
പിന്നെയങ്ങോട്ട് പകൽ കുറുകി,
നക്ഷത്രങ്ങൾ മറഞ്ഞ കറുത്ത രാത്രി.
ശിലയായിനിന്നെന്നെ തുറിച്ചു നോക്കും വൃക്ഷങ്ങൾ,
യെന്റെയടുത്തേക്കടുക്കുന്നോ ഈർച്ചവാളുമായി.
ദൃഷ്ടിവെച്ചെന്നിൽ ശാന്തമായ് ഇമപൂട്ടി വിഡാലം,
ഇതിനോയെന്നെ കരഞ്ഞു വിളിപ്പത്!
ആരെല്ലാമോ ഞാൻ,അവൾക്ക്.
അപരിചിതമീ പ്രപഞ്ചം.
കർണ്ണശൂന്യം, മൗനം പുൽകിയ ലലന,
വാണി മുട്ടി ബഹളം കൂട്ടി ഹൃത്തിൽ,
വാ തുറക്കുന്നില്ലയൊരു നേരവും,
വിജനമീ പ്രപഞ്ചം,
എന്റെ വാ തുറന്നില്ല.
ഇരുളിൽ കണ്ണുകൾ പാഞ്ഞുപോയ്,
അദൃശ്യമായതൊന്ന് നിന്നിൽ തിരയുന്നോ ഞാൻ കൂരിരുട്ടേ.
എനിക്കദൃശ്യമാം കാതുകൾ മറഞ്ഞിരിപ്പത് നിന്നിലോ!