കോശി മത്തായി, 83, ഫിലാഡഫിയ

Published on 13 October, 2026
കോശി മത്തായി, 83,  ഫിലാഡഫിയ
ഫിലാഡൽഫിയ: തടിയൂർ ചക്കംവേലിൽ ഹൗസിൽ   കോശി  മത്തായി (83),  ഒക്ടോബർ 11-ന്  ഫിലാഡൽഫിയയിൽ അന്തരിച്ചു.

കുറിയന്നൂരിൽ  പരേതരായ സി.കെ. മത്തായിയുടെയും (മുൻ സൈനിക ഉദ്യോഗസ്ഥൻ) റേച്ചൽ മത്തായിയുടെയും മകനാണ്. 

ഇന്ത്യയിലും സൗദി അറേബ്യയിലും ജോലി ചെയ്തു. 1995-ൽ അമേരിക്കയിലേക്ക് കുടിയേറിയ ശേഷം ഫിലാഡൽഫിയയിലെ കാർഡോൺ ഇൻഡസ്ട്രീസിലും (Cardone Industries) സേവനമനുഷ്ഠിച്ചു. 

സ്നേഹം, വിശ്വാസം, കഠിനാധ്വാനം എന്നിവയുടെ മാതൃകയായി ജീവിച്ച അദ്ദേഹം,  കുടുംബത്തിനും ഇന്ത്യ, ന്യൂയോർക്ക്, പെൻസിൽവാനിയ എന്നിവിടങ്ങളിലെ ഐ.പി.സി. (IPC) സഭകളിലെ ദൈവശുശ്രൂഷയ്ക്കുമായി തന്റെ ജീവിതം സമർപ്പിച്ചു.

ഭാര്യ  സാറാമ്മ കോശിയുമൊത്ത് 55 വർഷത്തെ ദാമ്പത്യം പിന്നിട്ടു. 

മക്കളും കുടുംബാംഗങ്ങളും:  മാത്യു (ബിനു) & ഭാര്യ മഞ്ജു. മക്കൾ: ഷോൺ, സിയോൺ
ജോൺ (അനു) & ജിഷമോൾ. മക്കൾ: എമിലി, ഈഥൻ, എമ്മ
സുനു & ബെറ്റ്സി. മക്കൾ:  ക്രിസ്റ്റഫർ, നിക്കോളാസ്, ഇസബെൽ (വാലി കോട്ടേജ്, ന്യു യോർക്ക്)
ടിനു & ജോസി. മക്കൾ: ആൽവിൻ, ആൽഫി
രേണു & ജോർജ്ജ് (ബോബി) മക്കൾ: ജേഡൻ, ശ്രേയ, മിയ

സഹോദരർ:  ഏലിയാമ്മ തോമസ്, പരേതരായ അന്നമ്മ നൈനാൻ, മറിയാമ്മ ചാക്കോ 

പൊതുദര്‍ശനം: ഒക്ടോബര്‍ 16 വെള്ളി വൈകിട്ട് 5:30 മുതല്‍ 8:30 വരെ: ഫിലദൽഫിയ ഇന്ത്യ ക്രിസ്ത്യന്‍ അസംബ്ലി, 455 ടോമ്ലിന്‍സന്‍ റോഡ്, ഫിലദൽഫിയ, പിഎ -19116
സംസ്‌കാര ശുശ്രുഷ: ഒക്ടോബര്‍ 17 ശനി രാവിലെ 9 മണി: ഫിലദൽഫിയ ഇന്ത്യ ക്രിസ്ത്യന്‍ അസംബ്ലി
സംസ്‌കാരം: വില്യം പെന്‍ സെമിത്തെരി, 13041 ബസ്റ്റിൽട്ടൻ  അവന്യു, ഫിലദല്ഫിയ
കോശി മത്തായി, 83,  ഫിലാഡഫിയ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക