ന്യു യോർക്ക്: ആദ്യകാല കുടിയേറ്റക്കാരിലൊരാളായ മാവേലിക്കര മറ്റം പൂതിയോട്ട് ജോൺ വില്ലയിൽ തോമസ് ജോൺ (96) നവംബർ 3 ചൊവ്വാഴ്ച ന്യൂയോർക്കിലെ യോങ്കേഴ്സിൽ അന്തരിച്ചു. കോളേജ് വിദ്യാഭ്യാസത്തിനുശേഷം ബോംബെയിൽ ജോലി ചെയ്തു. പിന്നീട് ന്യൂയോർക്കിലേക്ക് കുടിയേറി. ദീർഘകാലം ന്യൂയോർക്ക് സിറ്റി സബ്വേയിൽ ഉദ്യോഗസ്ഥനായിരുന്നു. ബ്രോങ്ക്സിലെ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകാംഗമാണ്.
ഭാര്യ: ചെങ്ങന്നൂർ ചെപ്പാലത്തറ പൂവത്തൂർ മേരിക്കുട്ടി ജോൺ.
മക്കൾ: ലൈല ജോൺ, അലക്സി ജോൺ, സാം ജോൺ.
മരുമക്കൾ: തോമസ് എം. ജോർജ്, ഡോ. ലളിത ജോൺ, സൂസൻ ജോൺ.
പൊതുദർശനം: നവംബർ 8 ഞായർ, 3 മുതൽ 7 വരെ: Flynn Memorial Home, 1652 Central Park Ave, Yonkers, NY 10710
സംസ്കാര ശുശ്രൂഷകൾ നവംബർ 9 തിങ്കളാഴ്ച രാവിലെ 8:30 മുതൽ 10:30 വരെ ബ്രോങ്ക്സിലെ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ. (360 Bedford Park Blvd, Bronx, NY 10458) തുടർന്ന് സംസ്കാരം മൗണ്ട് ഹോപ്പ് സെമിത്തേരിയിൽ (50 ജാക്സൺ അവന്യൂ, ഹേസ്റ്റിംഗ്സ്-ഓൺ-ഹഡ്സൺ, ന്യൂയോർക്ക്).