റ്റി.എം. ഐസക് (92): കോട്ടയം

Published on 20 October, 2026
റ്റി.എം. ഐസക് (92): കോട്ടയം
കോട്ടയം : കോട്ടയം ബസലിയോസ് കോളേജ് മുൻ ചീഫ് സുപ്രണ്ട്,  തോട്ടക്കാട് കൊടുവയലിലായ തെക്കേക്കര കടുപ്പിൽ ടി.  എം . ഐസക് (92) അന്തരിച്ചു.  സംസ്കാരം ഒക്ടോബർ 20, ചൊവ്വാഴ്ച തോട്ടക്കാട് സെന്റ് ഇഗ്നത്തിയോസ് യാക്കോബായ സുറിയാനി ഓർത്തഡോൿസ്‌ ദേവാലയത്തിൽ നടക്കും.  
പയ്യപ്പാടി താഴത്തു പുത്തൻപുരയിൽ കുടുംബംഗം പരേതയായ  മോളി ഐസക് ( ശോശാമ്മ ) ആയിരുന്നു സഹധർമ്മിണി.  സാം ഐസക് ( ഇവാഞ്ചേലിസ്റ്റ്,  എറണാകുളം എക്‌സോഡസ് ചർച്ച് ), സജി ഐസക് ( റിലയൻസ് റീജിയണൽ ഓപ്പറേഷൻസ് ഹെഡ്,  ബാംഗ്ലൂർ ) സുനിത സജി ( ന്യൂയോർക്,. USA) എന്നിവരാണ് മക്കൾ.  സൂസൻ സാം,  സിമി സജി , സജി ജോർജ്. ഇലപ്പനാൽ പാമ്പാടി ( ന്യൂയോർക് സിറ്റി ട്രാൻസിറ് അതോറിറ്റി,  ന്യൂയോർക് , USA) എന്നിവർ മരുമക്കളും,  ഫെബാ,  ഹാന,  എസ്തെർ( കൊച്ചി ), അലിഷ,  ക്രിസ്റ്റൻ ( ന്യൂയോർക് ) എന്നിവർ കൊച്ചുമക്കളും ആണ്.  

പരേതനായ ടി. എം. ഐസക് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ്,  പാമ്പാടി കെ.  ജി.  കോളേജ് എന്നിവിടങ്ങളിൽ ഉദോഗസ്ഥനായിരുന്നു.  ദീർഘ കാലത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം കോട്ടയം ബസലിയോസ് കോളേജിൽ നിന്നും ചീഫ് സൂപ്രണ്ട് ആയി വിരമിച്ചു. തോട്ടകാട് സെന്റ് ഇഗ്നത്തിയോസ് പള്ളി ട്രസ്റ്റി,  സൺ‌ഡേ സ്കൂൾ അധ്യാപകൻ എന്നീ നിലകളിൽ ആധ്യാൽമീക മേഖലകളിൽ സജീവമായിരുന്നു.  

വാർത്ത : ബിജു ചെറിയാൻ,  ന്യൂയോർക്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക