ജോൺ കോശി(ജോളി,77): ഹൂസ്റ്റൺ

Published on 21 September, 2026
ജോൺ കോശി(ജോളി,77): ഹൂസ്റ്റൺ
ഹൂസ്റ്റൺ: പത്തനംതിട്ട കുഴിക്കാല തെക്കേത്തുണ്ടിയിൽ പരേതരായ ജോൺ-അന്നമ്മ ദമ്പതികളുടെ മകൻ തെക്കേത്തുണ്ടിയിൽ ജോൺ കോശി (ജോളി-77) അന്തരിച്ചു.
ഭാര്യ: റാഹേലമ്മ കോശി (പൊടിയമ്മ) കവുങ്ങുംപ്രയാർ കണ്ണേത്ത് കുടുംബാംഗം.

മകൾ: ആനി കോശി (ബ്ലെസ്സി ഹൂസ്റ്റൺ)
മരുമകൻ: സാം ഫിലിപ്പ്(ഹൂസ്റ്റണ്‍)
കൊച്ചുമക്കൾ: ജോനാഥൻ ഫിലിപ്പ്, എലൈജ ഫിലിപ്പ്, ഹന്ന ഫിലിപ്പ്.
സഹോദരങ്ങൾ:കുഞ്ഞുമോൻ,ഗ്രേസി  കുട്ടി,രാജുകുട്ടി, ജോസ്.
ഹൂസ്റ്റൺ ഇമ്മാനുവൽ മാർത്തോമ്മ ഇടവകാംഗമായിരുന്നു പരേതൻ. 

സെപ്റ്റംബർ 26 ശനിയാഴ്ച രാവിലെ 9 മുതൽ 11 വരെ ഇമ്മാനുവൽ മാർത്തോമ്മ പള്ളിയിൽ വെച്ച് (12803 Sugar ridge Blvd,Stafford, Tx 77477) പൊതുദർശനവും തുടർന്നുള്ള ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക് വെസ്റ്റൈമർ ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ (12800 Westheimer Rd,Houston, Tx 77077)സംസ്കാരവും നടത്തും.
ഇമ്മാനുവേൽ  മാർത്തോമ്മാ ഇടവക വികാരി റവ.ഡോ. ജോസഫ് ജോൺ, അസോസിയേറ്റ് വികാരി റവ. ജോൺ വിൽസൺ, ഭാരവാഹികളായ ജോൺ കെ ഫിലിപ്പ്,ജോജി ജോൺ, രാജേഷ് മാത്യു, യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പ് (UCF) ഭാരവാഹികളായ മത്തായി കെ മത്തായി, പി ഐ വർഗീസ്, ജോൺ കുരുവിള എന്നിവരും പരേതന്റെ വേർപാടിൽ അനുശോചനം അറിയിച്ചു.

വാർത്ത: സജി പുല്ലാട് ഹ്യൂസ്റ്റൺ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക