ലിസി തോമസ് ; ഹൂസ്റ്റന്‍:

Published on 29 August, 2026
ലിസി തോമസ് ; ഹൂസ്റ്റന്‍:

ഹ്യൂസ്റ്റന്‍: ഓഗസ്റ്റ് 27നു  വൈകുന്നേരം ഹ്യൂസ്റ്റനിലെ  ഷുഗര്‍ലാന്‍ഡ് നിവാസിയായ ലിസി തോമസ്  ഒരു മോട്ടോര്‍  വാഹന അപകടത്തില്‍പ്പെട്ടു  അന്തരിച്ചു. പതിവുപോലെ നടക്കാന്‍ ഇറങ്ങിയ ലിസിയെ ഒരു വാഹനം വന്നിടിക്കുകയാണുണ്ടായത്. ഉടന്‍തന്നെ ലൈഫ് ഫ്‌ലൈറ്റ് വഴി ലോക്കല്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും താമസിയാതെ മരണമടയുകയാണുണ്ടായത്. ഷുഗര്‍ലാന്‍ഡ് പോലീസ് അന്വേഷണം തുടരുകയാണ്. ലിസിയെ വന്നിടിച്ച വാഹനത്തിന്റെ ഡ്രൈവര്‍ സ്ഥലത്ത് തന്നെ നിന്ന് അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നുണ്ട്. ഷുഗര്‍ ലാന്‍ഡിലെ ന്യൂടെറിറ്റോറിയിലുള്ള  ഹോംവാര്‍ഡുവെ റോഡില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

നാട്ടില്‍ രാമപുരം സ്വദേശിയായ അഗസ്റ്റിന്‍ തോമസിന്റെ ഭാര്യയാണ് ലിസി. ഹ്യൂസ്റ്റനിലെ  ബ്രൈറ്റ് ഓട്ടോ സ്ഥാപനത്തിന്റെ ഉടമ ബിജു ജോര്‍ജ് സഹോദരനാണ്. 

ലിസി ഹൂസ്റ്റന്‍ വി.എ. ഹോസ്പിറ്റല്‍ എംപ്ലോയി ആണ്. ഇവിടത്തെ സെന്റ് ജോസഫ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിലെ ഒരു സജീവ പ്രവര്‍ത്തകയാണ് ലിസി തോമസ്. അവരുടെ മനോഗുണ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഏവരുടെയും സ്‌നേഹാദരങ്ങള്‍ ലിസി ആര്‍ജിച്ചിരുന്നു. അവരുടെ വേര്‍പാട് സ്വന്തം വീട്ടുകാര്‍ക്ക് മാത്രമല്ല മറ്റ് അനേകം സഹപ്രവര്‍ത്തകരെയും മലയാളികളെയും ദുഃഖത്തില്‍ ആഴ്ത്തിയിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.

ലിസി തോമസ് ; ഹൂസ്റ്റന്‍:
Thomas 2026-08-30 11:01:08
RIP. With prayers
Augustine Joseph 2026-08-31 01:53:35
My heartfelt condolences Kunju and all family members. Joseph Thevarkunnel
mdubey 2026-09-03 19:00:31
My Hearty condolences to all family members RIP with prayers
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക