ജോൺ പി സാമുവൽ, 79, ചിക്കാഗോ

Published on 10 November, 2026
ജോൺ പി സാമുവൽ, 79, ചിക്കാഗോ
ചിക്കാഗോ: കോയമ്പത്തൂർ കാരമട ബ്രദറൻ അസംബ്ലി എൽഡറും പന്തളം പുതുപ്പറമ്പിൽ കുടുംബാംഗവുമായ ജോൺ പി സാമുവേൽ (79) ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ ചിക്കാഗോ ഓഹയർ എയർപോർട്ടിൽ വച്ച്  അന്തരിച്ചു. തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡിൽ ദീർഘകാലം ഉദ്യോഗസ്ഥൻ ആയിരുന്നു.  

പരേതയായ തങ്കമ്മ സാമുവേൽ ആണ്  ഭാര്യ. 
ജെയ്സി (ചിക്കാഗോ), ബ്ലെസി (ന്യൂജേഴ്‌സി) എന്നിവർ മക്കളും ജിജോ പണിക്കർ, ബെൻലി എബെനെസർ എന്നിവർ മരുമക്കളും ആണ്. ജെഫ്രിൻ, ജെസ്ലിൻ, ജെസ്മി, ജോണി എന്നിവർ കൊച്ചുമക്കളാണ്. 

സംസ്കാര ശുശ്രൂഷകൾ ന്യൂജേഴ്സിയിലുള്ള  എൽമ് വുഡ് പാർക്ക് ബൈബിൾ ചാപ്പൽ അസംബ്ലിയിൽ (Elmwood Park Bible chappal Assembly )  നവംബർ 14 ശനിയാഴ്ച നടക്കും.

വാർത്ത കുര്യൻ ഫിലിപ്പ് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക