ടീനെക്ക്, ന്യു ജേഴ്‌സി: ആദ്യകാല മലയാളികളിലൊരാളായ മാടമ്പിൽ എം. അലക്സാണ്ടറുടെ ഭാര്യ തങ്കമ്മ മാടമ്പിൽ, 85, ന്യു ജേഴ്‌സിയിൽ അന്തരിച്ചു. കോട്ടയം പരിപ്പ് പെരുമണ്ണൂർ വീട്ടിൽ ഇട്ടി- ശോശാമ്മ ഐപ്പ് ദമ്പതികളുടെ എട്ട് മക്കളിൽ ആറാമത്തെ മകളായിരുന്നു..
രാജസ്ഥാൻ, ന്യൂഡൽഹി എന്നിവിടങ്ങളിൽ പഠനശേഷം ജോർദാനിൽ ജോലി ചെയ്തു.പിന്നീട് 25 വർഷക്കാലം ന്യൂയോർക്കിലെ മൻഹാട്ടൻ സൈക്യാട്രിക് സെന്ററിലും ആംസ്റ്റർഡാം നഴ്സിംഗ് ഹോമിലും ആർ.എൻ. ആയി സേവനമനുഷ്ഠിച്ചു.
1978-ൽ അമേരിക്കയിലേക്ക് കുടിയേറി. ആദ്യം ന്യൂയോർക്കിലെ ബ്രൂക്ലിനിലും പിന്നീട് മൻഹാട്ടനിലും താമസിച്ച അവർ, ഒടുവിൽ ന്യൂജേഴ്‌സിയിലെ ടീനെക്കിൽ സ്ഥിരതാമസമാക്കി.
വിവിധ ദേവാലയങ്ങലുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച അവർ മൻഹാട്ടനിലെ സെന്റ് മേരീസ് ചർച്ച്, വൈറ്റ് പ്ലെയിൻസിലെ സെന്റ് മേരീസ്, ബെർഗൻഫീൽഡിലെ സെന്റ് സ്റ്റീഫൻസ്, ടീനെക്കിലെ സെന്റ് ജോർജ്ജ് ചർച്ച് എന്നിവിടങ്ങളിലും ഇപ്പോൾ റോക്ക്ലാൻഡ് കൗണ്ടിയിലെ വാലി കോട്ടേജിലുള്ള സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിലും സജീവമായിരുന്നു.
മറ്റുള്ളവരോട് കരുണയും സ്നേഹവും ഉദാരതയും പുലർത്തിയ വ്യക്തിയായിരുന്നു തങ്കമ്മ. അവരുടെ മനോഹരമായ പുഞ്ചിരിയും സൗഹൃദപരമായ പെരുമാറ്റവും എല്ലാവർക്കും സ്വതന്ത്രമായി സംസാരിക്കാനും അവരുടെ വിഷമങ്ങൾ പങ്കുവയ്ക്കാനും സുരക്ഷിതമായ അന്തരീക്ഷം നൽകി.
മക്കളും മരുമക്കളും: മാത്യു മാടമ്പിൽ, ഭാര്യ സോഫി; അബ്രഹാം മാടമ്പിൽ; അലക്സാണ്ടർ മാടമ്പിൽ ജൂനിയർ, ഭാര്യ പ്രിയ.
കൊച്ചുമക്കൾ: Maeleena, Tristan, Amelie, Eliana, Lila and Ayla..
പൊതുദർശനം: വെള്ളി, സെപ്റ്റംബർ 18, വൈകുന്നേരം 5:00 മുതൽ 9:00 വരെ: Frech-McKnight Funeral Home, 161 Washington Avenue, Dumont, NJ 07628
ശനി, സെപ്റ്റംബർ 19, രാവിലെ 9:00 മുതൽ 9:45 വരെ അന്ത്യദർശനം; തുടർന്ന് സംസ്കാര ശുശ്രൂഷ
രാവിലെ 10:00 മുതൽ 10:45 വരെ: Frech-McKnight Funeral Home
സംസ്കാരം: Laurel Grove Cemetery, 295 Totowa Road, Totowa, NJ 07083. (973) 956-0711