ഏലിയാസ് സഖറിയ പാറയിൽ , ചിങ്ങവനം

Published on 01 October, 2026
ഏലിയാസ് സഖറിയ പാറയിൽ , ചിങ്ങവനം

ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും ക്നാനായ സഭ മുൻ സമുദായ സെക്രട്ടറിയുമായ ഏലിയാസ് സഖറിയ പാറയിൽ അന്തരിച്ചു. ചിങ്ങവനം കുറിച്ചി സ്വദേശിയാണ്. പൊതുപ്രവർത്തകനും സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്നു.

 കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന കേറ്ററിംഗ് അസോസിയേഷൻ സംസ്ഥാന സമ്മേളനം വിജയകരമായി നടത്താൻ പിന്നിൽ പ്രവർത്തിച്ചത് ഇദ്ദേഹമായിരുന്നു.  ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 

ചിങ്ങവനം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കാസിറോൾ കേറ്ററിംഗ് സർവ്വീസ് ഉടമയാണ്.

 കോട്ടയം നാട്ടകത്തെ അഭയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം  ശനിയാഴ്ച  ഉച്ചയ്ക്ക് രണ്ടുമണിക്ക്   ചിങ്ങവനം ദയറാപ്പള്ളിയുടെ പാരിഷ് ഹാളിൽ  പൊതുദർശനത്തിന്  വയ്ക്കുന്നതാണ് .  രാത്രി എട്ടുമണിയോടുകൂടി  സ്വഭവനത്തിൽ  എത്തിക്കും.  ഞായറാഴ്ച ഉച്ചയ്ക്ക്  വീട്ടിലെ ശുശ്രൂഷകൾ ആരംഭിച്ച്  നാലുമണിക്ക്  നീലംപേരൂർ  സെൻറ് ജോർജ് ക്നാനായ വലിയപള്ളിയിൽ  സംസ്കാരം നടത്തുന്നതാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക