
‘ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര’യിലെ ചന്ദ്രയായി വിസ്മയിപ്പിച്ച കല്യാണി പ്രിയദര്‍ശന്‍ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുന്നു. സോമ്പി ത്രില്ലര്‍ പ്രളയ്‌യില്‍ റണ്‍വീര്‍ സിങ്ങിന്‍റെ നായികയായി എത്തുമെന്നാണ് സൂചന. സിനിമയില്‍ ഔദ്യോഗികമായി ഒപ്പുവച്ചുവെന്നാണ് വിവരം.
ലൂട്ടരെ, സ്‌കാം 2003, ദി തെല്‍ഗി സ്റ്റോറി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജയ് മേത്തയാണ് പ്രളയ് സംവിധാനം ചെയ്യുന്നത്. ഒരു നിര്‍മാതാവെന്ന നിലയില്‍ സിംഗിന്‍റെ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. മാ കസം ഫിലിംസിന് കീഴില്‍ ട്രൂ സ്റ്റോറി ഫിലിംസിലെ ഹന്‍സല്‍ മേത്തയും അപ്ലാസ് സോഷ്യലിലെ സമീര്‍ നായരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
2026 ല്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം വമ്പന്‍ മുതല്‍ മുടക്കിലാവും ഒരുങ്ങുന്നതെന്നാണ് സൂചന. അത്യാധുനിക വിഷ്വല്‍ എഫക്‌ടുകളുമുണ്ടാകുമെന്നാണ് വിവരം.