സാറാമ്മ തോമസ് (85) ന്യൂജേഴ്‌സി/മാങ്ങാനം

Published on 14 October, 2026
സാറാമ്മ തോമസ് (85) ന്യൂജേഴ്‌സി/മാങ്ങാനം
ന്യൂജേഴ്‌സി: കോട്ടയം മാങ്ങാനം കുന്നേൽ കെ. സി. തോമസിന്റെ (തോമാച്ചൻ) ഭാര്യ സാറാമ്മ തോമസ് (85) കേരളത്തിൽ അന്തരിച്ചു. ഫോമാ ന്യൂയോർക്ക് മെട്രോ റീജിയന്റെ മുൻ റീജിയണൽ വൈസ് പ്രസിഡന്റും കേരള സമാജം ഓഫ് സ്റ്റാറ്റൻ ഐലൻഡിന്റെ മുൻ പ്രസിഡന്റുമായ ബിനോയ് തോമസിന്റെ മാതാവാണ്.

കോട്ടയം കുഴിമറ്റം മാമൂട്ടിൽ കുടുംബാംഗമായ സാറാമ്മ തോമസ് 1984-ലാണ് അമേരിക്കയിലെത്തിയത്. ന്യൂയോർക്ക് ബ്രൂക്‌ലിനിലെ കോണി ഐലൻഡ് ആശുപത്രിയിൽ നഴ്‌സായി സേവനമനുഷ്ഠിച്ച അവർ വിരമിച്ചശേഷം ജന്മനാട്ടിലേക്ക് മടങ്ങി കോട്ടയം മാങ്ങാനത്ത് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

ന്യൂയോർക്ക് സ്റ്റാറ്റൻ ഐലൻഡ് മാർത്തോമ്മാ പള്ളിയിലെ സജീവ അംഗമായിരുന്ന അവർ , നാട്ടിലേക്ക് മടങ്ങിയശേഷം മാങ്ങാനം മാർത്തോമ്മാ പള്ളിയുടെ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു.

സാറാമ്മ തോമസിന്റെ  നിര്യാണത്തിൽ അമേരിക്കയിലെയും കേരളത്തിലെയും മാർത്തോമ്മാ സഭാ മേലധ്യക്ഷന്മാരും വൈദികരും അനുശോചനം രേഖപ്പെടുത്തി. സഭയ്ക്കും ഇടവകയ്ക്കും സമൂഹത്തിനും അവരുടെ വേർപാട് വലിയ നഷ്ടമാണെന്ന് അനുശോചന സന്ദേശങ്ങളിൽ അനുസ്മരിച്ചു. ഫോമാ നേതാക്കളും വിവിധ സാമൂഹിക സംഘടനാ പ്രതിനിധികളും അനുശോചനം അറിയിച്ചു.

മക്കൾ: ബിനോയ് തോമസ്, ബിന്ദു എലിസബത്ത് വർഗീസ്.

മരുമക്കൾ: ജൂലി ബിനോയ്, ബിജു വർഗീസ്.

കൊച്ചുമക്കൾ: ആഷർ, ദിയ, അഡേവ്, ആൻഡ്രൂ, ആഞ്ജലീന.

സംസ്കാര ശുശ്രൂഷയുടെ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: സജി കരിമ്പന്നൂർ — +1 813-401-4178.
news: സജി കരിമ്പന്നൂർ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക