ഇന്ത്യയുടെ പരമോന്നത കോടതി ചോദ്യം ചെയ്യാനാവാത്ത അന്തിമ വിധി പ്രസ്താവിച്ചതിനു ശേഷം മലങ്കരസഭയുടെ പരമാദ്ധ്യക്ഷന്‍ 1934 ഭരണഘടനയുടെ ഒറിജിനലുമായി അദ്ദേഹത്തിന്റെ ചേമ്പറില്‍ വന്നു കാണണമെന്നു കേരള ചീഫ് സെക്രട്ടറി ടോം ജോസ്. കാതോലിക്കാ ബാവ ഒറിജിനലാണോ എന്ന് സ്ഥിരപ്പെടുത്താന്‍ ഡി എന്‍ എ ടെസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. കേരള സര്‍ക്കാരിനെ വലിച്ചു താഴെയിടാന്‍ മടിക്കില്ല എന്ന ബി ജെ പി അദ്ധ്യക്ഷന്‍ അമിത് ഷായുടെ പരാമര്‍ശം മണിക്കൂറുകള്‍ക്കു മുന്‍പാണ് ഉണ്ടായത് . കേരളാ ചീഫ് സെക്രെട്ടറിയെ പിടിച്ചു ജയിലില്‍ അടക്കാന്‍ മടിക്കില്ല എന്ന സുപ്രീം കോടതി പരാമര്‍ശം ഉണ്ടായിരുന്നു. ഇനിയിപ്പോ സുപ്രീം കോര്‍ട്ട് തലനാരിഴ അരിച്ചു പെറുക്കി ഒരു അന്തിമ തീരുമാനം ഉണ്ടായപ്പോള്‍ കോടതിയെ പരിഹസിക്കുന്ന തലനാരില്ലാത്ത ടോം ജോസിനു എന്താണ് ഓണ സമ്മാനം എന്ന് കാത്തിരിക്കേണ്ടിയിരിക്കുന്നു.