ന്യൂ സിറ്റി, ന്യൂയോർക്ക്: ആദ്യകാല മലയാളികളിലൊരാളായ മേരി തോമസ് (മേരിക്കുട്ടി-83) റോക്ക് ലാൻഡിലെ ന്യു സിറ്റിയിൽ അന്തരിച്ചു. ആലപ്പുഴ കരുവാറ്റ വാഴത്തറ കുടുംബാംഗമാണ് . എരുമേലി ഉറുമ്പിൽ കുടുംബാംഗം ജോസഫ് തോമസ് (കുട്ടപ്പൻ) ആണ് ഭർത്താവ്.
മക്കൾ: രാജേഷ് (ഭാര്യ ജിജി), ജെയിംസ്.
കൊച്ചുമക്കൾ: ജോനഥൻ, ആഷ്ലിൻ, ജോഷ്വ
മേരി തോമസ് ഡൽഹിയിലെ ലേഡി ഹാർഡിംഗ് ഹോസ്പിറ്റലിലും തുടർന്ന് കെനിയയിലും സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തു. 1973-ൽ അമേരിക്കയിൽ എത്തി. കഴിഞ്ഞ 53 വർഷമായി മേരിക്കുട്ടിയും കുട്ടപ്പനും അവരുടെ കുടുംബ മൂല്യങ്ങൾക്കും ആതിഥ്യമര്യാദയ്ക്കും പേരുകേട്ടവരാണ്.
ബ്രോങ്ക്സിലെ സെന്റ് ബർണബാസ് ആശുപത്രിയിൽ നിന്നാണ് വിരമിച്ചത്
ഇന്ത്യ കാത്തലിക് അസോസിയേഷൻ, ഗോൾഡൻ ക്ലബ് ഓഫ് ന്യൂയോർക്ക്, പയനിയർ ക്ലബ് ഓഫ് കേരളൈറ്റ്സ് തുടങ്ങിയവയിലെ സജീവ അംഗമായിരുന്നു.
പൊതുദർശനം: ജൂലൈ 28, ചൊവ്വാഴ്ച രാവിലെ 10.30 മുതൽ 11.30 വരെ; ശവസംസ്കാര ശുശ്രൂഷ: ഹോളി ഫാമിലി സിറോ മലബാർ കാത്തലിക് ചർച്ച്, 5 വില്ലോ ട്രീ റോഡ്, മോൺസി, ന്യൂയോർക്ക് 10952
സംസ്കാരം: മൗണ്ട് കാൽവരി സെമിത്തേരി, 575, ഹിൽസൈഡ് അവന്യൂ, വൈറ്റ് പ്ലെയിൻസ്, NY 10603