ഏലിയാമ്മ എബ്രഹാം (കുഞ്ഞുമോൾ, 82) : ന്യൂജേഴ്സി

Published on 08 July, 2026
ഏലിയാമ്മ എബ്രഹാം (കുഞ്ഞുമോൾ, 82) : ന്യൂജേഴ്സി
തിരുവല്ല/ന്യൂജേഴ്സി: അഴിയിടത്തുചിറ ഗവ. ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപിക  ഇലഞ്ഞിമൂട്ടിൽ പുല്ലാട്ട്  ഏലിയാമ്മ എബ്രഹാം (കുഞ്ഞുമോൾ - 82) തിരുവല്ലയിൽ നിര്യാതയായി. പി ടി ചാക്കോയുടെ (മലേഷ്യ) (ന്യൂ മിൽഫോർഡ്, ന്യൂജേഴ്സി) സഹോദരിയാണ്.  1980-ൽ ഭർത്താവ് മരണപ്പെട്ടതിനെത്തുടർന്ന് കഠിനാധ്വാനത്തിലൂടെയും ഉറച്ച ദൈവവിശ്വാസത്തിലൂടെയുമാണ് അവർ രണ്ട് മക്കളെയും വളർത്തി വലുതാക്കിയത്.

പരേതയുടെ ഒരു മകൻ അമേരിക്കയിലും മറ്റൊരാൾ തിരുവല്ലയിലുമാണ് താമസം.

ന്യൂജേഴ്സി വാഷിംഗ്ടൺ ടൗൺഷിപ്പ് സെന്റ് പീറ്റേഴ്സ് മാർത്തോമാ ചർച്ച് ഇടവകാംഗമായ പി. ടി. ചാക്കോയുടെ സഹോദരിയുടെ വിയോഗത്തിൽ ഇടവകയ്ക്കും  വികാരിക്കും വേണ്ടി  അനുശോചനം രേഖപ്പെടുത്തുന്നതായും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും ഇടവക സെക്രട്ടറി ജോർജ് തോമസ് അറിയിച്ചു. ഏലിയാമ്മ എബ്രഹാമിന്റെ നിര്യാണത്തോടെ കുടുംബത്തിലെ എട്ടു മക്കളിലെ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയായി, ന്യൂ ജേഴ്സയിൽ താമസിക്കുന്ന പി ടി ചാക്കോ(മലേഷ്യ).

(വാർത്ത: ജോർജ് തുമ്പയിൽ)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക