സി ജി ജോസഫ് (തങ്കച്ചന്‍-85 )

Published on 19 September, 2026
സി ജി ജോസഫ് (തങ്കച്ചന്‍-85 )

ഡാളസ് : റാന്നി മക്കപ്പുഴ ചെറുവാഴകുന്നേല്‍ പരേതനായ സി പി ജോര്‍ജിന്റെ മകന്‍ സി ജി ജോസഫ് (തങ്കച്ചന്‍ -85) സെപ്റ്റംബര്‍ 18 നു അന്തരിച്ചു .

ഭാര്യ സൂസന്‍ ജോസഫ് എരുമേലി കനകപ്പുലം വള്ളപ്പുരക്കല്‍ കുടുംബാംഗമാണ്.

എരുമേലി, റാന്നി തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ബ്ലൂ സ്റ്റാര്‍  ടെക്‌നിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ആയി ദീര്‍ഘ കാലം സേവനം ചെയ്തിട്ടുണ്ട്.

1980-90 കാലഘട്ടത്തില്‍ നൂറു കണക്കിന് വിദ്യാര്‍ഥികള്‍ ഈ സ്ഥാപനത്തില്‍ പഠിച്ചു എ സി ടെക്നീഷന്‍മാരായി ഗള്‍ഫിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും ജോലി സമ്പാദിച്ചിട്ടുണ്ട്.

മക്കള്‍: മെര്‍ലിന്‍, മഞ്ജു എന്നിവര്‍.

ശവ സംസ്‌കാരം പിന്നീട്.

(ചരമ വാര്‍ത്ത: എബി മക്കപ്പുഴ)


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക