Image

ചരിത്രമെഴുതി മലയാളികൾ: സുരേന്ദ്രൻ കെ. പട്ടേലിനും ജൂലി എ. മാത്യുവിനും മാർട്ടിൻ ജോണിനും ഉജ്ജ്വല വിജയം

ജീമോൻ റാന്നി - അജു വാരിക്കാട് ടീം Published on 04 November, 2026
ചരിത്രമെഴുതി മലയാളികൾ: സുരേന്ദ്രൻ കെ. പട്ടേലിനും ജൂലി എ. മാത്യുവിനും മാർട്ടിൻ ജോണിനും ഉജ്ജ്വല വിജയം

ഹൂസ്റ്റൺ: അമേരിക്കൻ ഐക്യനാടുകളിലെ തിരഞ്ഞെടുപ്പ് ചൂടിനിടയിൽ കേരളത്തിന് ഒന്നടങ്കം അഭിമാനിക്കാൻ വകനൽകുന്ന ഒരു വലിയ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. അമേരിക്കൻ മുഖ്യധാരാ രാഷ്ട്രീയത്തിൽ തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ച് മൂന്ന് മലയാളികൾ മിന്നും വിജയം കരസ്ഥമാക്കിയിരിക്കുന്നു. സുരേന്ദ്രൻ കെ. പട്ടേൽ, ജൂലി എ. മാത്യു, മാർട്ടിൻ ജോൺ എന്നിവരാണ് അമേരിക്കൻ ജനതയുടെ വിശ്വാസം ആർജിച്ച് ഈ സുവർണ്ണ നേട്ടത്തിന് അർഹരായത്.

തികച്ചും ആവേശകരമായ മത്സരങ്ങൾക്കൊടുവിലാണ് മൂവരും തങ്ങളുടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കി വിജയക്കൊടി പാറിച്ചത്.

ഡെമോക്രാറ്റിക് നിരയിൽ കരുത്തുകാട്ടി സുരേന്ദ്രൻ കെ. പട്ടേൽ

240-ാം ജുഡീഷ്യൽ ഡിസ്ട്രിക്റ്റ് ജഡ്ജി (District Judge, 240th Judicial District) സ്ഥാനത്തേക്ക് ജനവിധി തേടിയ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി സുരേന്ദ്രൻ കെ. പട്ടേൽ തന്റെ വിജയത്തിന്റെ ഭൂരിപക്ഷം വൻതോതിൽ വർദ്ധിപ്പിച്ചു. പുതിയ ഫലങ്ങൾ പ്രകാരം അദ്ദേഹം 1,58,897 വോട്ടുകൾ (59.89%) സ്വന്തമാക്കിയിട്ടുണ്ട്. എതിരാളിയായ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ആശാ റെഡ്ഡിക്ക് 1,06,418 വോട്ടുകൾ (40.11%) മാത്രമാണ് നേടാനായത്. ആകെ 2,65,315 വോട്ടുകളാണ് ഈ ഡിസ്ട്രിക്റ്റിൽ രേഖപ്പെടുത്തിയത്.

നീതിന്യായ മേഖലയിൽ വീണ്ടും ജൂലി എ. മാത്യു

നീതിന്യായ മേഖലയിലെ മറ്റൊരു ശ്രദ്ധേയമായ പോരാട്ടത്തിൽ, കൗണ്ടി കോർട്ട് അറ്റ് ലോ നമ്പർ 3-ലെ (County Court at Law No. 3) ജഡ്ജി സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് പാർട്ടിയുടെ മലയാളിയായ ജൂലി മാത്യു (Juli Mathew ) ഉജ്ജ്വല വിജയമാണ് കരസ്ഥമാക്കിയത്. നിലവിലെ ജഡ്ജിയായ ജൂലി 1,68,321 വോട്ടുകൾ (60.10%) ലഭിച്ചു. റിപ്പബ്ലിക്കൻ പാർട്ടിയുടെ ജെസ്സിക്ക ജെറമില്ലോയെയാണ്  അവർ പരാജയപ്പെടുത്തിയത്. ജെസ്സിക്കയ്ക്കു 1,111,760 വോട്ടുകളാണ് (39.90%) ലഭിച്ചത്. ഈ തെരഞ്ഞെടുപ്പിൽ ആകെ 2,65,519 പേർ വോട്ട് രേഖപ്പെടുത്തി.

പാർട്ടി ഭേദമന്യേ വിജയം കൊയ്ത് മാർട്ടിൻ ജോൺ

രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങളില്ലാതെ നടന്ന (Non-Partisan) ഫോർട്ട് ബെൻഡ് സെൻട്രൽ അപ്രൈസൽ ഡിസ്ട്രിക്റ്റ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് തിരഞ്ഞെടുപ്പിലെ പുതിയ കണക്കുകൾ പ്രകാരം മാർട്ടിൻ ജോൺ തന്റെ ലീഡ് വലിയ രീതിയിൽ ഉയർത്തി. മാർട്ടിൻ ജോൺ 1,22,131 വോട്ടുകൾ (57.68%) നേടി ഉജ്ജ്വല വിജയം സ്വന്തമാക്കി. എതിരാളിയായ ഷൈസാദ് 'സാം' ചത്രിവാലയ്ക്ക് 89,616 വോട്ടുകൾ (42.43%) മാത്രമേ നേടാനായുള്ളൂ. ഈ മത്സരത്തിൽ ആകെ 2,11,747 വോട്ടുകൾ രേഖപ്പെടുത്തപ്പെട്ടു. മാർട്ടിൻ ജോൺ പാലാ സെന്റ് തോമസ് കോളേജ് യൂണിയൻ  മുൻ ചെയർമാനാണ്.

അമേരിക്കൻ പ്രാദേശിക ഭരണകൂടങ്ങളിലും നീതിന്യായ വ്യവസ്ഥയിലും പ്രവാസി മലയാളികൾ എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ടെന്നും, ജനങ്ങൾക്കിടയിൽ അവർക്ക് എത്രത്തോളം സ്വീകാര്യതയുണ്ടെന്നും തെളിയിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ. സ്വന്തം പ്രയത്നവും നേതൃപാടവവും കൊണ്ട് അമേരിക്കൻ രാഷ്ട്രീയത്തിൽ വേരുറപ്പിക്കുന്ന ഈ മലയാളികളുടെ നേട്ടം, ലോകമെമ്പാടുമുള്ള പ്രവാസി സമൂഹത്തിന് വലിയൊരു പ്രചോദനം കൂടിയാണ്.
 

Join WhatsApp News
തോമസ് കുരുട്ടുകുളം 2026-11-05 00:07:34
ഇവിടെയൊക്കെ റിപ്പബ്ലിക്കിന്റെയും മറ്റും കോട്ടകൾ ആയിരുന്നു. പക്ഷേ ഇപ്രാവശ്യം ട്രംപ് പ്രസിഡണ്ടായി ശേഷം പുള്ളിക്കാരന്റെ പല നടപടികൾ, യുദ്ധങ്ങൾ, നുണ പറച്ചിലുകൾ, എതിരാളികളുടെ മേൽ കുതിര കയറ്റം, തത്വതീക്ഷയില്ലായ്മ, എല്ലാം കൊണ്ട് Trump, അതുപോലെ റിപ്പബ്ലിക്കൻ പാർട്ടിയോട് തന്നെ വോട്ടേഴ്സിന് ജനങ്ങൾക്ക് വെറുപ്പായി. അതിനാൽ ഒരു വ്യക്തികളെയും പ്രത്യേകമായി നോക്കാതെ Trump റിപ്പബ്ലിക്കൻ പാർട്ടിക്ക് എതിരായി എല്ലാ ഡെമോക്രാറ്റുകൾക്കും ബാലറ്റ് പേപ്പറിൽ മറ്റൊന്നും നോക്കാതെ അങ്ങ് കുത്തി കൊടുത്തു. അങ്ങനെ വിജയിച്ചവർക്കൊക്കെ, Democrats ആൾക്കാർക്ക് ഭാഗ്യം വന്നു. അവരെല്ലാം കൂട്ടത്തോടെ വൻ ഭൂരിപക്ഷത്തോടെ ജയിച്ചു. ഞാനും ഒരു റിപ്പബ്ലിക്കൻ പാർട്ടിക്കാരൻ ആയിട്ട് കൂടെ ഞാനും എൻറെ കുടുംബത്തിലെ എല്ലാവരും പ്രത്യേക ഒരു വ്യക്തിയെയും നോക്കാതെ അങ്ങ് democrt ആൾക്കാർക്ക്കുത്തിക്കൊടുത്തു. കാരണം ട്രംപ് republican പാർട്ടിയെ തന്നെ നശിപ്പിച്ചു. മലയാളികളും വിജയിച്ചു എന്ന് പറയാം.
കുറിയാക്കോസ് 2026-11-05 02:27:26
തോമസ് കുരുട്ടുകുളം പറഞ്ഞത് 100% ശരിയാണ്. Trump തന്നെയാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ കടപുഴകിയുള്ള തോൽവിക്ക് കാരണം. Republican പാർട്ടിക്കാർ പോലും 70% ഡെമോക്രാറ്റ് ആളിനെ നോക്കാതെ, ബാലറ്റ് കിട്ടിയ ഉടനെ കണ്ണുമടച്ച് (D) എന്ന അക്ഷരം മാത്രം നോക്കി അങ്ങ് കുത്തി കൊടുത്തു. കുത്തിയ ആ കുത്തൊഴുക്കിൽ ഡെമോക്രാറ്റിക് ടിക്കറ്റിൽ നിന്ന് കാര്യമായി ഒന്നും പണിയെടുക്കാത്ത ദുർബലനായ ഇന്ത്യക്കാരനും മലയാളിയും ഒക്കെ അങ്ങ് ജയിച്ചു കയറി. അല്ലെങ്കിൽ പിന്നെ എങ്ങനെയാണ് ഈ ഡബിൾ ഡിലീറ്റ് ഭൂരിപക്ഷം ഡെമോക്രാറ്റികളായ, സ്ഥാനാർത്ഥികൾക്ക് കിട്ടുന്നത്?. റിപ്പബ്ലിക്കൽ ടിക്കറ്റിൽ നിന്ന ഇന്ത്യക്കാരും മലയാളികളും തോറ്റു തുന്നം പാടുകയും ചെയ്തു. ജയിച്ച എല്ലാവർക്കും അനുമോദനങ്ങൾ. നാട്ടിലെ കേന്ദ്രത്തിലെ . ദുർഭരണം ഏകാധിപത്യ ഭരണം നടത്തുന്ന, ഭരണാധികാരികളെയും, ഗാനേഷ് കുമാർ കമ്മീഷണർ നയങ്ങളെയും, വർഗീയ ഭരണങ്ങളെയും ഇപ്രകാരം ഒരു ജനകീയ സുനാമി വന്നു തുരത്തണം.
റെജീസ് നെടുങ്ങാ ഡ പ്പളളി 2026-11-05 04:34:49
💥🔥 {1}.അതെന്താ ഭാരതീയ മുഖ്യധാരാ രാഷ്ട്രീയത്തിൽ OCI വംശജർക്കു മത്സരിക്കാൻ സാധിക്കാത്തത്???? ങേ??? അതു ലോകമെമ്പാടുമുള്ള മലയാള പ്രവാസ സമൂഹത്തിന് വലിയൊരു പ്രചോദനമാകില്ലേ??? {2}.അതെന്താ ഭാരതത്തിലെ നീതി ന്യായ മേഖലയിൽ ജഡ്ജി മാരുടെ ഒഴിവിലേക്കു OCI ഭാരതീയർക്കു മത്സരിക്കാൻ വിലക്ക്???? {3}.അതെന്താ രാഷ്ട്രീയ പാർട്ടികളുടെ ചിഹനങ്ങളും കൊടികളും ഇല്ലാതെ സ്വന്തം അധ്വാനവും നേതൃ പാടവും കൊണ്ട് OCI ഭാരതീയർക്കു തിരഞ്ഞെടുപ്പിൽ ഇന്ത്യയിൽ മിന്നും വിജയം കരസ്ഥമാക്കി ഭാരതീയ രാഷ്ട്രീയത്തിൽ വേരുറപ്പിക്കാൻ സാധിക്കാത്തത്???? {4}.ഫോക്കാനാ ഫോമാ നേതാക്കൾക്കും ഒരു സുവർണ്ണാവസരം അല്ലേ ഭാരതീയരെ, especially കേരളീയരെ സേവിക്കാൻ??? ✳️റെജീസ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക