Image

ചിക്കാഗോ രൂപത പുതിയ ചരിത്രമെഴുതുന്നു

Published on 01 October, 2022
ചിക്കാഗോ രൂപത പുതിയ ചരിത്രമെഴുതുന്നു

ചിക്കാഗോ: സഭാ ചരിത്രത്തിൽ പുതിയ അദ്ധ്യായം രചിച്ച  സീറോ മലബാർ രുപതയുടെ രണ്ടാമത്തെ മെത്രാനായി  മാർ ജോയി ആലപ്പാട്ട് സ്ഥാനമേൽക്കുന്ന  തിരുക്കർമ്മങ്ങൾക്കായി   മാർതോമ സ്ലിഹാ കത്തിഡ്രലിൽ ഒരുക്കങ്ങൾ പൂർത്തിയായി.

രാവിലെ ഒൻപതു മണിക്ക് തുടങ്ങുന്ന ചടങ്ങുകളിൽ മുഖ്യകാർമ്മികനായ  സീറോ മലബാർ സഭയുടെ തലവനും പിതാവുമായ  മേജർ ആർച് ബിഷപ്പ്  കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും മറ്റു ബിഷപ്പുമാരും നേരത്തെ തന്നെ  ചിക്കാഗോയിലെത്തി.

എട്ടു വര്ഷം മുൻപ് സഹായമെത്രനാകുന്നത് മാർ ജോയി ആലപ്പാട്ട് പിതാവിന്റെ 58-മത്  ജന്മദിനത്തിലാണ്. രൂപതാധ്യക്ഷനാകുന്നത് ജന്മദിനം കഴിഞ്ഞ്  ഏതാനും ദിവസം  കൂടി കഴിഞ്ഞാണ്. സഹായമെത്രാനാകുമ്പോൾ മുഖ്യകാർമ്മികൻ മാർ ആലഞ്ചേരിയും സഹകാർമ്മികൾ സ്ഥാനമൊഴിയുന്ന ചിക്കാഗോ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തും  മാർ ജോയി ആലപ്പാട്ടിന്റെ മാതൃരൂപതയായ ഇരിങ്ങാലക്കുടയിലെ ബിഷപ്പ് മാർ പൊളി കണ്ണൂക്കാടനുമാണ്. ഇത്തവണയും അവർ തന്നെയാണ് കാർമ്മികരെന്നത് അപൂരവം. അന്ന്  12  ബിഷപ്പുമാർ പങ്കെടുത്ത സ്ഥാനത്ത്  ഇപ്രാവശ്യം 19 ബിഷപ്പുമാർ ഉണ്ട്. 

ഇ-മലയാളി, പ്രവാസി ചാനൽ എന്നിവക്കു വേണ്ടി സുനിൽ ട്രൈസ്റ്റാർ തിരുക്കർമ്മങ്ങൾ റിപ്പോർട്ട് ചെയ്യും.  സ്ഥാനാരോഹണ ചടങ്ങുകൾ പ്രവാസി ചാനലിലും ഇ-മലയാളിയിലും കാണാം.

കാര്യപരിപാടി 
രാവിലെ 8.30 ന് മാർതോമ സ്ലിഹാ കത്തിഡ്രലിന്റെ പാരിഷ് ഹാളിൽ നിന്നും തിരുവസ്ത്രങ്ങളണിഞ്ഞ്, ബിഷപ്പുമാരും, വൈദികരും പ്രാത്ഥാന മൻതറങ്ങൾ ഉരുവിട്ടു കൊണ്ട് ദോവലയത്തിലേക്ക് പ്രദക്ഷിണമായി പ്രവേശിക്കുന്നു. ഈ അവസരത്തിൽ വിശിഷ്ടവ്യക്‌തികളും, ബഹുമാനപ്പെട്ട സന്യാസിനികളും, ദൈവജനവും ദേവലായത്തിൽ തങ്ങളുടെ സ്ഥാനങ്ങളിൽ ഇരിക്കേണ്ടതാണ്. തദവസരത്തിൽ രൂപതയെ ക്കുറിച്ചും, മാർ ജോയി ആലാപ്പാട്ടിനെ ക്കുറിച്ചും ഫാ. ജോൺസ്റ്റി തച്ചാറായും, ഷാരോൺ തോമസും വിവരിക്കുന്നതായിരിക്കും. പ്രദക്ഷീണത്തിന് അണിനിരക്കുന്ന   മെത്രാൻമാരെയും 100 ലധികം വൈദികരെയും ദൈവതിരുസന്നിധിയിൽ അർപ്പിച്ചുകൊണ്ട് , വേദപാഠവിദ്യാത്ഥികൾ പേപ്പൽ പാതാക വീശി, പ്രദക്ഷിണത്തിനു ഇരുവശങ്ങളിലായി അണിനിരക്കും.
താഴെ കൊടുത്തിരിക്കുന്ന ബിഷപ്പുമാരും, ആർച്ച്ബിഷപ്പുമാരും ഈ വിശുദ്ധ കർമ്മത്തിൽ പങ്കെടുക്കുന്നതായിരിക്കും.

മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി
അപോസ്റ്റിലിക്  നുൻസിയോ  ആർച്ച് ബിഷപ്പ് ക്രിസ്റ്റഫർ പിയറെ
അർച് ബിഷപ്പ് മാർ   ജോസഫ് പാംപ്ലാനി'
മാർ പോൾ കണ്ണൂക്കാടൻ
മാർ ജോർജ്  രാജേന്ദ്രൻ
മാർ സ്റ്റീഫൻ ചിറപ്പണത്
മാർ ജോസഫ് സ്രാമ്പിക്കൽ
മാർ ജോസ് കല്ലുവേലിൽ
ബിഷപ്പ് ഫിലിപ്പോസ് സ്റ്റെപാനോ
ബിഷപ്പ്  ഫ്രാൻസിസ്  കാലബട്  
ബിഷപ്പ വെനെഡിക്ട്  അലെക് സ്ലൈച്ക്
മാർ ജേക്കബ് അങ്ങാടിയത്
മാർ ജോയ്  ആലപ്പാട്ട്
ബിഷപ്പ്  മിഖായേൽ മാക്  ഗ്വെൻ
ബിഷപ്പ് മിലൻ  ലാച്SJ
ബിഷപ്പ് എമിരറ്റസ് ലബ്ബക്  പ്ലാസിഡോ റോഡ്രിഗ്സ്സ്CMF
ബിഷപ്പ് ജെഫ്രി  സ്കോട്ട്  
ബിഷപ്പ്  കുർട്  ബുർനെട്
ബിഷപ്പ് റോബർട്ട് ജെറാൾഡ് കേസി

ഒൻപതു മണിക്ക് തുടങ്ങുന്ന ഭക്തിനിർഭരമായ പ്രദക്ഷിണം, 9.30 ന് ദേവലായത്തിൽ പ്രവേശിച്ച് തിരുകർമ്മങ്ങൾ ആരംഭിക്കുന്നതായിരിക്കും.

കത്തിഡ്രൽ ദോവാലയത്തിന്റെ വികാരിയും വികാരി ജനറലുമായ ഫാ. തോമസ് കടുകപ്പിള്ളി എല്ലാവരെയും സ്വാഗതം ചെയ്യും.  തുടർന്ന് അപ്പസോതിലിക്  നുൻസിയോ ആർച്ച് ബിഷപ്പ് ക്രിസ്റ്റോഫി പിയർ  പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപ്പാപ്പായുടെ നിയമന ഉത്തരവ് വായിക്കും.

നിയമന ഉത്തരവ് രുപതയുടെ ചാൻസലർ ഡോ. ജോർജ് ദാനവേലിയച്ചൻ മലയാളത്തിലേക്ക് തർജ്മ ചെയ്യും. കൽദായ മെത്രാൻ ഫ്രാൻസിസ് കലാബട്ട് സുവിശേഷപ്രഘോഷണം നടത്തും.

11.30 ന്സമാപിക്കുന്ന തിരുകർമ്മങ്ങൾക്കു ശേഷം മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി  ജോയി ആലപ്പാട്ട് പിതാവിന് ആശംസകൾ അർപ്പിക്കും. അതിനുശേഷം മാർ ജേക്കബ് അങ്ങാടിയത്ത് ദൈവം തന്ന പരിപാലനത്തിനും, സഹകരിച്ചു കൂടെ പ്രവർത്തിച്ച സഹപ്രവർത്തകർക്കും, ദൈവജനത്തിനും നന്ദി പ്രകാശിപ്പിക്കും.

ദൈവം എൽപ്പിച്ച ഉത്തരവാദിത്വങ്ങൾ ദൈവഹിതമനുസരിച്ച് പ്രവർത്തിക്കാൻ സഹപ്രവർത്തകരുടെ സഹായങ്ങൾ അഭ്യർത്ഥിച്ച്, തിരുകർമങ്ങൾക്കായി എത്തിച്ചേർന്ന എല്ലാവർക്കും മാർ ജോയി ആലപ്പാട്ട് നന്ദി പ്രകാശിപ്പിക്കുന്നതോടെ പ്രധാന തിരുകർമ്മങ്ങൾക്ക് സമാപനം കുറിക്കും.

മലയാളത്തിലും, ഇംഗ്ലീഷിലിമുള്ള ഗായകസംഘം ഈ തിരുകർമങ്ങൾ ഭക്തിനിർഭരമാക്കുന്നതായിരിക്കും.

ദൈവജനത്തിന് ഈ തിരുകർമ്മങ്ങൾ ഭക്തിപൂർവം, സജീവമായി പങ്കെടുക്കുന്നതിനായി തിരുകർമ്മങ്ങൾ  ബേസ്മെന്റിലും പാരിഷ്ഹാളിലും സംക്ഷേപണം ചെയ്യുന്നതായിരിക്കും.

ശാലോം ടി.വി. ഈ തിരുകർമ്മങ്ങൾ തൽസമയം ലോകം മുഴുവനും സംക്ഷേപണം ചെയ്യുന്നതായിരിക്കും.

 12 മണിമുതൽ 1.30 വരെ കത്തിഡ്രലിൻ്റെ അടുക്കളയിൽ പാചകം ചെയ്ത രുചികരമായ ഭക്ഷണം എല്ലാർക്കും നൽകുന്നതായിരിക്കും. ഭക്ഷണത്തിനായി വലിയ ക്രമികരണങ്ങളാണ് ചെയ്തിരിക്കുന്നത്. രാവിലെ 9.30 മുതൽ പരിപാടികൾ അവസാനിക്കുന്നതുവരെ എല്ലാവർക്കും പ്രത്യേകം തായ്യാറാക്കിയിരിക്കുന്ന ടെൻ്റിൽ വെള്ളം, ചായ, കാപ്പി, ശീതളപാനിയങ്ങൾ, ലഘുഭക്ഷണം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

ബിഷപ്പുമാർക്കും, സാന്യാസിനികൾക്കും, വൈദികർക്കും, വിശിഷ്ടവ്യക്തികൾക്കും അൽഫോൺസാ ഹാളിൽ പ്രത്യേകം ഭക്ഷണം ക്രമികരിക്കുന്നതായിരിക്കും. ദൈവജനത്തിന് ഉച്ചഭക്ഷണം ക്രമികരിച്ചിരിക്കുന്നത് ദേവാലയത്തിന് പുറത്ത് പ്രത്യേകം തായ്യാറാക്കിയ ടെൻന്റിലായിരിക്കും.
ദോവലായത്തിനകത്തും, പുറത്തും വൈദ്യസഹായത്തിനായി പ്രത്യേകം ഏർപ്പാടുകൾ ഉണ്ടായിരിക്കുന്നതാണ്.

https://mediaappusa.com/videos/2632

 തിരുകർമ്മങ്ങളിൽ പങ്കെടുക്കാൻ വരുന്നവർ കത്തിഡ്രലിൽ ആളുകളെ ഇറക്കിയതിനു ശേഷം പ്രത്യേകം സജ്ജ്മാക്കിയിരിക്കുന്ന പരിസരത്തെ നാല് സ്കുളുകളിൽ വാഹനം പാർക്ക് ചെയ്ത ശേഷം ദേവലായത്തിലേക്ക് തിരികെ വരേണ്ടതാണ്. സ്കൂളിൽ നിന്ന് ദേവാലയത്തിലേക്കും, തിരിച്ചും, വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

കൃത്യം ഒരു മണിക്ക് പാരിഷ് ഹാളിൽ ആരംഭിക്കുന്ന പൊതുപരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്തു കൊണ്ട് , സർവശക്തനായ ദൈവത്തിന്റെ നേരെ കൈകൾ കൂപ്പി, കത്തിഡ്രൽ ടീം അവതരിപ്പിക്കുന്ന പ്രാർത്ഥന ഡാൻസ് ഉണ്ടായിരിക്കൂന്നതാണ്.

അവിടെ കൂടിയിരിക്കുന്ന എല്ലാവരെയും ചിക്കാഗോ രുപതായുടെ പേരിൽ സ്വാഗതം ചെയ്യുന്നത് വികാരി ജനറലായ ഫാ. തോമസ് മുളവനാലായിരിക്കും. പ്രശസ്തവ്യക്തികളും, പ്രത്യേക ക്ഷണിതാക്കാളും യോഗത്തിൽ സംസാരിക്കുന്നതായിരിക്കും.

രൂപതയിലെ വൈദികർ ജോയി പിതാവിന് ആശംസകൾ അർപ്പിച്ചു കൊണ്ട് ഒരു ഗാനം ആലപിക്കുന്നതായിരിക്കും.  ഈഅവസരത്തിൽ ചെറുപുഷ്പ മിഷൻ ലീഗ് അംഗങ്ങൾ ജോയി പിതാവിന് ആത്മിയ പൂച്ചെണ്ട് നൽകി ആദരിയ്ക്കുന്നതാണ്. അത്താടിയത്ത് പിതാവിന്റയ്യും, ജോയി പിതാവിന്റെയും മുപടി പ്രസംഗത്തിനു ശേഷം എല്ലാവർക്കും നന്ദി പ്രകാശിപ്പിക്കുന്നത് സ്ഥാനാരോഹണ കമ്മറ്റിയുടെ ജനറൽ കോർഡിനേറ്ററായ ജോസ് ചാമക്കാലയാണ്. കത്തിഡ്രൽ ശായക സംഘം ആലാപിക്കുന്ന സീറോ മലബാർ ആൻതത്തോടെ പരിപാടികൾക്ക്  സമാപനം കുറിയ്ക്കും.

https://www.youtube.com/watch?v=gaVQ5nZpDg0  

Chicago St. Thomas Diocese installation of new bishop

ചിക്കാഗോ രൂപത പുതിയ ചരിത്രമെഴുതുന്നു
ചിക്കാഗോ രൂപത പുതിയ ചരിത്രമെഴുതുന്നു
ചിക്കാഗോ രൂപത പുതിയ ചരിത്രമെഴുതുന്നു
ചിക്കാഗോ രൂപത പുതിയ ചരിത്രമെഴുതുന്നു
ചിക്കാഗോ രൂപത പുതിയ ചരിത്രമെഴുതുന്നു
ചിക്കാഗോ രൂപത പുതിയ ചരിത്രമെഴുതുന്നു
ചിക്കാഗോ രൂപത പുതിയ ചരിത്രമെഴുതുന്നു
ചിക്കാഗോ രൂപത പുതിയ ചരിത്രമെഴുതുന്നു
ചിക്കാഗോ രൂപത പുതിയ ചരിത്രമെഴുതുന്നു
ചിക്കാഗോ രൂപത പുതിയ ചരിത്രമെഴുതുന്നു
ചിക്കാഗോ രൂപത പുതിയ ചരിത്രമെഴുതുന്നു
ചിക്കാഗോ രൂപത പുതിയ ചരിത്രമെഴുതുന്നു
ചിക്കാഗോ രൂപത പുതിയ ചരിത്രമെഴുതുന്നു
ചിക്കാഗോ രൂപത പുതിയ ചരിത്രമെഴുതുന്നു
ചിക്കാഗോ രൂപത പുതിയ ചരിത്രമെഴുതുന്നു
ചിക്കാഗോ രൂപത പുതിയ ചരിത്രമെഴുതുന്നു
ചിക്കാഗോ രൂപത പുതിയ ചരിത്രമെഴുതുന്നു
ചിക്കാഗോ രൂപത പുതിയ ചരിത്രമെഴുതുന്നു
ചിക്കാഗോ രൂപത പുതിയ ചരിത്രമെഴുതുന്നു
ചിക്കാഗോ രൂപത പുതിയ ചരിത്രമെഴുതുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക