Image

ഹഡ്‌സണ്‍ മലയാളി അസോസിയേഷന്‍ ഓണം ഓഗസ്റ്റ് 30-ന്

Published on 26 August, 2025
ഹഡ്‌സണ്‍ മലയാളി അസോസിയേഷന്‍ ഓണം ഓഗസ്റ്റ് 30-ന്

ന്യൂയോര്‍ക്ക്: റോക്ക്‌ലാന്‍ഡ് കൗണ്ടിയിലെ പ്രമുഖ മലയാളി സംഘടനയായ ഹഡ്‌സണ്‍ മലയാളി അസോസിയേഷന്റെ (ഹഡ്മ) 2025-ലെ മെഗാ ഓണം ഓഗസ്റ്റ് 30-ന് ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ സ്പ്രിംഗ് വാലിയിലുള്ള കക്കിയാത്ത് എലിമെന്ററി സ്‌കൂളില്‍ (Steam Accademy) വച്ച് നടത്തപ്പെടും.

കേരളത്തനിമയോടെ ഓണ പൂക്കളം, തിരുവാതിര, ചെണ്ടമേളം, മാവേലിയുടെ എഴുന്നള്ളത്ത്, നൃത്തനൃത്യങ്ങള്‍, വിഭവസമൃദ്ധമായ സദ്യ എന്നിവയ്ക്കുപുറമെ സാന്ദ്രലയ മീഡീയ അറ്റ്‌ലാന്റാ അവതരിപ്പി്കകുന്ന ശ്രുതിമധുരമായ ഗാനമേള പരിപാടികള്‍ക്ക് കൊഴുപ്പുകൂട്ടും.

തികച്ചും സൗജന്യമായ ഈ പരിപാടിയിലേക്ക് ഭാരവാഹികള്‍ ഏവരേയും സ്വാഗതം ചെയ്യുന്നു.

അഡ്രസ്: 465 VIOLA ROAD, SPRING VALLY, NY 10977

കൂടുതല്‍ വിവരങ്ങള്‍ക്ക്: കുര്യാക്കോസ് പാറക്കാട്ട് (845 821 1263, ഷാജി സാമുവേല്‍ (845 269 1543, ബിനു പോള്‍ (845 558 1976), ബല്‍ജി വര്‍ഗീസ് (914 527 5061), പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സിജു ജോണ്‍ (845 642 5273). 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക