ന്യൂയോർക്ക്: കോട്ടയം കാനം പകലോമാറ്റം പായിക്കാട് പുതുപ്പറമ്പിൽ കുടുംബംഗം രാജു പി ജോർജ് (72) ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലന്റിൽ അന്തരിച്ചു. സ്റ്റാറ്റൻ ഐലൻഡ് സെന്റ് മേരിസ് മലങ്കര ഓർത്തഡോൿസ് ചർച്ച് ഇടവകഗമാണ് പരേതൻ. കാനം സെന്റ് മേരിസ് ഓർത്തഡോൿസ് ദേവാലയമാണ് മാതൃ ഇടവക.
റാന്നി ചെരിവുപുരയിടത്തിൽ കുടുംബംഗം അനു രാജു ആണ് സഹധർമ്മിണി.
മക്കൾ: അജോ രാജു (ഫിലാഡെൽഫിയ); ജോ രാജു (സ്റ്റാറ്റൻ ഐലൻഡ്).
മരുമക്കൾ: ടിബി (വയലത്തല കണ്ടത്തുമ്മക്കൽ കുടുംബാംഗം ), റിയ ( വടവാതൂർ പതിയാക്കൽ കുടുംബാംഗം). ജോഷ്വാ, ലിയാന, എസ്ക്കിയേൽ, ലിയം എന്നിവർ കൊച്ചുമക്കളാണ്.
പൊതുദർശനവും സംസ്കാരവും നവംബർ 1, 2 ( ഞായർ, തിങ്കൾ ) തീയതികളിലായി ന്യൂയോർക്കിൽ നടക്കും.
നവംബർ 1 ഞായറാഴ്ച വൈകുന്നേരം 5 pm-9 pm വരെ മാത്യൂസ് ഫ്യൂണറൽ ഹോമിൽ വെച്ച് (2508 Victory Blvd, Staten Island , NY-10314) പൊതുദർശനവും അനുസ്മരണ ശുശ്രുഷകളും.
നവംബർ 2- തിങ്കളാഴ്ച രാവിലെ 9 am ന് സെന്റ് മേരിസ് മലങ്കര ഓർത്തഡോൿസ് ദേവാലയത്തിൽ വെച്ച് (130 Park Ave, Staten Island , NY) സംസ്കാര ശുശ്രുഷകൾ.
തുടർന്ന് ഫെയർവ്യൂ സെമിത്തെരിയിൽ (1852 Victory Blvd , Staten Island, NY) സംസ്കാരം.
രാജു ജോർജിന്റെ ആകസ്മിക വേർപാടിൽ സ്റ്റാറ്റൻ ഐലൻഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ് റെജി വർഗീസ്, കേരള സമാജം പ്രസിഡന്റ് സാബു തോമസ്, സ്റ്റാറ്റൻ ഐലൻഡ് സീനിയർ ഫോറം പ്രസിഡന്റ് തോമസ് തോമസ് പാലത്തറ തുടങ്ങിയവർ അനുശോചിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ക്യാപ്റ്റൻ രാജു ഫിലിപ്പ് (917) 854-3818 (സെക്രട്ടറി ).
വാർത്ത: ബിജു ചെറിയാൻ, ന്യൂയോർക്ക്