിലും ഫൗണ്ടറെ കാണും. രണ്ടു panelil നിന്നും കുറെ പേരെ തിരഞ്ഞെടുക്കുക. വിജയങ്ങൾ നേരുന്നു.
രാജേന്ദ്രൻ 2026-03-17 07:33:33
കൂടുതൽ മലയാളികൾ അമേരിക്കൻ രാഷ്ട്രീയത്തിൽ judges, county executive, county Legislators, Mayors, pollice captain ഒക്കെയായി ജയിച്ചു വരുന്നതിൽ സന്തോഷമേയുള്ളൂ. പക്ഷേ ഈ ജയിച്ചു വരുന്നവരെല്ലാം, ഉദാഹരണത്തിന് ഒരു പത്ത് ആളുകൾ ഇത്തരം പദവികളിലേക്ക് ജയിച്ചു വന്നാൽ ഈ പത്ത് പേരെയും ഇവിടുത്തെ മലയാളികളുടെ ഏത് സ്റ്റേജിലും, അത് പള്ളി ആകട്ടെ അമ്പലമാകട്ടെ, സമാജങ്ങൾ ആകട്ടെ, FOKANA, FOMA, എന്തുമാകട്ടെ അവിടെയൊക്കെ അവർക്ക് മാലയിടിയിലും, ഓരോരുത്തരുടെ ഏതാണ്ട് 20 മിനിറ്റ് ദീർഘമായ അർത്ഥമില്ലാത്ത ബോറടി പ്രസംഗങ്ങളും കൊണ്ട് ജനം മടുത്തു കഴിഞ്ഞു. അവർ നിരനിരയായി വന്ന് സ്റ്റേജിൽ കുത്തിയിരിക്കുമ്പോഴേ ഓടിയൻസ് ആയി വന്ന ജനം പിറുപിറുത്തു തുടങ്ങും. ചിലർ ചുമ്മാ കയ്യടിക്കും കാരണം അത് കിട്ടിയാലെങ്കിലും ഒന്ന് ഇറങ്ങി പോകട്ടെ എന്ന് കരുതിയാണ് ആ കൈയ്യടി. ഇവരെയൊക്കെ ജനം തെരഞ്ഞെടുത്ത് വിടുന്നത് അവരുടെ നിയുക്ത ജോലി ചെയ്യാനാണ്. അല്ലാതെ കേരളത്തിലെ ഇതുപോലെ യോഗങ്ങളിൽ ചെന്ന് നാട മുറിക്കാനും, ഉദ്ഘാടനം ചെയ്യാനും അല്ല. അത്തരം പരിപാടികൾ കേരള രാഷ്ട്രീയം ഇവിടെ പറിച്ചു നടന്ന രീതിയിലുള്ള ഒരു നടപടിയാണ്. അത് നിർത്തണം. അധികമായാൽ അമൃതം വിഷം എന്ന് കേട്ടിട്ടില്ലേ?. നമ്മൾ കേരളത്തിൽ അല്ല ജീവിക്കുന്ന അമേരിക്കയിലാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക