Image

ട്രമ്പ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാനിരിക്കെ ടെക്‌സസ്സില്‍ റോണ്‍ ഡിസാന്റീസിന് പിന്തുണ വര്‍ദ്ധിക്കുന്നു.

പി പി ചെറിയാന്‍ Published on 15 November, 2022
ട്രമ്പ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാനിരിക്കെ ടെക്‌സസ്സില്‍ റോണ്‍ ഡിസാന്റീസിന് പിന്തുണ വര്‍ദ്ധിക്കുന്നു.

ഓസ്റ്റിന്‍: 2024ല്‍ അമേരിക്കയില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുവാന്‍ മുന്‍ പ്രസിഡന്റ് ട്രമ്പ് തയ്യാറെടുക്കുമ്പോള്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന, ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഉജ്ജ്വല വിജയം സമ്മാനിച്ച് ടെക്‌സസ്സില്‍, ഫ്‌ളോറിഡാ സംസ്ഥാനത്ത് ഡെമോക്രാറ്റിക് പാര്‍ട്ടിയെ പ്രതിരോധിക്കുകയും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഉജ്ജ്വല വിജയം നേടികൊടുക്കുകയും, വീണ്ടും ഗവര്‍ണ്ണറായി വന്‍ഭൂരിപക്ഷത്തോടെ വോട്ടര്‍മാര്‍ തിരഞ്ഞെടുക്കുകയും ചെയ്ത യുവത്വത്തിന്റെ പ്രതീകമായ റോണ്‍ ഡിസാന്റീസിന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കുന്നതിനുള്ള വമ്പിച്ച പിന്തുണ നല്‍കുകയാണ് ടെക്‌സസ്സിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍-റിപ്പബ്ലിക്കന്‍ പാര്‍ട്ടി നടത്തിയ സര്‍വേയില്‍ റോണ്‍ ഡിസാന്റിനെ 43 ശതമാനം പിന്തുണച്ചപ്പോള്‍  ഡൊണാള്‍ഡ് ട്രമ്പിന് ലഭിച്ച പിന്തുണ 32 ശതമാനമാണ്.

2024ല്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ ട്രമ്പിനെ പിന്തുണക്കുമോ എന്ന് ചോദ്യത്തിന് 66 ശതമാനവും ഇല്ല എന്നാണ് മറുപടി നല്‍കിയത്.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ആരാണ് യോഗ്യന്‍ എന്ന ചോദ്യത്തിന്,  മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, മുന്‍ സൗത്ത് കരോലിനാ ഗവര്‍ണ്ണര്‍ നിക്കി ഹേലി, യു.എസ്. സെനറ്റര്‍ ടീം സ്‌കോട്ട്, മുന്‍ സിഐഎ ഡയറക്ടറും, സ്‌റ്റേറ്റ് സെക്രട്ടറിയുമായ മൈക്ക് പോംപിയെ എന്നിവര്‍ക്ക് 10 ശതമാനം വോട്ടുപോലും നേടാനായില്ല.

Texas Republicans prefer Ron DeSantis to Donald Trump for 2024, new GOP poll finds.

Join WhatsApp News
Jose 2026-05-13 14:03:07
The Iranian people are terrified. The uncertainty of a good life hangs over them. Openly, they can’t revolt against their government. The results are not good. On the other hand, if their government officials don’t come to their senses, there is a certain disaster. Can you imagine living in such dreadful circumstances? With a weakened military power, they cannot engage in a war with America. It seems like the government officials are hesitant to take a stand. Surrendering with somewhat workable conditions is the only good way now. If they choose not to take this opportunity, it will be too late. This is the right time to make a sensible decision. Think about your immediate family members. Don’t they have a right to live in an atmosphere where they should feel safe? Please don’t choose the destruction of your entire country. The sooner you take the right decision, the sooner the rebuilding can begin.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക