Image

സി.ഐ.ഡി. രാമചന്ദ്രന്‍ റിട്ട. എസ്. ഐ; മികച്ച പ്രേക്ഷക പിന്തുണയോടെ രണ്ടാം വാരത്തിലേയ്ക്ക്

Published on 25 May, 2024
സി.ഐ.ഡി. രാമചന്ദ്രന്‍ റിട്ട. എസ്. ഐ; മികച്ച പ്രേക്ഷക പിന്തുണയോടെ രണ്ടാം വാരത്തിലേയ്ക്ക്

കലാഭവന്‍ ഷാജോണിനെ കേന്ദ്ര കഥാപാത്രമാക്കി സനൂപ് സത്യന്‍ സംവിധാനം ചെയ്ത സി.ഐ.ഡി. രാമചന്ദ്രന്‍ റിട്ട. എസ്. ഐ. മികച്ച പ്രേക്ഷക പിന്തുണയോടെ രണ്ടാം വാരത്തിലേയ്ക്ക് കടന്നിരിക്കുന്നു. മെയ് 17 ന് റിലീസായ ചിത്രത്തിന് മികച്ച രീതിയിലുള്ള മൗത്ത് പുബ്ലിസിറ്റിയാണ് ലഭിച്ചുവരുന്നത്. എ ഡി 1887 പിക്‌ചേഴ്സിന്റെ ബാനറില്‍ ഷിജു മിസ്പ, സനൂപ് സത്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ, പ്രത്യേകിച്ചും ക്രൈംരംഗത്തെ ഏറെ ഇഷ്ടപ്പെടുന്ന ഒരു മുന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് നര്‍മ്മവും ഉദ്വേഗവും നിലനിര്‍ത്തി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. മുപ്പത്തിമൂന്നുവര്‍ഷക്കാലം പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ക്രൈംവിഭാഗത്തില്‍ പ്രവര്‍ത്തിച്ചതിനു ശേഷം വിരമിച്ചതാണ് എസ്.ഐ. രാമചന്രന്‍. ക്രൈം കേസ്സുകള്‍ തെളിയിക്കുന്നതില്‍ ഏറെ സമര്‍ത്ഥനായ രാമചന്ദ്രന്റെ സഹായം ഇപ്പോഴും ഡിപ്പാര്‍ട്ട്‌മെന്റ് - തേടുന്നു. ഡിപ്പാര്‍ട്ട്‌മെന്റിനോടുള്ള സ്‌നേഹക്കൂടുതല്‍ കൊണ്ട് സ്വന്തമായി ഒരു അന്വേഷണ ഏജന്‍സി ആരംഭിക്കുന്നതോടെ ഉരുത്തിരിയുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം.

ബൈജു സന്തോഷ്, പ്രേംകുമാര്‍, സുധീര്‍ കരമന, ശ്രീകാന്ത് മുരളി, അസീസ് നെടുമങ്ങാട്, ബാലാജി ശര്‍മ്മ, ആനന്ദ് മന്മഥന്‍, തുഷാര പിള്ള,, ഉണ്ണിരാജാ പൗളി വത്സന്‍, ഗീതി സംഗീത, ബാദ്ഷാ റിയാന്‍, അരുണ്‍ പുനലൂര്‍, കല്യാണ്‍ഖാനാ, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പി.ആര്‍.ഒ - കാസബ്‌ളാങ്കാ ഫിലിം ഫാക്ടറി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക