Image

ദുരൂഹത നിറച്ച് 'വലതുവശത്തെ കള്ളന്‍' ടീസര്‍ പുറത്ത്

Published on 05 January, 2026
ദുരൂഹത നിറച്ച് 'വലതുവശത്തെ കള്ളന്‍' ടീസര്‍ പുറത്ത്

‘വലതുവശത്തെ കള്ളന്‍’, ദൃശ്യം മൂന്നാം ഭാഗത്തിന് മുമ്പേ മറ്റൊരു ക്രൈം ത്രില്ലറുമായി ജീത്തു ജോസഫ്. ബിജു മേനോന്‍, ജോജു ജോര്‍ജ്, എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘വലതുവശത്തെ കള്ളനിലെ’ ടീസര്‍ വീഡിയോ പുറത്തിറങ്ങി. സംവിധായകന്‍ ജീത്തു ജോസഫ് ഒരുക്കുന്ന സിനിമ ദുരൂഹത നിഴലിക്കുന്ന ടീസറോടെ ഉദ്വേഗഭരിതമാണെന്ന് വ്യക്തമാകുന്നുണ്ട്. ഒരു രാത്രിയില്‍ സംഭവിക്കുന്ന കേസുമായി ബന്ധപ്പെട്ടുള്ള വിവിധ ദൃ

ഓഗസ്റ്റ് സിനിമ, സിനിഹോളിക്‌സ്, ബെഡ്!ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളില്‍ ഷാജി നടേശന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലന്‍ ആണ്. ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിന്റേതെന്നാണ് ഇതിനകം ലഭിച്ചിട്ടുള്ള സൂചനകള്‍. ജോബി ജോര്‍ജിന്റെ ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് വലതുവശത്തെ കള്ളന്‍ സിനിമയുടെ വിതരണം.ശ്യങ്ങളുമായാണ് സ്ഥിരം ജിത്തൂ ജോസഫ് ശൈലിയില്‍ ടീസര്‍ എത്തിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക