കുഞ്ഞുമോൻ ടി. ഓമല്ലൂർ

Published on 22 October, 2026
കുഞ്ഞുമോൻ ടി. ഓമല്ലൂർ
പ്രമുഖ പത്രപ്രവർത്തകൻ ഓമല്ലൂർ തെക്കേൽ കുഞ്ഞുമോൻ ടി. ഓമല്ലൂർ അന്തരിച്ചു

ഓമല്ലൂർ: കേരളത്തിലെ മുതിർന്ന പത്രപ്രവർത്തകരിൽ ഒരാളായിരുന്നു അദ്ദേഹം. ബാലജനസഖ്യത്തിന്റെ പ്രവർത്തനങ്ങളിൽ മുൻനിരയിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം, ഉമ്മൻ ചാണ്ടിയോടൊപ്പം സംഘടനയുടെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലോക്‌സഭാ റിപ്പോർട്ടറായും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടറായും പ്രവർത്തിച്ച അദ്ദേഹം പത്രപ്രവർത്തന രംഗത്ത് ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിച്ചു.

കോട്ടയം പനംപുന്നയിൽ പരേതയായ മെറി യാണ് ഭാര്യ. ഏക മകൾ പ്രീതി. മാവേലിക്കര കാങ്കാലിൽ കോശി തോമസ് മരുമകനാണ്. 

സംസ്കാരം വ്യാഴാഴ്ച,  ഓമല്ലൂർ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടന്നു .  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക