Image

വിശ്രമജീവിതം നയിക്കാൻ തന്റെ മനസ്സ് ഒരുങ്ങിക്കഴിഞ്ഞതായി മാർ ജേക്കബ് അങ്ങാടിയത്ത്

Published on 02 October, 2022
വിശ്രമജീവിതം നയിക്കാൻ തന്റെ മനസ്സ് ഒരുങ്ങിക്കഴിഞ്ഞതായി മാർ ജേക്കബ് അങ്ങാടിയത്ത്

ചിക്കാഗോ: ബിഷപ്പ് ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണ ശുശ്രൂഷക്ക് ശേഷം അഭിവന്ദ്യ പിതാക്കന്മാർ വിശ്വാസികളെ അഭിസംബോധന ചെയ്തു.  

ബിഷപ്പ് എമിരിറ്റസ് ആയി വിശ്രമജീവിതം നയിക്കാൻ തന്റെ മനസ്സ് ഒരുങ്ങിക്കഴിഞ്ഞതായി മാർ ജേക്കബ് അങ്ങാടിയത്ത്   പറഞ്ഞു. പുതുതായി സ്ഥാനമേൽക്കുന്ന മാർ ജോയി ആലപ്പാട്ടിന് അഭിനന്ദനങ്ങളും നേർന്നു. 

ചിക്കാഗോയിൽ സിറോ മലബാർ കത്തോലിക്ക രൂപത തുടങ്ങിയപ്പോൾ, മാർപ്പാപ്പ തന്നെ പ്രഥമ മെത്രാനായി നിയമിച്ചതും അമേരിക്കയിലെയും ക്യാനഡയിലെയും വിശ്വാസികളെ ചേർത്തുനിർത്താൻ നിയോഗിച്ചതുമായ ഓർമ്മകൾ അദ്ദേഹം പങ്കുവച്ചു. ചിക്കാഗോയിലും  ഡാളസിലും രണ്ട് ഇടവകകളും 5 സിറോ മലബാർ മിഷനുകളും 4 ക്നാനായ കത്തോലിക്കാ മിഷനുമായി എളിയ രീതിയിൽ തുടക്കം കുറിച്ച രൂപത  ഇത്രത്തോളം വലുതായത് ദൈവകൃപകൊണ്ടാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ന്   50 ഇടവകകളും 34 മിഷനുകളുമുണ്ട്.

രൂപതയുടെ വളർച്ചയ്ക്കായി ഒപ്പം നിന്ന വൈദികർക്കും വികാരികൾക്കും കന്യാസ്ത്രീകൾക്കും വിശ്വാസികൾക്കും അദ്ദേഹം നന്ദി അറിയിച്ചു.

സ്വാഗതപ്രസംഗത്തിനിടെ കുട്ടികളുടെയും യുവാക്കളുടെയും അടക്കമുള്ള ഹർഷാരവത്തിൽ നിന്നുതന്നെ പടിയിറങ്ങുന്ന ജേക്കബ് അങ്ങാടിയത്തും നും  പുതുതായി സ്ഥാനമേറ്റ മാർ  ജോയി ആലപ്പാട്ടും ആളുകളുടെ ഹൃദയത്തിൽ എത്രത്തോളം ഇടം നേടിയിട്ടുണ്ടെന്ന് വ്യക്തമായതായി മേജർ ആർച്ച് ബിഷപ്പ് ജോർജ് കർദ്ദിനാൾ ആലഞ്ചേരി പറഞ്ഞു. 

ജോയി ആലപ്പാട്ട് നല്ലൊരു ഗായകനായതുകൊണ്ടാകാം, സ്ഥാനാരോഹണ ചടങ്ങിന് പതിവുള്ള ഒരു കൊയർ സംഘത്തിന് പകരം രണ്ടുസംഘങ്ങൾ അദ്ദേഹത്തിനായി ഗാനത്തിന്റെ അകമ്പടി നൽകിയതെന്നും കർദ്ദിനാൾ അഭിപ്രായപ്പെട്ടു. പുരോഹിതന്മാരും ജനങ്ങളുമായുള്ള സഹകരണം അതിശയിപ്പിക്കുന്നു എന്നും ഇത് മറ്റുള്ളവർക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ദൈവത്തോട് കൂടുതൽ അടുത്തുകൊണ്ട് സമാധാനപരമായി ജീവിക്കാൻ ഏവർക്കും സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസാസന്ദേശത്തിൽ പറഞ്ഞു. ബിഷപ്പുമാർ അടക്കം എല്ലാവരും ജോയ് ആലപ്പാട്ടിനൊപ്പം ഉണ്ടായിരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. Everybody is joyful with Joy എന്നും കർദ്ദിനാൾ പറഞ്ഞു. 

രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി തന്നെ തിരഞ്ഞെടുത്തതിലെ നന്ദി മാർ ജോയി ആലപ്പാട്ട് അറിയിച്ചു . ഗുരുസ്ഥാനീയനായ അങ്ങാടിയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ എക്കാലവും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വരപ്രസാദത്തിൽ നിറഞ്ഞ് ചിക്കാഗോ രൂപത; മാർ ജോയി ആലപ്പാട്ട് അഭിഷിക്തനായി 

മാർ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേക ദൃശ്യങ്ങൾ - 3

മാർ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേക ദൃശ്യങ്ങൾ -2

മാർ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേക ദൃശ്യങ്ങൾ -1

ചിക്കാഗോ രൂപത പുതിയ ചരിത്രമെഴുതുന്നു

-മലയാളി സപ്ലിമെന്റ്മാർ ജേക്കബ് അങ്ങാടിയത്തിനു ആശംസ; മാർ ജോയി  ആലപ്പാട്ടിന് സ്വാഗതം 

Join WhatsApp News
നിരീശ്വരൻ 2022-10-03 03:05:05
എന്തിനാ വിശ്രമിക്കുന്നത് . കർത്താവിന് വേണ്ടി വേല ചെയ്യുകയല്ലേ . വലിയ പണിയൊന്നും ഇല്ലല്ലോ . അദ്ദേഹത്തിന് ആളെ പിടിച്ചു കൊടുത്താൽ പോരെ . കയ്യ് നനയാതെ മീൻ പിടിക്കാം . വിയർക്കാതെ അപ്പം കഴിക്കാം , കട്ടിലേന്ന് ഇറങ്ങുകയും വേണ്ട കയ്യ് കഴുകയും വേണ്ട . ഇനി വിശ്രമത്തിന്റെ പുറത്ത് വേറൊരു വിശ്രമം വേണോ . അത് ഉടനെ വരുമല്ലോ . നിത്യ വിശ്രമാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക