Image

ഇ-മലയാളി സപ്ലിമെന്റ്:  മാർ ജേക്കബ് അങ്ങാടിയത്തിനു ആശംസ; മാർ ജോയി  ആലപ്പാട്ടിന് സ്വാഗതം 

Published on 28 September, 2022
ഇ-മലയാളി സപ്ലിമെന്റ്:  മാർ ജേക്കബ് അങ്ങാടിയത്തിനു ആശംസ; മാർ ജോയി  ആലപ്പാട്ടിന് സ്വാഗതം 

ഇ-മലയാളി സപ്ലിമെന്റ്: 
മാർ ജേക്കബ് അങ്ങാടിയത്തിനു ആശംസ; മാർ ജോയി  ആലപ്പാട്ടിന് സ്വാഗതം 

READ Magazine format:  https://mag.emalayalee.com/magazine/Mar-Joy-Alappatt-Supplement/#page=1

Read PDF: https://emalayalee.b-cdn.net/getPDFNews.php?pdf=273423_Mar%20Joy%20Alappatt%20Sup%20(1).pdf

എപ്പിസ്കോപ്പൽ ശുശ്രൂഷയിൽ നിന്നും ഔപചാരികമായി വിരമിക്കാൻ ഒരുങ്ങുന്ന എനിക്ക് നിങ്ങളെ ഒരിക്കൽകൂടി അഭിസംബോധന ചെയ്യാനും നിങ്ങളെ എല്ലാം അഭിനന്ദിക്കാനും ദൈവത്തോടും സഭയോടും നിങ്ങൾ എല്ലാവരോടുമുള്ള കൃതജ്ഞത അറിയിക്കാനും കഴിയുന്നതിൽ സന്തോഷമുണ്ട്. നമ്മുടെ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ എൻറെ രാജി സ്വീകരിക്കുകയും ചിക്കാഗോയിലെ സെൻറ് തോമസ് സീറോ മലബാർ കത്തോലിക്കാ രൂപതയിലെ രണ്ടാമത്തെ ബിഷപ്പായി മാർ ജോയി ആലപ്പാട്ടിനെ  പിൻഗാമിയായി നിയമിക്കുകയും ചെയ്തു. ബിഷപ്പ് ജോയി ആലപ്പാട്ടിന്റെ  സ്ഥാനാരോഹണ ശുശ്രൂഷ 2022 ഒക്ടോബർ 1 ശനിയാഴ്ച നടക്കുകയാണല്ലോ, അതേതുടർന്ന് ഞാൻ 'ബിഷപ്പ് എമിരിറ്റസ്' ആയി മാറും. നമ്മുടെ രൂപതയുടെ തലവനും പിതാവുമായി ബിഷപ്പ് ജോയി ആലപ്പാട്ടിനെ നമുക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുകയും, അദ്ദേഹത്തിന് എല്ലാ സ്നേഹവും പിന്തുണയും നൽകുകയും, അദ്ദേഹത്തിൻറെ വിജയകരമായ എപ്പിസ്കോപ്പൽ  ശുശ്രൂഷക്കായി പ്രാർത്ഥിക്കുകയും ചെയ്യാം.

എൻറെ ഓർമ്മകൾ എൻറെ മനസ്സിലേക്ക് കടന്നു വരുന്നു. ഇപ്പോൾ സഭയിലെ വിശുദ്ധനായ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് 2001 മാർച്ച് 13 ന് ചിക്കാഗോയിലെ സെൻറ് തോമസ് സീറോ മലബാർ കത്തോലിക്കാ രൂപത രൂപീകരിച്ചത്. എന്നെ പ്രഥമ മെത്രാനായി നിയമിച്ചു. എനിക്ക് രണ്ടു ചുമതലകളാണ് നൽകിയിരുന്നത്. യുഎസ്എയിലെ എല്ലാ സീറോ മലബാർ ജനങ്ങളുടെയും  മെത്രാനായും കാനഡയിലെ സീറോ മലബാർ വിശ്വാസികളുടെ അപ്പസ്തോലിക് വിസിറ്റേറ്ററായും. ഇന്ത്യക്ക് പുറത്ത് പുതുതായി രൂപീകരിച്ച ആദ്യ സീറോ മലബാർ രൂപതയുടെ ഉദ്ഘാടനവും  എൻറെ മെത്രാഭിഷേക ശുശ്രൂഷയും ചിക്കാഗോയിൽ 2001 ജൂലൈ ഒന്നിനാണ് നടന്നത്. അവിസ്മരണീയമായ ആ ചടങ്ങിൽ പങ്കെടുത്ത വിശിഷ്ടാതിഥികളെ ഞാൻ നന്ദിപൂർവ്വം സ്മരിക്കുന്നു. സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് അഭിവന്ദ്യ കർദിനാൾ മാർ വർക്കി വിതയത്തിൽ, ചിക്കാഗോ ആർച്ച്ബിഷപ്പ് ശ്രേഷ്ഠനായ കർദിനാൾ ഫ്രാൻസിസ് ജോർജ്ജ്, യു.എസ്എയിലെ അപ്പോസ്തോലിക നുൺഷ്യോ അഭിവന്ദ്യ ഗബ്രിയേൽ മോണ്ട്വാല . എല്ലാ ഒരുക്കങ്ങളും നടത്താൻ എന്നെ സഹായിക്കാൻ ഉണ്ടായിരുന്ന ചിക്കാഗോ ക്നാനായ കാത്തലിക് മിഷൻ ഡയറക്ടർ ഫാദർ ഫിലിപ്പ് തൊടുകയിലെയും ഞാൻ പ്രത്യേകം സ്മരിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക