ലിസി തങ്കച്ചന്റെ സംസ്കാരം നാളെ (വ്യാഴം)

Published on 21 October, 2026
 ലിസി തങ്കച്ചന്റെ സംസ്കാരം നാളെ (വ്യാഴം)
കാറപകടത്തിൽ മരിച്ച ലിസി തങ്കച്ചന്റെ സംസ്കാരം നാളെ (വ്യാഴം) 

സ്പ്രിങ്ങ് വാലി, ന്യു യോര്‍ക്ക്: റോക്ക്‌ലാൻഡിൽ  കാറപകടത്തിൽ മരിച്ച ലിസി തങ്കച്ചന്റെ , 58, പൊതുദര്ശനവും സംസ്കാര ശുശ്രുഷയും   നാളെ (ഒക്ടോബർ 22, വ്യാഴം) രാവിലെ 9:30 മുതൽ നാനുവറ്റിലെ സിറിയൻ ഓർത്തഡോക്സ് ചർച്ചിൽ നടത്തും. (36 ഫസ്റ്റ് സ്ട്രീറ്റ്, നാനുവറ്റ്, ന്യു യോർക്ക്-10954 )  

തുടർന്ന് സംസ്കാരം ബ്രിക്ക് ചർച്ച് സെമിത്തേരിയിൽ. 

ഒക്ടോബർ 16 വെള്ളിയാഴ്ചയായിരുന്നു സംഭവം. പിന്നിലേക്ക് വന്ന സ്വന്തം  കാർ ഇടിച്ചായിരുന്നു അപകടം. കാർ റിവേഴ്‌സിൽ ആയിരുന്നുവെന്നും അതറിയാതെ പുറത്തിറങ്ങിയ ശേഷം തിരിച്ചു കയറാൻ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായതെന്നും പോലീസ് കരുതുന്നു. പാർക്കിംഗ് സ്ഥലം അല്പം ചെരിഞ്ഞതാണ്. സ്വന്തം കാറിടിച്ചു മരിച്ചു എന്ന വാർത്ത ദേശീയ  മാധ്യമങ്ങളിലും പ്രാധാന്യത്തോടെ  വരികയുണ്ടായി.

പറപ്പട്ടി നെല്ലിമുകൾ   മുരുപ്പേൽ   തട്ട പരേതനായ  തങ്കച്ചന്റെ പുത്രിയാണ്.   അമ്മ പൊന്നമ്മ തങ്കച്ചനും സഹോദരൻ റോയ് തങ്കച്ചനും നാനുവറ്റിൽ താമസിക്കുന്നു.  

അമേരിക്കയിൽ 1996-ൽ ആണ് എത്തിയത്. റോക്ക്ലാൻഡ് ആർക്ക് ഉദ്യോഗസ്ഥയായിരുന്നു. 

മക്കൾ: സോണി ജോൺ, സോബി ജോൺ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക